ആയുർവേദത്തിലും നിലത്ത് ഇങ്ങനെ ഇരുന്ന് ഭക്ഷണം കഴിയ്ക്കുന്നത് നല്ലതാണെന്നാണ് പറയുന്നത്. ഇത് കുടലിന് ആരോഗ്യപരമായ പല ഗുണങ്ങളും നൽകുന്ന രീതിയാണ്. കാരണം മറ്റൊന്നുമല്ല. ചമ്രം പടിഞ്ഞിരുന്ന് കഴിക്കുമ്പോൾ പെട്ടെന്ന് തന്നെ ഭക്ഷണം ദഹിക്കുന്നു. മാത്രമല്ല, നാം ഭക്ഷണമെടുക്കാനായി മുന്നോട്ടും പുറകോട്ടും ശരീരം അനക്കുകയും ചെയ്യുന്നു. (Image Credits: Social Media)