മലയാള മാസം ചിങ്ങത്തിലെ തിരുവോണം കഴിഞ്ഞ് വരുന്ന കന്നിയിലെ തിരുവോണമാണ് ഇരുപത്തിയെട്ടാം ഓണമായി മലയാളി ആഘോഷിക്കുന്നത്. ഓണത്തിന്റെ നാടെന്ന് പഴമക്കാർ വിളിക്കുന്ന, ഓണാട്ടുകര ആലപ്പുഴ ജില്ലയുടെ ഭാഗമാണ്. അവിടെയാണ് ഏറ്റവും കൂടുതൽ ഇരുപത്തിയെട്ടാം ഓണം പ്രചാരത്തിലുള്ളത്.