ഒരു റെയിൻബോ ഡയറ്റായാലോ... അറിയാം ​ഗുണങ്ങളും ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങളും | Rainbow Diet, what it is and how it benefits you, here's everything you need to know Malayalam news - Malayalam Tv9

Rainbow Diet: ഒരു റെയിൻബോ ഡയറ്റായാലോ… അറിയാം ​ഗുണങ്ങളും ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങളും

Published: 

09 Nov 2024 17:17 PM

Rainbow Diet Benefits: പോരുപോലെ തന്നെ റെയിൻബോ ഡയറ്റിൽ വിവിധ നിറത്തിലുള്ള ഭക്ഷണങ്ങൾ ഉൾപ്പെടുന്നു. ചുവന്ന നിറത്തിലുള്ള ഭക്ഷണങ്ങളിൽ ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്ന ലൈക്കോപീൻ അടങ്ങിയിട്ടുണ്ട്. പർപ്പിൾ നിറത്തിലുള്ള ഭക്ഷണങ്ങളിൽ ആന്തോസയാനിനുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. അവ ബുദ്ധിവികാസത്തിന് സഹായിക്കുന്നു.

1 / 6ശരീരഭാരം

ശരീരഭാരം കുറയ്ക്കാൻ ഡയറ്റ് നോക്കുന്ന നിരവധി പേരുണ്ട്. അങ്ങനെ ഭാരം പെട്ടെന്ന് കുറയ്ക്കാൻ സഹായിക്കുന്ന ഡയറ്റുകളിലൊന്നാണ് റെയിൻബോ ഡയറ്റ്. റെയിൻബോ ഡയറ്റിൽ ഉൾപ്പെടുന്നത് ഏറ്റവും മികച്ചതും ആരോഗ്യകരവുമായ ഭക്ഷണങ്ങളാണ്. ആൻ്റിഓക്‌സിഡൻ്റുകളും വിറ്റാമിനുകളും നിറഞ്ഞ എല്ലാത്തരം പച്ചക്കറികളും പഴങ്ങളും ഈ ഡയറ്റിൽ ഉൾപ്പെടുന്നു. (​Image Credits: Freepik)

2 / 6

പോരുപോലെ തന്നെ റെയിൻബോ ഡയറ്റിൽ വിവിധ നിറത്തിലുള്ള ഭക്ഷണങ്ങൾ ഉൾപ്പെടുന്നു. ചുവന്ന നിറത്തിലുള്ള ഭക്ഷണങ്ങളിൽ ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്ന ലൈക്കോപീൻ അടങ്ങിയിട്ടുണ്ട്. പർപ്പിൾ നിറത്തിലുള്ള ഭക്ഷണങ്ങളിൽ ആന്തോസയാനിനുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. അവ ബുദ്ധിവികാസത്തിന് സഹായിക്കുന്നു. (​Image Credits: Freepik)

3 / 6

പ്രമേഹമുള്ളവർ വിവിധ നിറത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതാണ്. ധാരാളം നാരുകൾ അടങ്ങിയതാണ് റെയിൻബോ ഡയറ്റ്. ഇത് ഗട്ട് മൈക്രോബയോട്ടയെ സഹായിക്കുകയും മികച്ച ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. സാധാരണ മലവിസർജ്ജനത്തെ സഹായിക്കുന്നതിനാൽ കഴിയുന്നത്ര ഇലക്കറികൾ ഈ ഡയറ്റിൽ ഉൾപ്പെടുത്തണം. (​Image Credits: Freepik)

4 / 6

സിട്രസ് പഴങ്ങളും ഇലക്കറികളും പോലുള്ള വിറ്റാമിൻ സിയും ഇയും അടങ്ങിയ ഭക്ഷണങ്ങൾ ഹൃദയാരോഗ്യത്തിന് നല്ലതാണ്. കാരറ്റിൽ ധാരാളം ബീറ്റാകരോട്ടിനും ബ്ലൂബെറിയിൽ ധാരാളം ആന്തോസയാനിനുകളും ഉണ്ട്. ഇത് ദോഷകരമായ വസ്തുക്കളിൽ നിന്നും ഓക്സിഡേറ്റീവ് നാശത്തിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നു. (​Image Credits: Freepik)

5 / 6

ധാരാളം ട്രിപ്റ്റോഫാൻ അടങ്ങിയിട്ടുള്ളതാണ് മധുരക്കിഴങ്ങ് അല്ലെങ്കിൽ വാഴപ്പഴം പോലുള്ള മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള ഭക്ഷണങ്ങൾ. ഇത് മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു. ബീറ്റ്റൂട്ട്, നാരങ്ങ, കാബേജ് തുടങ്ങിയവ റെയിൻബോ ഡയറ്റിൽ പ്രധാന ഭക്ഷണങ്ങളാണ്. ഇവയെല്ലാം കരളിൻ്റെ ശേഷി മെച്ചപ്പെടുത്തുന്നതിനും വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതിനും സഹായിക്കുന്നു. (​Image Credits: Freepik)

6 / 6

നീല, പർപ്പിൾ നിറങ്ങളിലുള്ള പഴങ്ങളിലും പച്ചക്കറികളിലും ഫൈറ്റോ ന്യൂട്രിയന്റുകൾ അടങ്ങിയിട്ടുണ്ട്. ബ്ലാക്ക്‌ബെറി, പ്ലം, ബ്ലൂബെറി, പർപ്പിൾ കാബേജ്, വഴുതന എന്നിവ ആരോ​ഗ്യപ്രദമായ ഭക്ഷണങ്ങളാണ്. ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മറവി രോ​ഗം ഇല്ലാതാക്കുന്നു. ഇലക്കറികൾ ഭക്ഷണത്തിൽ പതിവായി ഉൾപ്പെടുത്തണം. ബ്രൊക്കോളിയിൽ ധാരാളമായി വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. (​Image Credits: Freepik)

എലി ശല്യം രൂക്ഷമാണോ ? ഇതൊന്ന് പരീക്ഷിക്കൂ
കയ്പ്പെന്ന് കരുതി മാറ്റി നിർത്തേണ്ട...പാവയ്ക്ക സൂപ്പറാ
പ്രതിരോധ ശേഷി കുറവാണോ, ലെമൺടീ ശീലമാക്കൂ
പ്രായം കുറയ്ക്കാനുള്ള ക്രീം വീട്ടിൽ തന്നെ തയ്യാറാക്കാം