ചിങ്ങത്തിൽ മാത്രമല്ല കന്നിയിലുമുണ്ടൊരു ഓണം....; അതാണ് ഓണാട്ടുകരക്കാരുടെ 28ാം ഓണം | Onam 2024, onattukara a place celebrate 28th onam in kanni month, know about more in malayalam Malayalam news - Malayalam Tv9

Onam 2024: ചിങ്ങത്തിൽ മാത്രമല്ല കന്നിയിലുമുണ്ടൊരു ഓണം….; അതാണ് ഓണാട്ടുകരക്കാരുടെ 28ാം ഓണം

Updated On: 

21 Aug 2024 16:36 PM

Onattukara 28th Onam 2024: മഹാബലിയെ ഊട്ടിയ നാട് എന്ന് ഓണാട്ടുകരെ പലയിടങ്ങളിലും വിശേഷിപ്പിക്കാറുണ്ട്. പ്രകൃതിവരധാനമായ നാടുകളിലൊന്നായാണ് ഓണാട്ടുകരയെ കാണപ്പെട്ടുകൊണ്ടിരുന്നത്. ഓണം പോലെ ഐശ്വര്യമുള്ള നാടായും ഓണാട്ടുകരയെ പണ്ട് വിശേഷിപ്പിക്കാറുണ്ടായിരുന്നു.

1 / 6ഓണത്തിൻ്റെ ആർപ്പോവിളികൾക്കും ആഘോഷങ്ങൾക്കും നാടൊന്നാകെ ഒരുങ്ങിക്കഴിഞ്ഞു. ഓണമെന്നു കേൾക്കുമ്പോൾ മനസ്സിലോ‌ടിയെത്തുന്ന ഓണത്തപ്പനും സദ്യയും കോടിയും പൂക്കളവുമെല്ലാം ഓണാഘോഷത്തിൻ്റെ ഭാ​ഗമാണ്. ഓണമെന്ന ആഘോഷത്തിന്റെ ഐതിഹ്യങ്ങളിലൂ‌ടെ കടന്നുപോകുമ്പോൾ ഓണാട്ടുകരക്കാരുടെ ഓണത്തെപ്പറ്റി അറിയാതെപോകരുത്.

ഓണത്തിൻ്റെ ആർപ്പോവിളികൾക്കും ആഘോഷങ്ങൾക്കും നാടൊന്നാകെ ഒരുങ്ങിക്കഴിഞ്ഞു. ഓണമെന്നു കേൾക്കുമ്പോൾ മനസ്സിലോ‌ടിയെത്തുന്ന ഓണത്തപ്പനും സദ്യയും കോടിയും പൂക്കളവുമെല്ലാം ഓണാഘോഷത്തിൻ്റെ ഭാ​ഗമാണ്. ഓണമെന്ന ആഘോഷത്തിന്റെ ഐതിഹ്യങ്ങളിലൂ‌ടെ കടന്നുപോകുമ്പോൾ ഓണാട്ടുകരക്കാരുടെ ഓണത്തെപ്പറ്റി അറിയാതെപോകരുത്.

2 / 6

മലയാള മാസം ചിങ്ങത്തിലെ തിരുവോണം കഴിഞ്ഞ് വരുന്ന കന്നിയിലെ തിരുവോണമാണ് ഇരുപത്തിയെട്ടാം ഓണമായി മലയാളി ആഘോഷിക്കുന്നത്. ഓണത്തിന്റെ നാടെന്ന് പഴമക്കാർ വിളിക്കുന്ന, ഓണാട്ടുകര ആലപ്പുഴ ജില്ലയുടെ ഭാഗമാണ്. അവിടെയാണ് ഏറ്റവും കൂടുതൽ ഇരുപത്തിയെട്ടാം ഓണം പ്രചാരത്തിലുള്ളത്.

3 / 6

ഓടനാട് എന്ന ഓണാട്ടുകരയുടെ ഓണപാരമ്പര്യങ്ങളെല്ലാം ഇവിടുത്ത ഓണത്തിൻറെ ഐതിഹ്യങ്ങളുമായി ചേർന്നു നിൽക്കുന്നവയാണെന്നാണ് വിശ്വാസം. മഹാബലിയെ ഊട്ടിയ നാട് എന്ന് ഓണാട്ടുകരെ പലയിടങ്ങളിലും വിശേഷിപ്പിക്കാറുണ്ട്. പ്രകൃതിവരധാനമായ നാടുകളിലൊന്നായാണ് ഓണാട്ടുകരയെ കാണപ്പെട്ടുകൊണ്ടിരുന്നത്.

