അപകട മുന്നറിയിപ്പോ? സമുദ്രനിരപ്പിൽ നിന്ന് 6500 അടി ഉയരത്തിൽ മയിൽ; കാരണം ഇതാണ് | Peacock Spotted In Kumaon Himalayas heights, experts says likely sign of climate change Malayalam news - Malayalam Tv9

Peacock In Kumaon Himalayas: അപകട മുന്നറിയിപ്പോ? സമുദ്രനിരപ്പിൽ നിന്ന് 6500 അടി ഉയരത്തിൽ മയിൽ; കാരണം ഇതാണ്

Published: 

06 Oct 2024 08:13 AM

Peacock In Kumaon Himalayas: 1,600 അടി വരെ ഉയരമുള്ള പ്രദേശങ്ങളിലാണ് മയിലുകളുടെ ആവാസ വ്യവസ്ഥ. രണ്ട് മാസം മുമ്പ് 5200 അടിയിലേറെ ഉയരമുള്ള കഫ്ലിഗെയറിലെ പക്ഷിയുടെ സാന്നിധ്യം പ്രദേശവാസികൾ ശ്രദ്ധിച്ചിരുന്നു. തുടർന്ന് വനംവകുപ്പ് ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ച് പ്രദേശം നിരീക്ഷിക്കുകയും കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയുമായിരുന്നു.

1 / 5കുമയോൺ ഹിമാലയത്തിലെ ബാഗേശ്വരിലെ പർവതപ്രദേശങ്ങളിൽ മയിലിനെ കണ്ടെത്തിയത് വന്യജീവി വിദഗ്ധർക്കിടയിൽ ആശങ്കയുണർത്തുന്നു. സാധാരണയായി താഴ്ന്ന വനപ്രദേശങ്ങളിലും ചൂടുള്ള സമതലങ്ങളിലും മാത്രം കാണപ്പെടുന്ന മയിൽ സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 6500 അടി ഉയരമുള്ളിടത്ത് എങ്ങനെയെത്തിയെന്നാണ് ചർച്ചാ വിഷയം. (Image Credits: Gettyimages)

കുമയോൺ ഹിമാലയത്തിലെ ബാഗേശ്വരിലെ പർവതപ്രദേശങ്ങളിൽ മയിലിനെ കണ്ടെത്തിയത് വന്യജീവി വിദഗ്ധർക്കിടയിൽ ആശങ്കയുണർത്തുന്നു. സാധാരണയായി താഴ്ന്ന വനപ്രദേശങ്ങളിലും ചൂടുള്ള സമതലങ്ങളിലും മാത്രം കാണപ്പെടുന്ന മയിൽ സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 6500 അടി ഉയരമുള്ളിടത്ത് എങ്ങനെയെത്തിയെന്നാണ് ചർച്ചാ വിഷയം. (Image Credits: Gettyimages)

2 / 5

1,600 അടി വരെ ഉയരമുള്ള പ്രദേശങ്ങളിലാണ് മയിലുകളുടെ ആവാസ വ്യവസ്ഥ. രണ്ട് മാസം മുമ്പ് 5200 അടിയിലേറെ ഉയരമുള്ള കഫ്ലിഗെയറിലെ പക്ഷിയുടെ സാന്നിധ്യം പ്രദേശവാസികൾ ശ്രദ്ധിച്ചിരുന്നു. തുടർന്ന് വനംവകുപ്പ് ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ച് പ്രദേശം നിരീക്ഷിക്കുകയും കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയുമായിരുന്നു. (Image Credits: Gettyimages)

3 / 5

തുടർന്നാണ് 6500 അടി ഉയരമുള്ള പ്രദേശത്ത് മയിൽ എത്തിയതായുള്ള ദൃശ്യങ്ങൾ ലഭിച്ചത്. ഒറ്റപ്പെട്ട സംഭവമാണോ അതോ പാരിസ്ഥിതിക മാറ്റത്തിൻ്റെ ഭാഗമാണോ എന്ന് വിദഗ്ധർ അന്വേഷിച്ച് വരികയാണ്. എന്നാൽ കാലാവസ്ഥാ വ്യതിയാനം വന്യജീവികളിൽ ചെലുത്തുന്ന സ്വാധീനത്തെ ഇത് സൂചിപ്പിക്കുന്നതായും നി​ഗമനമുണ്ട്. (Image Credits: Gettyimages)

4 / 5

മൃഗങ്ങളുടെ കുടിയേറ്റത്തെയും ആവാസ വ്യവസ്ഥയെയും ബാധിക്കുന്ന പാരിസ്ഥിതിക മാറ്റങ്ങളുടെ സൂചകമാകാൻ മയിലിന്റെ കുടിയേറ്റത്തിന് സാധ്യതയുണ്ടെന്ന് ഡെറാഡൂണിലെ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞനായ ബി എസ് അധികാരി വ്യക്തമാക്കി. (Image Credits: Gettyimages)

5 / 5

മയിലുകൾ സമതലങ്ങളിലും വനപ്രദേശങ്ങളിലും വസിക്കുന്നവയാണ്. അതിനാൽ ഇത് അസ്വാഭാവിക സംഭവമാണ്. പർവതപ്രദേശങ്ങളിലെ അവയുടെ സാന്നിധ്യം കാലാവസ്ഥ, പാരിസ്ഥിതിക മാറ്റങ്ങളോ സൂചിപ്പിക്കാമെന്നും വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. (Image Credits: Gettyimages)

Related Stories
Christmas Tree : ക്രിസ്മസ് ട്രീ ആദ്യമായി ഇലക്ട്രിക് ലൈറ്റുകളാല്‍ അലങ്കരിച്ചിട്ട് 142 വര്‍ഷം, ചരിത്രം ഇങ്ങനെ
Kitchen Tips: ദിവസങ്ങളോളം വാഴപ്പഴം കേടാകാതെ സൂക്ഷിക്കാം; ഇതൊന്ന് പരീക്ഷിച്ചു നോക്കൂ
Samsung Galaxy S25 Slim : ഫോൺ സ്ലിം ആണെങ്കിലും ബാറ്ററി ലാർജ്; സാംസങ് ഗ്യാലക്സി എസ്25 സ്ലിം സ്പെക്സ് ഓൺലൈനിൽ പ്രചരിക്കുന്നു
Sai Pallavi: അമരന്റെ വിജയത്തിന് പിന്നാലെ സായ് പല്ലവി ഓസ്‌ട്രേലിയയിൽ; കംഗാരുവിനൊപ്പമുള്ള നടിയുടെ ചിത്രങ്ങൾ വൈറൽ
Ravindra Jadeja : ഇംഗ്ലീഷില്‍ സംസാരിച്ചില്ല, രവീന്ദ്ര ജഡേജയെ വിമര്‍ശിച്ച് ഓസ്‌ട്രേലിയന്‍ മാധ്യമം
Prithviraj Sukumaran: പൃഥ്വിയുടെ അല്ലി പഠിക്കുന്നത് ആരാധ്യയ്‌ക്കൊപ്പം; ദൃശ്യങ്ങള്‍ വൈറലാകുന്നു
വിട്ടുമാറാത്ത ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം
ദക്ഷിണാഫ്രിക്കയ്ക്കെതിരെ പരമ്പര ജയം; പാകിസ്താന് റെക്കോർഡ്
കരളിൻ്റെ ആരോ​ഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
'ബോക്‌സിങ് ഡേ ടെസ്റ്റ്' പേരു വന്ന വഴി