5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Onam 2024: ഇപ്രാവശ്യം അത്തപൂക്കളം ഇടേണ്ടത്ത് സെപ്റ്റംബർ അഞ്ചിനോ അതോ ആറിനോ? കണ്ടില്ലേ രണ്ട് അത്തമുണ്ട്

Atham Day in September: ഓണക്കാലമെന്നാല്‍ സന്തോഷത്തിന്റെ കാലമാണ്. പൂവിടണം, കോടി ഉടുക്കണം, സദ്യ ഒരുക്കണം, അത് കഴിക്കണം ഇതിനുള്ള തായാറെടുപ്പുകളെല്ലാം എല്ലാവരും ഇപ്പോള്‍ തന്നെ ആരംഭിച്ചിട്ടുണ്ടാകും. അത്തം നാള്‍ എന്ന് പറയുമ്പോള്‍ തൃക്കാക്കരയില്‍ വെച്ച് നടക്കുന്ന അത്തച്ചമയത്തിന്റെയും അത്തപൂക്കളമൊരുക്കുന്നതിന്റെയുമെല്ലാം ദിവസമാണ്. ഈ വര്‍ഷത്തെ അത്തപൂക്കളം ഏത് ദിവസമാണ് ഒരുക്കേണ്ടതെന്ന് അറിയാമോ?

shiji-mk
SHIJI M K | Published: 25 Aug 2024 18:04 PM
ചിങ്ങമാസത്തിലെ അത്തത്തിനായുള്ള കാത്തിരിപ്പിലാണ് മലയാളികള്‍, പ്രത്യേകിച്ച് കുട്ടികള്‍. കാരണം പൂപറിക്കുന്നതും പൂക്കളം തീര്‍ക്കുന്നതുമെല്ലാം പ്രധാനമായും കുട്ടികളാണല്ലോ ചെയ്യുന്നത്. ഇപ്പോള്‍ പണ്ടത്തെ പോലെ ആരും പൂപറിക്കാന്‍ പോകാറില്ലെന്ന് മാത്രം. എന്നാലും പൂക്കളം ഒരുക്കാനുള്ള അവകാശം കുട്ടികള്‍ക്കുള്ളതാണ്. (Facebook Image)

1 / 5
പൂവായ പൂവൊക്കെ പിള്ളേരറുക്കുമ്പോള്‍ പൂവാംകുരുന്നില ഞങ്ങളറത്തൂ...എന്ന് വലിയവര്‍ പാടുമ്പോള്‍, പൂവേ പൊലി പൂവേ പൊലി പൂവേ പൊലി പൂവേ എന്ന് കുട്ടികളും പാടികൊണ്ടാണ് പൂപറിക്കുന്നത്. ഇതുമാത്രമല്ല വേറെയുമുണ്ട് പൂപറിക്കല്‍ പാട്ടുകള്‍. പൂപറിക്കുന്നതും അത് വേര്‍തിരിച്ചെടുക്കുന്നതുമെല്ലാം എന്ത് രസമാണല്ലേ. (Facebook Image)

2 / 5
ഈ പൂക്കള്‍ പറിച്ചെടുക്കാന്‍ കുട്ടികള്‍ തമ്മില്‍ മത്സരമായിരിക്കും. മറ്റുള്ളവര്‍ ഇട്ടിട്ടുള്ളതിനേക്കാളും വലിപ്പത്തില്‍ തനിക്ക് പൂക്കളം തീര്‍ക്കണം എന്ന ചിന്തയായിരിക്കും എല്ലാവരുടെയും ഉള്ളില്‍. അതിന് വേണ്ടി കഴിയാവുന്നത്ര പൂക്കള്‍ അവര്‍ ശേഖരിക്കും. (Facebook Image)

3 / 5
കടയില്‍ നിന്ന് വാങ്ങിയിടുന്ന പൂക്കള്‍ ആണെങ്കിലും എന്ന് മുതലാണ് ഇത്തവണ പൂവിടേണ്ടത് എന്ന് അറിഞ്ഞിരിക്കേണ്ടത് അനിവാര്യമല്ലേ. രണ്ട് അത്തം നാളുകളാണ് ഇത്തവണ ഒരുമിച്ച് വന്നിരിക്കുന്നത്. നാഴിക കൂടുതല്‍ നോക്കുകയാണെങ്കില്‍ സെപ്റ്റംബര്‍ അഞ്ചിലെ അത്തത്തിനാണ് ദൈര്‍ഘ്യം കൂടുതലുള്ളത്. (Facebook Image)

4 / 5
എന്നാല്‍ നാഴിക കുറവാണെങ്കിലും സെപ്റ്റംബര്‍ ആറിലെ അത്തം നാളിലാണ് പൂക്കളം തീര്‍ക്കേണ്ടത്. അതായത് സെപ്റ്റംബര്‍ ആറ് മുതലാണ് ഇത്തവണം ഓണാഘോഷങ്ങള്‍ക്ക് തുടക്കമാകുന്നത്. (Facebook IMage)

5 / 5
Latest Stories