തിരുവിതാംകൂറുകാർക്ക് ഉപ്പില്ല ; തിരുക്കൊച്ചിയിൽ ഇഞ്ചിത്തൈര് മുമ്പൻ, വള്ളുനാട്ടിലോ... വടുകപ്പുളി കേമൻ | Onam 2024 These Are Different Type Onam Sadhya In Kerala Check Travancore Kochi And Valluvanad Styles Recipes Malayalam news - Malayalam Tv9

Onam sadhya: തിരുവിതാംകൂറുകാർക്ക് ഉപ്പില്ല ; തിരുക്കൊച്ചിയിൽ ഇഞ്ചിത്തൈര് മുമ്പൻ, വള്ളുനാട്ടിലോ… വടുകപ്പുളി കേമൻ

Published: 

19 Aug 2024 17:51 PM

Different Type Onam Sadhya In Kerala : തെക്കു തിരുവനന്തപുരം മുതൽ നടുക്ക് എറണാകുളം വഴി വടക്ക് കാസർഗോഡ് എത്തുമ്പോഴേക്കും ആചാരങ്ങളും ആഘോഷങ്ങളും സദ്യവട്ടങ്ങളുമൊക്കെ മാറിമറിഞ്ഞിരിക്കും. നോക്കാം പഴയ കേരളത്തിലെ സദ്യ വിശേഷങ്ങൾ...

1 / 5തിരുവിതാംകൂറിലെ സദ്യ ആർഭാടത്തിന്റെ പ്രതീകമാണ്. വെള്ളരിക്ക കൊണ്ടുള്ള പച്ചടി നിര്‍ബന്ധമാണ് ഇവിടെ സദ്യയ്ക്ക്. മാത്രമല്ല ഇലയില്‍ ഉപ്പ് വയ്ക്കുന്ന പതിവ് തിരുവിതാംകൂറുകാര്‍ക്കില്ല. ചുവപ്പ് നിറമുള്ള നാരങ്ങാക്കറിയും വെളുത്ത നിറമുള്ള നാരങ്ങാക്കറിയും ഉണ്ടാകും. അതു കഴിഞ്ഞാല്‍ അവിയല്‍, പിന്നെ തോരന്‍.

തിരുവിതാംകൂറിലെ സദ്യ ആർഭാടത്തിന്റെ പ്രതീകമാണ്. വെള്ളരിക്ക കൊണ്ടുള്ള പച്ചടി നിര്‍ബന്ധമാണ് ഇവിടെ സദ്യയ്ക്ക്. മാത്രമല്ല ഇലയില്‍ ഉപ്പ് വയ്ക്കുന്ന പതിവ് തിരുവിതാംകൂറുകാര്‍ക്കില്ല. ചുവപ്പ് നിറമുള്ള നാരങ്ങാക്കറിയും വെളുത്ത നിറമുള്ള നാരങ്ങാക്കറിയും ഉണ്ടാകും. അതു കഴിഞ്ഞാല്‍ അവിയല്‍, പിന്നെ തോരന്‍.

2 / 5

തോരന് പണ്ട് അമരപ്പയറും ഉപയോഗിച്ചിരുന്നു. പാലട പായസം, ശര്‍ക്കരയിട്ട അട പായസം, കടല പായസം, പയര്‍ പായസം, സേമിയ പായസം എന്നിവയാണ് തിരുവിതാംകൂറുകാരുടെ പായസപ്രധാനികള്‍.

3 / 5

തെക്കിന്റെയും വടക്കിന്റെയും സമ്മിശ്രംസ്വഭാവമാണ് തിരുക്കൊച്ചിയിലെ സദ്യക്ക്. ഇലയിലാദ്യം വിളമ്പുക ഇഞ്ചിത്തൈരാണ്. ആയിരംകറിയെന്നാണ് ഇഞ്ചിത്തൈരിനെ പൊതുവെ പറയുന്നത്. പണ്ടുകാലത്ത് ഓണത്തിന് വിളമ്പുന്ന സദ്യയില്‍ അച്ചിങ്ങ വറുത്തത് വരെ ഉണ്ടായിരുന്നു. തോരന് പകരം മെഴുക്കുപുട്ടിയും വയ്ക്കാറുണ്ട്. പഴയകാലത്ത് ചക്കപായസം വരെ ഓണത്തിന് വിളമ്പിയിരുന്നു.

4 / 5

1) എരിശ്ശേരി അല്ലെങ്കില്‍ കൂട്ടുകറി, 2) കാളന്‍, 3) ഓലന്‍, 4) പായസം പോലെയുള്ള ഒരുതരം മധുരം. ഈ നാലുകറികളിൽ ഒതുങ്ങുന്നതായിരുന്നു വള്ളുവനാട്ടിലെ ഓണസദ്യ.

5 / 5

വള്ളുവനാട്ടിലെ ഓണസദ്യയ്ക്ക് മാങ്ങാ അച്ചാറിനേക്കാള്‍ പ്രാധാന്യം നാരങ്ങാ അച്ചാറിനാണ്, അതും വടുകപുളി നാരങ്ങ കൊണ്ടുള്ള അച്ചാറ്. പണ്ട് ഓണസദ്യക്ക് കൂട്ടുകറി വിളമ്പിയിരുന്നില്ല പകരം മത്തങ്ങ കൊണ്ടുള്ള എരിശ്ശേരിയായിരുന്നു പതിവ്.

Related Stories
Samsung Galaxy Series: 500 മെഗാപിക്സൽ ക്യാമറയുമായി സാംസങ്; ഐഫോണിനുള്ള പുതിയ സെൻസറും അണിയറയിലൊരുങ്ങുന്നു
Anaswara Rajan: ‘താരങ്ങളുടെ തലയ്ക്ക് മുകളിലായിരിക്കും ക്യാമറ വയ്ക്കുന്നത്; വസ്ത്രധാരണത്തിൽ ശ്രദ്ധിക്കാറുണ്ട്’; നടി അനശ്വര രാജൻ
Health Tips: സൂര്യാസ്തമയത്തിന് ശേഷം ഈ 6 പഴങ്ങൾ കഴിക്കാമോ?
T20 Team of the Year 2024 : സഞ്ജു ഇന്‍, സൂര്യ ഔട്ട്; 2024ലെ ടി20 ടീം തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ; വമ്പന്‍മാര്‍ പുറത്ത്‌
Marco: ‘മാർക്കോയുടെ സെക്കന്റ് ഹാഫ് കണ്ടിരിക്കാൻ ആ സൂപ്പർ താരത്തിന് കഴിഞ്ഞില്ല; ഫോൺ വരുന്നുണ്ടെന്ന് പറഞ്ഞ് പുറത്തേക്ക് പോയി’
Team India: ‌ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര, ബുമ്ര ഉൾപ്പെടെയുള്ള സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ചേക്കും; റിപ്പോർട്ട്
ബറോസിലെ ദുർമന്ത്രവാദിനി ആര്?
നഖങ്ങളുടെ ആരോഗ്യത്തിന് ഇവ പതിവാക്കാം
ക്യാന്‍സറിനെ പോലും തടയാന്‍ ഈ മിടുക്കന്‍ മതി
ഐസിസിയുടെ ഈ വര്‍ഷത്തെ വനിതാ താരം; പട്ടികയില്‍ ഇവര്‍