4 / 6

കേളത്തെ മുഴുവനും ഓണമൂട്ടുവാൻ തക്കവിധത്തിലുള്ള സമൃദ്ധി ഇവിടെയുണ്ടായിരുന്നുവന്നാണ് പഴയ വെപ്പ്. നൂറുമേനി വിളയിക്കുന്ന മണ്ണും സമൃദ്ധമായ ജലവും വളക്കൂറും ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്നായിരുന്നു. ഓണം പോലെ ഐശ്വര്യമുള്ള നാടായും ഓണാട്ടുകരയെ പണ്ട് വിശേഷിപ്പിക്കാറുണ്ടായിരുന്നു. പേരുപോലെ ഇവിടുത്തെ ഓണാഘോഷവും കെങ്കേമമാണ്.

5 / 6

അത്തരത്തിൽ ഓണാട്ടുകരക്കാരുടെ ഇരുപത്തിയെട്ടാമോണവും പേരുകേട്ടതാണ്. ആലപ്പുഴയിലെ ഓച്ചിറയിലാണ് ഇരുപത്തിയെട്ടാം ഓണം ആഘോഷിക്കപ്പെടുന്നത്. ഇരുപത്തിയെട്ടാം ഓണാഘോഷത്തോടനുബന്ധിച്ച് ഓച്ചിറ പരബ്രഹ്‌മ ക്ഷേത്രത്തിലെ കാളകെട്ട് അഥവാ കാളവേല ആഘോഷമാണ് ഏറ്റവും പ്രചാരത്തിലുള്ള ഒരാഘോഷം. ഓണാട്ടുകരയിലെ 52 കരക്കാരുടെ വകയായായാണ് കെട്ടുകാളകൾ ഒരുങ്ങുന്നത്. കാർഷികാഭിവൃദ്ധിക്കായുള്ള കാളവേലയ്ക്കായി ഓരോ കരക്കാരും മത്സര ബുദ്ധിയോടെയാണ് കാളകളെ അണിയിച്ചൊരുക്കുന്നത്.

6 / 6

ആലപ്പുഴ ജില്ലയിലെ മാവേലിക്കരയും കാർത്തികപ്പള്ളിയും ചെങ്ങന്നൂരും കരുനാഗപ്പള്ളിയും ചേരുന്നതായിരുന്നു അന്നത്തെ ഓടനാട് അഥവാ ഓണാട്ടുകര എന്നറിയപ്പെടുന്നത്. കായംകുളം രാജവംശത്തിന്റെ കീഴിലായിരുന്നു ഓണാട്ടുകരയുടെ ഭരണം.

Related Stories
Sai Pallavi: അമരന്റെ വിജയത്തിന് പിന്നാലെ സായ് പല്ലവി ഓസ്‌ട്രേലിയയിൽ; കംഗാരുവിനൊപ്പമുള്ള നടിയുടെ ചിത്രങ്ങൾ വൈറൽ
Ravindra Jadeja : ഇംഗ്ലീഷില്‍ സംസാരിച്ചില്ല, രവീന്ദ്ര ജഡേജയെ വിമര്‍ശിച്ച് ഓസ്‌ട്രേലിയന്‍ മാധ്യമം
Prithviraj Sukumaran: പൃഥ്വിയുടെ അല്ലി പഠിക്കുന്നത് ആരാധ്യയ്‌ക്കൊപ്പം; ദൃശ്യങ്ങള്‍ വൈറലാകുന്നു
Oneplus 13R : വൺപ്ലസ് 13 ആറിൽ കലക്കൻ പ്രൊസസറും വമ്പൻ ബാറ്ററിയും; ജനുവരിയിൽ ഗ്ലോബൽ മാർക്കറ്റിലെത്തും
Amrutha Suresh: ‘ചിരിക്കുക, അതാണ് വേദനകള്‍ അകറ്റാന്‍ ഏറ്റവും നല്ല മരുന്ന്; അമൃത സുരേഷ്
IND vs AUS: ഹേസൽ വുഡിന് പരിക്ക് തന്നെ! ബോർഡർ ​ഗവാസ്കർ ട്രോഫിയിലെ ശേഷിക്കുന്ന മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ
കരളിൻ്റെ ആരോ​ഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
'ബോക്‌സിങ് ഡേ ടെസ്റ്റ്' പേരു വന്ന വഴി
പ്രാതലിൽ ഇവ ഉൾപ്പെടുത്തൂ; ഗുണങ്ങൾ ഏറെ
ജെൻ സി തലമുറ പ്രശസ്തമാക്കിയ ചില ശൈലികൾ