സാംസങിൻ്റെ പുതിയ എഐ സ്മാർട്ട് ടിവിയ്ക്ക് ലഭിക്കുക ഏഴ് വർഷത്തെ അപ്ഡേറ്റ് | Samsung AI Smart TVs Will Get 7 Years Of OS Update Assures The Company Malayalam news - Malayalam Tv9

Samsung TV : സാംസങിൻ്റെ പുതിയ എഐ സ്മാർട്ട് ടിവിയ്ക്ക് ലഭിക്കുക ഏഴ് വർഷത്തെ അപ്ഡേറ്റ്

Published: 

27 Aug 2024 22:29 PM

Samsung AI Smart TV : സാംസങിൻ്റെ പുതിയ എഐ ടിവികൾക്ക് ഏഴ് വർഷത്തെ സൗജന്യ അപ്ഡേറ്റ് ലഭിക്കും. മാർക്കറ്റ് വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് തീരുമാനം. തിരഞ്ഞെടുക്കപ്പെട്ട മോഡലുകൾക്കാവും ഒഎസ് അപ്ഡേറ്റ് ലഭിക്കുക.

1 / 5സാംസങിൻ്റെ പുതിയ എഐ സ്മാർട്ട് ടിവിയ്ക്ക് ഏഴ് വർഷത്തെ സൗജന്യ ഒഎസ് അപ്ഡേറ്റ് ലഭിക്കുമെന്ന് റിപ്പോർട്ട്. സാംസങ് ടിവിയുടെ സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റമായ ടൈസൻ ഒഎസ് അപ്ഡേറ്റാണ് ഏഴ് വർഷത്തേയ്ക്ക് സൗജന്യമായി ലഭിക്കുക. തങ്ങളുടെ മാർക്കറ്റ് വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് സാംസങിൻ്റെ തീരുമാനം. (Image Courtesy - Social Media)

സാംസങിൻ്റെ പുതിയ എഐ സ്മാർട്ട് ടിവിയ്ക്ക് ഏഴ് വർഷത്തെ സൗജന്യ ഒഎസ് അപ്ഡേറ്റ് ലഭിക്കുമെന്ന് റിപ്പോർട്ട്. സാംസങ് ടിവിയുടെ സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റമായ ടൈസൻ ഒഎസ് അപ്ഡേറ്റാണ് ഏഴ് വർഷത്തേയ്ക്ക് സൗജന്യമായി ലഭിക്കുക. തങ്ങളുടെ മാർക്കറ്റ് വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് സാംസങിൻ്റെ തീരുമാനം. (Image Courtesy - Social Media)

2 / 5

ബിസിനസ് കൊറിയയിലാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവന്നത്. തിരഞ്ഞെടുക്കപ്പെട്ട എഐ ടിവികൾക്കാവും ഒഎസ് അപ്ഡേറ്റ് ലഭിക്കുക. ഫ്രീ അപ്ഡേറ്റ് ലഭിക്കുന്ന മോഡലുകൾ എതൊക്കെയാണെന്ന് ഇതുവരെ കമ്പനി അറിയിച്ചിട്ടില്ല. അടുത്തിടെ സാംസങിൻ്റെ എസ്24 സ്മാർട്ട്ഫോണിനും കമ്പനി ഏഴ് വർഷത്തെ ഒഎസ് അപ്ഡേറ്റ് പ്രഖ്യാപിച്ചിരുന്നു. (Image Courtesy - Social Media)

3 / 5

സാംസങ് സ്മാർട്ട് ടിവികളെല്ലാം പ്രവർത്തിക്കുന്നത് ടൈസൻ ഒഎസിലാണ്. നേരത്തെ, 2023ൽ പുറത്തിറങ്ങിയ ചില മോഡലുകൾക്കും 2024 മാർച്ചിൽ പുറത്തിറങ്ങിയ മോഡലുകൾക്കും ഓപ്പറേറ്റിങ് സിസ്റ്റം അപ്ഡേറ്റ് ലഭിക്കുമെന്ന് കമ്പനിൻ അറിയിച്ചിരുന്നു. ഈ നിലപാടിൽ നിന്ന് കമ്പനി മാറി എന്നാണ് പുതിയ റിപ്പോർട്ട്. (Image Courtesy - Social Media)

4 / 5

ദക്ഷിണകൊറിയ അടക്കമുള്ള രാജ്യങ്ങളിൽ തങ്ങളുടെ ടെലിവിഷൻ മാർക്കറ്റ് മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് കമ്പനി ഇത് തീരുമാനിച്ചത് എന്നാണ് റിപ്പോർട്ടിലുള്ളത്. 2023 മുതൽ 2024 വരെയുള്ള കാലയളവിൽ സാംസങ് ടിവിയുടെ മാർക്കറ്റ് 20.3 ശതമാനത്തിൽ നിന്ന് 18.8 ശതമാനമായി കുറഞ്ഞിരുന്നു. (Image Courtesy - Social Media)

5 / 5

എഐ സൗകര്യങ്ങളുള്ള ചൈനീസ് സ്മാർട്ട് ടിവികളുടെ വരവോടെയാണ് സാംസങിൻ്റെ വില്പനയിൽ ഇടിവ് സംഭവിച്ചത്. ഈ മാർക്കറ്റ് തിരിച്ചുപിടിയ്ക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ടിവികളിലെ എഐ സൗകര്യം കൂടുതൽ കാര്യക്ഷമമാക്കുമെന്നും അധികൃതർ അറിയിച്ചു. (Image Courtesy - Social Media)

എന്തുപറ്റി? മൂടിപ്പുതച്ച് കിടന്ന് സമാന്ത !
ക്യാപ്റ്റൻ vs ക്യാപ്റ്റൻ; രോഹിത് ശർമ്മയ്ക്ക് മോശം റെക്കോർഡ്
വിദ്യാഭ്യാസ യോഗ്യതയിലും മന്‍മോഹന്‍ സിങ് രചിച്ചത് ചരിത്രം
2024ലെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