വൺപ്ലസ് 13 ആറിൽ കലക്കൻ പ്രൊസസറും വമ്പൻ ബാറ്ററിയും; ജനുവരിയിൽ ഗ്ലോബൽ മാർക്കറ്റിലെത്തും | Oneplus 13 R Lauching Globally On January 7 With Updated Processor And Big Battery Malayalam news - Malayalam Tv9

Oneplus 13R : വൺപ്ലസ് 13 ആറിൽ കലക്കൻ പ്രൊസസറും വമ്പൻ ബാറ്ററിയും; ജനുവരിയിൽ ഗ്ലോബൽ മാർക്കറ്റിലെത്തും

Updated On: 

21 Dec 2024 08:45 AM

Oneplus 13 R Lauching Globally On January 7 : വൺപ്ലസിൻ്റെ ഏറ്റവും പുതിയ പ്രീമിയം ഫോണായ വൺപ്ലസ് 13ആറിൽ കലക്കൻ പ്രൊസസറും വമ്പൻ ബാറ്ററിയും. ജനുവരി ഏഴിന് ഗ്ലോബൽ മാർക്കറ്റിൽ അവതരിപ്പിക്കപ്പെടുന്ന ഫോണിൻ്റെ ഇകൊമേഴ്സ് പാർട്ണർ ആമസോണാണ്.

1 / 5വൺപ്ലസ് 13ആർ ഫോണിൽ കലക്കൻ പ്രൊസസറും വമ്പൻ ബാറ്ററിയും. ജനുവരി ഏഴിനാണ് ഫോൺ ഗ്ലോബൽ മാർക്കറ്റിൽ അവതരിപ്പിക്കപ്പെടുക. ആമസോണിലൂടെ ഫോണിൻ്റെ വില്പന സ്ഥിരീകരിച്ചിട്ടുണ്ട്. വൺപ്ലസ് 13നൊപ്പം വൺപ്ലസ് 12ആറിൻ്റെ പിന്മുറക്കാരനായാണ് വൺപ്ലസ് 13 ആർ പുറത്തിറങ്ങുക. (Image Credits - Getty Images)

വൺപ്ലസ് 13ആർ ഫോണിൽ കലക്കൻ പ്രൊസസറും വമ്പൻ ബാറ്ററിയും. ജനുവരി ഏഴിനാണ് ഫോൺ ഗ്ലോബൽ മാർക്കറ്റിൽ അവതരിപ്പിക്കപ്പെടുക. ആമസോണിലൂടെ ഫോണിൻ്റെ വില്പന സ്ഥിരീകരിച്ചിട്ടുണ്ട്. വൺപ്ലസ് 13നൊപ്പം വൺപ്ലസ് 12ആറിൻ്റെ പിന്മുറക്കാരനായാണ് വൺപ്ലസ് 13 ആർ പുറത്തിറങ്ങുക. (Image Credits - Getty Images)

2 / 5

ആമസോണിൽ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ച് സ്പാൻഡ്രാഗൺ 8 ജെൻ 3 എസ്ഒസിയിലാവും ഫോൻ പ്രവർത്തിക്കുക. എഐ നോട്ട്സ് ഉൾപ്പെടെ വിവിധ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സൗകര്യങ്ങൾ ഫോണിലുണ്ടാവും. ചൈനീസ് മാർക്കറ്റിൽ നേരത്തെ എത്തിയ ഫോൺ സ്നാപ്ഡ്രാഗൺ 8 എലീറ്റ് ചിപ്പിലാണ് പ്രവർത്തിക്കുന്നത്. (Image Courtesy - Social Media)

