ഇത് ബാറ്ററിയോ പവർ ബാങ്കോ? തകർപ്പൻ ബാറ്ററി ബാക്കപ്പുമായി വൺപ്ലസ് മോഡലുകൾ | Oneplus Ace Series Is Coming With Higher Battery Backup And Fast Charging Malayalam news - Malayalam Tv9

Oneplus Ace : ഇത് ബാറ്ററിയോ പവർ ബാങ്കോ? തകർപ്പൻ ബാറ്ററി ബാക്കപ്പുമായി വൺപ്ലസ് മോഡലുകൾ

Published: 

09 Nov 2024 12:57 PM

Oneplus Ace Battery Backup : ഉയർന്ന ബാറ്ററി ബാക്കപ്പും ഫാസ്റ്റ് ചാർജിംഗുമായി വൺപ്ലസ് ഏസ് മോഡലുകൾ. വൺ പ്ലസിൻ്റെ വരാനിരിക്കുന്ന ഏസ് 5, ഏസ് 6, ഏസ് 6 സീരീസ് എന്നീ മോഡലുകളാണ് മാറ്റങ്ങമളുമായി പുറത്തിറങ്ങുക.

1 / 5തകർപ്പൻ ബാറ്ററിയുമായി വൺപ്ലസിൻ്റെ ഏസ് സീരീസ് ഒരുങ്ങുന്നു എന്ന് റിപ്പോർട്ട്. വൺപ്ലസ് ഏസ് 5, ഏസ് 6 മോഡലുകൾ വമ്പൻ ബാറ്ററിയുമായാവും പുറത്തിറങ്ങുക എന്നാണ് റിപ്പോർട്ട്. വൺപ്ലസ് ഏസ് 5 സീരീസിലെ രണ്ട് മോഡലുകൾ - വൺപ്ലസ് ഏസ് 5, വൺപ്ലസ് ഏസ് 5 പ്രോ - എന്നിവ ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ പുറത്തിറങ്ങും. (Image Credits - Getty Images)

തകർപ്പൻ ബാറ്ററിയുമായി വൺപ്ലസിൻ്റെ ഏസ് സീരീസ് ഒരുങ്ങുന്നു എന്ന് റിപ്പോർട്ട്. വൺപ്ലസ് ഏസ് 5, ഏസ് 6 മോഡലുകൾ വമ്പൻ ബാറ്ററിയുമായാവും പുറത്തിറങ്ങുക എന്നാണ് റിപ്പോർട്ട്. വൺപ്ലസ് ഏസ് 5 സീരീസിലെ രണ്ട് മോഡലുകൾ - വൺപ്ലസ് ഏസ് 5, വൺപ്ലസ് ഏസ് 5 പ്രോ - എന്നിവ ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ പുറത്തിറങ്ങും. (Image Credits - Getty Images)

2 / 5

ഇതുവരെയുള്ള ഏസ് സീരീസ് ഫോണുകൾക്കൊന്നുമില്ലാത്ത ബാറ്ററി ബാക്കപ്പുമായാണ് പുതിയ മോഡലുകൾ എത്തുക. വൺപ്ലസ് ഏസ് 5 മോഡലിന് 6300 എംഎഎച്ച് ബാറ്ററിയും വൺപ്ലസ് ഏസ് 5 പ്രോ മോഡലിന് 6500 എംഎഎച്ച് ബാറ്ററിയും ഉണ്ടാവുമെന്നാണ് വിവരം. (Image Credits - Getty Images)

3 / 5

വൺപ്ലസ് ഏസ് 5 സീരീസിന് ശേഷമെത്തുന്ന വൺപ്ലസ് ഏസ് 6 സീരീസ് ഫോണിലെ ബാറ്ററി കപ്പാസിറ്റി വീണ്ടും വർധിക്കും. ഇതിൻ്റെ ബാറ്ററി കപ്പാസിറ്റി 7000 എംഎഎച്ച് ആവുമെന്നാണ് അഭ്യൂഹങ്ങൾ. മിഡ് റേഞ്ച് ഫോണുകളിലെ ബാറ്ററി കപ്പാസിറ്റിയും ചാർജിങ് വേഗതയും വൺപ്ലസ് മെച്ചപ്പെടുത്തുമെന്നും സൂചനയുണ്ട്. (Image Credits - Getty Images)

4 / 5

വൺപ്ലസിൻ്റെ മിഡ് റേഞ്ച് സ്മാർട്ട്ഫോണുകൾ 6850 എംഎഎച്ച് മുതൽ 7000 എംഎഎച്ച് വരെ ബാറ്ററി കപ്പാസിറ്റിയിലാവും എത്തുക. മിഡ് റേഞ്ച് ഫോണുകളിലെ ലൈറ്റ്‌വെയ്റ്റ് ഡിസൈൻ മോഡലുകൾക്ക് പൊതുവെ ബാറ്ററി കപ്പാസിറ്റി കുറവായിരിക്കും. 5640 എംഎഎച്ച് മുതൽ 5750 എംഎഎച്ച് വരെയാവും ഈ മോഡലുകൾക്കുണ്ടാവുക. (Image Credits - Getty Images)

5 / 5

വരുന്ന മിഡ് റേഞ്ച് ഫോണുകളുടെ ചാർജിങ് വേഗതയും വൺപ്ലസ് വർധിപ്പിക്കും. വരുന്ന മൂന്ന് സ്മാർട്ട്ഫോണുകളുടെ ചാർജിങ് വേഗത 100 വാട്ട് ആവുമെന്നാണ് സൂചനകൾ. 6,500 എംഎഎച്ച്, 6300 എംഎഎച്ച്, 6150 എംഎഎച്ച് എന്നിങ്ങനെയാവും ഈ ഫോണുകളുടെ ബാറ്ററി കപ്പാസിറ്റിയെന്നും സൂചനയുണ്ട്. (Image Credits - Getty Images)

വിദ്യാഭ്യാസ യോഗ്യതയിലും മന്‍മോഹന്‍ സിങ് രചിച്ചത് ചരിത്രം
2024ലെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ
2024-ലെ ഇന്ത്യയുടെ കായിക നേട്ടങ്ങൾ
മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം