വമ്പൻ ബാറ്ററിയും വൺ ടിബി മെമ്മറിയും; വൺ പ്ലസ് 13 ഉടൻ വിപണിയിൽ | OnePlues 13 Has Huge Battery Capacity Maximum 1 Tb Memory And Fast Charging Says Reports Malayalam news - Malayalam Tv9

OnePlus 13 : വമ്പൻ ബാറ്ററിയും വൺ ടിബി മെമ്മറിയും; വൺ പ്ലസ് 13 ഉടൻ വിപണിയിൽ

Published: 

03 Oct 2024 23:41 PM

OnePlues 13 Huge Battery : വൺ പ്ലസിൻ്റെ ഏറ്റവും പുതിയ ഫോൺ വൺ പ്ലസ് 13 ഉടൻ വിപണിയിലെത്തുമെന്ന് റിപ്പോർട്ട്. വമ്പൻ ബാറ്ററിയും വൺ ടിബി മെമ്മറിയും സഹിതമാവും ഫോൺ പുറത്തിറങ്ങുക.

1 / 5വമ്പൻ ബാറ്ററിയും 100 വാട്ട് ചാർജിംഗും സഹിതം വൺ പ്ലസ് 13 ഉടൻ വിപണിയിലെത്തുമെന്ന് റിപ്പോർട്ട്. കമ്പനി ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇത്തരത്തിലാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 100 വാട്ട് വയേർഡ് ചാർജിംഗും 50 വാട്ട് വയർലസ് ചാർജിംഗും ഫോണിലുണ്ടാവും. (Image Credits - Getty Images)

വമ്പൻ ബാറ്ററിയും 100 വാട്ട് ചാർജിംഗും സഹിതം വൺ പ്ലസ് 13 ഉടൻ വിപണിയിലെത്തുമെന്ന് റിപ്പോർട്ട്. കമ്പനി ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇത്തരത്തിലാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 100 വാട്ട് വയേർഡ് ചാർജിംഗും 50 വാട്ട് വയർലസ് ചാർജിംഗും ഫോണിലുണ്ടാവും. (Image Credits - Getty Images)

2 / 5

6000 എംഎഎച്ച് ബാറ്ററിയാണ് വൺ പ്ലസ് 13നുണ്ടാവുക എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വൺ പ്ലസ് 12ന് 5400 എംഎഎച്ച് ബാറ്ററിയാണ് ഉണ്ടായിരുന്നത്. സ്നാപ്ഡ്രാഗൺ 8 ജെൻ 4 ചിപ്സെറ്റിലാവും ഫോൺ പ്രവർത്തിക്കുക. (Image Credits - Getty Images)

3 / 5

0ൽ നിന്ന് 100 ശതമാനത്തിലേക്ക് ബാറ്ററി ചാർജാവാൻ വെറും 37 മിനിട്ട് മതിയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വൺ പ്ലസ് 12ലും 100 വാട്ട് ചാരിംഗ് സപ്പോർട്ട് ചെയ്തിരുന്നു. 6.82 ഇഞ്ച് എൽടിപിഒ കർവ്ഡ് ഒഎൽഇഡി ഡിസ്പ്ലേയിലാവും ഫോൺ. 24 ജിബി റാമും വൺ ടിബി മെമ്മറിയും ഫോണിൽ പരമാവധി ഉണ്ടാവും. (Image Credits - Getty Images)

4 / 5

മൂന്ന് ക്യാമറയാണ് ഫോണിൻ്റെ റിയൽ ക്യാമറ സിസ്റ്റത്തിലുള്ളത്. 50 മെഗാപിക്സൽ എൽവൈടി-808 ആണ് പ്രധാന ക്യാമറ. 50 മെഗാപിക്സൽ അൾട്ര വൈഡ് സെൻസറും 3x ഒപ്റ്റിക്കൽ സൂം സഹിതം 50 മെഗാപിക്സൽ പെരിസ്കോപ് ടെലിഫോട്ടോ ഷൂട്ടറും ഫോണിലുണ്ടാവും. (Image Credits - Getty Images)

5 / 5

ചൈനയിൽ ഈ മാസം തന്നെ ഫോൺ പുറത്തിറങ്ങും. ഈ മാസാവസാനത്തോടെ ചൈനീസ് വിപണിയിൽ ഫോൺ വില്പനയ്ക്കെത്തുമെന്നാണ് റിപ്പോർട്ടുകൾ. 2കെ റെസല്യൂഷൻ സഹിതമാണ് 6.82 ഇഞ്ച് സ്ക്രീൻ. (Image Credits - Getty Images)

Related Stories
Sai Pallavi: അമരന്റെ വിജയത്തിന് പിന്നാലെ സായ് പല്ലവി ഓസ്‌ട്രേലിയയിൽ; കംഗാരുവിനൊപ്പമുള്ള നടിയുടെ ചിത്രങ്ങൾ വൈറൽ
Ravindra Jadeja : ഇംഗ്ലീഷില്‍ സംസാരിച്ചില്ല, രവീന്ദ്ര ജഡേജയെ വിമര്‍ശിച്ച് ഓസ്‌ട്രേലിയന്‍ മാധ്യമം
Prithviraj Sukumaran: പൃഥ്വിയുടെ അല്ലി പഠിക്കുന്നത് ആരാധ്യയ്‌ക്കൊപ്പം; ദൃശ്യങ്ങള്‍ വൈറലാകുന്നു
Oneplus 13R : വൺപ്ലസ് 13 ആറിൽ കലക്കൻ പ്രൊസസറും വമ്പൻ ബാറ്ററിയും; ജനുവരിയിൽ ഗ്ലോബൽ മാർക്കറ്റിലെത്തും
Amrutha Suresh: ‘ചിരിക്കുക, അതാണ് വേദനകള്‍ അകറ്റാന്‍ ഏറ്റവും നല്ല മരുന്ന്; അമൃത സുരേഷ്
IND vs AUS: ഹേസൽ വുഡിന് പരിക്ക് തന്നെ! ബോർഡർ ​ഗവാസ്കർ ട്രോഫിയിലെ ശേഷിക്കുന്ന മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ
കരളിൻ്റെ ആരോ​ഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
'ബോക്‌സിങ് ഡേ ടെസ്റ്റ്' പേരു വന്ന വഴി
പ്രാതലിൽ ഇവ ഉൾപ്പെടുത്തൂ; ഗുണങ്ങൾ ഏറെ
ജെൻ സി തലമുറ പ്രശസ്തമാക്കിയ ചില ശൈലികൾ