3 / 5

12 ജിബി റാമിലാണ് ഫോണെത്തുക. ആൻഡ്രോയ്ഡ് 15 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻഒഎസ് 15.0ൽ പ്രവർത്തിക്കുന്ന ഫോണിന് 6.78 ഇഞ്ച് ഡിസ്പ്ലേയാണ് ഉണ്ടാവുക. അമോഎൽഇഡി ഡിസ്പ്ലേയിൽ 120 ഹേർട്സ് റീഫ്രഷ് റേറ്റും ഉണ്ടാവും. 50 മെഗാപിക്സലിൻ്റെ പ്രധാന ക്യാമറയും 16 എംപിയുടെ സെൽഫി ക്യാമറയും ഫോണിലുണ്ട്. (Image Courtesy - Social Media)

4 / 5

ആസ്ട്രൽ ട്രേൽ, നെബുല നോയർ നിറങ്ങളിലാണ് വൺപ്ലസ് 13ആർ ലഭ്യമാവുക. 6000 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുണ്ടാവുക. വൺപ്ലസ് 12ആറിൽ 5000 എംഎഎച്ച് ബാറ്ററിയാണ് ഉണ്ടായിരുന്നത്. ഗ്രീൻ ലൈവ് വറി ഫ്രീ സൊല്യൂഷൻ പ്രോഗ്രാം അനുസരിച്ച് ഡിസ്പ്ലേയ്ക്ക് വരയിൽ നിന്ന് ലൈഫ്ടൈം വാറൻ്റിയുണ്ടാവുമെന്നും കമ്പനി പറയുന്നു. (Image Courtesy - Social Media)

5 / 5

ഇൻ ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിൻ്റ് സെൻസറാണ് ഫോണിലുള്ളത്. 80 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഫോണിലുണ്ട്. ജനുവരി ഏഴ് രാത്രി 9ന് ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കപ്പെടും. വില എത്രയാവും എന്നതിനെപ്പറ്റി കൃത്യമായ സൂചനകൾ ഒഫീഷ്യൽ വെബ്സൈറ്റിലോ ആമസോണിലോ ഇല്ല. (Image Courtesy - Social Media)

Related Stories
Amrutha Suresh: ‘ചിരിക്കുക, അതാണ് വേദനകള്‍ അകറ്റാന്‍ ഏറ്റവും നല്ല മരുന്ന്; അമൃത സുരേഷ്
IND vs AUS: ഹേസൽ വുഡിന് പരിക്ക് തന്നെ! ബോർഡർ ​ഗവാസ്കർ ട്രോഫിയിലെ ശേഷിക്കുന്ന മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ
Health Tips: പുതിയ വസ്ത്രങ്ങള്‍ കഴുകാതെ ധരിക്കുന്നവരാണോ നിങ്ങള്‍? എങ്കിലിത് അറിയാതെ പോകല്ലേ
Power Outage : ഇൻ്റർനെറ്റ് ഉപയോഗത്തിനിടെ കരണ്ട് പോയോ? ബ്രോഡ്ബാൻഡ് ഉപഭോക്താക്കൾക്കുള്ള ചില മാർഗങ്ങൾ
Milaf Cola: കൃത്രിമ മധുരമില്ല, ഗുണമേൻമയിലും നമ്പർ വൺ; സോഷ്യൽ മീഡിയയിൽ ട്രെന്‍ഡായി മിലാഫ് കോള
Keerthy Suresh: ‘ഞങ്ങളുടെ ഡ്രീം ഐക്കൺ ഞങ്ങളെ അനുഗ്രഹിച്ചപ്പോൾ’: വിജയുമായുള്ള ചിത്രം പങ്കുവെച്ച് കീർത്തി സുരേഷ്
ജെൻ സി തലമുറ പ്രശസ്തമാക്കിയ ചില ശൈലികൾ
രാത്രി കട്ടന്‍ ചായ കുടിക്കാറുണ്ടോ? അതത്ര നല്ല ശീലമല്ല
ഡയറ്റില്‍ നെല്ലിക്ക ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍
മോഡേൺ ലുക്കിലും താലിമാല അണിഞ്ഞ് കീർത്തി സുരേഷ്