സാംസങ് ഗ്യാലക്സി എസ്25ൽ ഉപയോഗിക്കുക പഴയ ഡിസ്പ്ലേ ടെക്നോളജി; ലക്ഷ്യം വില കുറയ്ക്കുക | Samsung Galaxy S25 Will Reportedly Utilize Older Display Technology To Reduce Production Costs Malayalam news - Malayalam Tv9

Samsung Galaxy S25 : സാംസങ് ഗ്യാലക്സി എസ്25ൽ ഉപയോഗിക്കുക പഴയ ഡിസ്പ്ലേ ടെക്നോളജി; ലക്ഷ്യം വില കുറയ്ക്കുക

Published: 

26 Oct 2024 18:13 PM

Samsung Galaxy S25 Older Display Technology : സാംസങ് ഗ്യാലക്സി എസ്25ൽ ഉപയോഗിക്കുക പഴയ ഡിസ്പ്ലേ ടെക്നോളജിയെന്ന് റിപ്പോർട്ട്. ഫോണിൻ്റെ വില കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം.

1 / 5സാംസങ് ഗ്യാലക്സി എസ് പരമ്പരയിലെ അടുത്ത ഫോണിൽ ഉപയോഗിക്കുക പഴയ ഡിസ്പ്ലേ ടെക്നോളജിയെന്ന് റിപ്പോർട്ട്. ഫോണിൻ്റെ വില കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സാംസങ് പഴമയിലേക്ക് മടങ്ങുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. (Image Credits - Getty Images)

സാംസങ് ഗ്യാലക്സി എസ് പരമ്പരയിലെ അടുത്ത ഫോണിൽ ഉപയോഗിക്കുക പഴയ ഡിസ്പ്ലേ ടെക്നോളജിയെന്ന് റിപ്പോർട്ട്. ഫോണിൻ്റെ വില കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സാംസങ് പഴമയിലേക്ക് മടങ്ങുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. (Image Credits - Getty Images)

2 / 5

2025 തുടക്കത്തിൽ തന്നെ എസ് 25 അവതരിപ്പിക്കപ്പെടുമെന്നാണ് സൂചനകൾ. ഏറ്റവും പുതിയ ചിപ്സെറ്റായ സ്നാപ്ഡ്രാഗൺ 8 എലീറ്റ് ചിപ്സെറ്റാവും ഫോണിൽ ഉപയോഗിക്കുക. ഈ ഫോണിൽ ഡിസ്പ്ലേ നിർമാണത്തിന് പഴയ ടെക്നോളജി ഉപയോഗിക്കുമെന്നാണ് റിപ്പോർട്ടുകൾ. (Image Credits - Getty Images)

3 / 5

കുറഞ്ഞ ഊഷ്മാവിലുള്ള പോളിക്രിസ്റ്റാലിൻ ഓക്സൈഡ് (എൽടിപിഒ) ഒഎൽഇഡി പാനലുകളാവും ഡിസ്പ്ലേ നിർമാണത്തിനുപയോഗിക്കുക എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എം13 ഓർഗാനിക് മെറ്റീരിയലുകൾ ഉപയോഗിച്ചാവും നിർമ്മാണം. ഈ വർഷം പുറത്തിറങ്ങിയ എസ്24ലെ ഡിസ്പ്ലേ നിർമിച്ചത് ഇങ്ങനെയാണ്. (Image Credits - Getty Images)

4 / 5

ഇക്കൊല്ലം പുറത്തിറങ്ങിയ ഐഫോൺ 16 പ്രോ മോഡലുകൾക്ക് ഡിസ്പ്ലേ നൽകിയത് സാംസങ് ആണ്. എം14 ഓർഗാനിക് മെറ്റീരിയലുകൾ കൊണ്ടായിരുന്നു ഈ ഡിസ്പ്ലേ നിർമിച്ചത്. ഇത് എസ്25ന് ഉപയോഗിക്കില്ല. ഫോണിൻ്റെ വില നിയന്ത്രിക്കാനാണ് ഈ തീരുമാനം. (Image Credits - Getty Images)

5 / 5

എസ്25 6.16 ഇഞ്ച് ഡിസ്പ്ലേയിലാവും പുറത്തിറങ്ങുക എന്നും റിപ്പോർട്ടുകളുണ്ട്. എസ്25+ 6.66 ഇഞ്ച് ഡിസ്പ്ലേയിലും എസ്25 അൾട്ര 6.86 ഇഞ്ച് ഡിസ്പ്ലേയിലുമാവും പുറത്തിറങ്ങുക. വിലയോ മറ്റ് ഫീച്ചറുകളോ പുറത്തറിഞ്ഞിട്ടില്ല. (Image Credits - Getty Images)

കെമിക്കലിനോട് നോ പറയാം; ഷാംപൂ മാറി നിൽക്കും ഈ താളിക്ക് മുമ്പിൽ
മൈഗ്രേനിന്‍റെ പ്രധാന ലക്ഷണങ്ങള്‍
മൂന്ന് വിക്കറ്റ് കൂടി നേടിയാൽ ബുംറയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്
ബറോസിലെ ദുർമന്ത്രവാദിനി ആര്?