ആപ്പിൾ മുതൽ വൺപ്ലസ് വരെ...; ഒക്ടോബറിൽ പുറത്തിറങ്ങുന്ന അഞ്ചു സ്മാർട്ട്‌ഫോണുകൾ | Phone launches scheduled for October 2024, Check the feature of them Malayalam news - Malayalam Tv9

Upcoming Phone Launches: ആപ്പിൾ മുതൽ വൺപ്ലസ് വരെ…; ഒക്ടോബറിൽ പുറത്തിറങ്ങുന്ന അഞ്ചു സ്മാർട്ട്‌ഫോണുകൾ

Published: 

01 Oct 2024 21:11 PM

Upcoming Phone Launches: വിവോ സബ് ബ്രാൻഡായ ഐക്യൂഒഒ അതിന്റെ പ്രീമിയം ഐക്യൂഒഒ 13 സീരീസ് ഒക്ടോബറിൽ ചൈനയിൽ അവതരിപ്പിക്കുമെന്നാണ് വിവരം. ഐക്യൂഒഒ 13ൽ ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 4 പ്രോസസറാണ്. IP68 റേറ്റിംഗ് ഫീച്ചർ, 16 ജിബി വരെ റാമും 512 ജിബി വരെ സ്റ്റോറേജുമാണ് മറ്റു ഫീച്ചറുകൾ.

1 / 5വൺപ്ലസ്

വൺപ്ലസ് 13: പ്രമുഖ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ വൺപ്ലസ് തങ്ങളുടെ മുൻനിര സ്മാർട്ട്ഫോൺ വൺപ്ലസ് 13 ഒക്ടോബർ മാസത്തിൽ ചൈനയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. സ്നാപ്ഡ്രാഗൺ 8 Gen 4 പ്രോസസറുമായി വരുന്ന ഫോണിൽ 100W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയോടെ 6,000 mAh ബാറ്ററി പായ്ക്കാണ് ക്രമീകരിക്കുക.

2 / 5

ഐക്യൂഒഒ 13: വിവോ സബ് ബ്രാൻഡായ ഐക്യൂഒഒ അതിന്റെ പ്രീമിയം ഐക്യൂഒഒ 13 സീരീസ് ഒക്ടോബറിൽ ചൈനയിൽ അവതരിപ്പിക്കുമെന്നാണ് വിവരം. ഐക്യൂഒഒ 13ൽ ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 4 പ്രോസസറാണ്. IP68 റേറ്റിംഗ് ഫീച്ചർ, 16 ജിബി വരെ റാമും 512 ജിബി വരെ സ്റ്റോറേജുമാണ് മറ്റു ഫീച്ചറുകൾ. ഐക്യൂഒഒ 13, 6.7 ഇഞ്ച് 2K AMOLED ഡിസ്പ്ലേയിൽ 144Hz റിഫ്രഷ് റേറ്റുമായിരിക്കാം. ഇത് 6,150mAh ബാറ്ററിയും 100W ഫാസ്റ്റ് ചാർജിങ്ങുമായാണ് എത്തുന്നത്.

3 / 5

ഷാവോമി 15: ഷാവോമി അതിൻ്റെ 15 സീരീസ് ഒക്ടോബർ 23-ന് പുറത്തിറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാലും ഷാവോമി 15, 15 Pro എന്നിവ ശ്രദ്ധേയമായ സവിശേഷതകൾ വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷ. രണ്ട് മോഡലുകളിലും 120Hz റിഫ്രഷ് റേറ്റും 2K OLED മൈക്രോ-കർവ്ഡ് ഡിസ്‌പ്ലേകളായിരിക്കും. പ്രോ വേരിയൻ്റിന് 6.74 ഇഞ്ച് സ്‌ക്രീനാണ് നൽകുക.

4 / 5

ആപ്പിൾ M4 മാക്സ്: M4 Mac മിനിയും പുതിയ 24 ഇഞ്ച് iMac ഉം ഉൾപ്പെടെ M4 മാക്കുകളെ അവതരിപ്പിക്കാനൊരുങ്ങുകയാണ് ആപ്പിൾ. കൂടാതെ, ഐപാഡ് ലൈനപ്പിലേക്കുള്ള അപ്‌ഡേറ്റുകളും പ്രഖ്യാപിച്ചേക്കാം. അടുത്തിടെ ആപ്പിൾ iOS 18.1 അവതരിപ്പിച്ചിരുന്നു. ഇത് ഐഫോൺ 16 സീരീസിൽ ഇതുവരെ ലഭ്യമായിട്ടില്ലാത്ത ആപ്പിൾ ഇൻ്റലിജൻസ് പ്രവർത്തനങ്ങൾ കൊണ്ടുവന്ന ഒരു പ്രധാന അപ്‌ഡേറ്റായിരുന്നു.

5 / 5

വിവോ X200 സീരീസ്: സ്മാർട്ട്‌ഫോൺ ലോകത്ത് വലിയ തരംഗങ്ങൾ സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് വിവോ. കമ്പനിയുടെ ഏറ്റവും പുതിയ ഫ്ലാഗ്‌ഷിപ്പ് സീരീസായ വിവോ X200 ഒക്ടോബർ 14 ന് ലോഞ്ച് ചെയ്യുമെന്നാണ് വിവരം. വിവോ X200 6.3 ഇഞ്ച് 120Hz OLED LTPO 1.5K ഡിസ്പ്ലേ, മീഡിയടെക് ഡൈമെൻസിറ്റി 9400 ചിപ്‌സെറ്റ്, 50MP OIS പ്രൈമറി ക്യാമറ, 5600mAh ബാറ്ററി എന്നിവയുമായാണ് എത്തുന്നത്.

Follow Us On
ഒലീവ് ഓയിൽ നിസ്സാരക്കാരനല്ല; അറിയാം ഗുണങ്ങൾ
പ്ലേറ്റ്‌ലെറ്റ് കൗണ്ട് കൂട്ടാൻ ഇവ കുടിക്കൂ
സെലിബ്രറ്റികൾ പിന്തുടരുന്ന ഇന്റർമിറ്റന്റ് ഫാസ്റ്റിങ് പരീക്ഷിച്ചാലോ?
വെറുതെ കളയാനുള്ളതല്ല പപ്പായക്കുരു
Exit mobile version