ഒക്ടോബറിലെ അവധികള്‍ തീര്‍ന്നിട്ടില്ല, വരാനിരിക്കുന്നത് ചാകര | October Holidays Update More Holidays are coming Check full list Malayalam news - Malayalam Tv9

October Holidays: ഒക്ടോബറിലെ അവധികള്‍ തീര്‍ന്നിട്ടില്ല, വരാനിരിക്കുന്നത് ചാകര

Updated On: 

22 Oct 2024 14:40 PM

Diwali Holiday on October 31st: ഗാന്ധിജയന്തി, മഹാനവമി, രണ്ടാം ശനി, നാലാം ശനി, ദീപാവലി എന്നീ ദിവസങ്ങളിലാണ് ഒക്ടോബറില്‍ ബാങ്ക് അവധി വരുന്നത്. മണ്ണാറശാല ആയില്യം പ്രമാണിച്ച് ഒക്ടോബര്‍ 26ന് ആലപ്പുഴ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്.

1 / 5മറ്റ്

മറ്റ് മാസങ്ങളെ അപേക്ഷിച്ച് ഒക്ടോബറില്‍ അവധികള്‍ കൂടുതലാണ്. ഒക്‌ടോബര്‍ മൂന്നിന് നവരാത്രി ആരംഭത്തിന് തുടക്കമായതോടെ അവധികളും ആരംഭിച്ചു. പൂജവെപ്പ്, ദുര്‍ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നിങ്ങനെ നീണ്ടു നവരാത്രിയിലെ അവധികള്‍. (Image Credits: NurPhoto/Getty Images Creative)

2 / 5

അത് കഴിഞ്ഞ് രായിരനെല്ലൂര്‍ മലകയറ്റം, മണ്ണാറശാല ആയിലം, ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ കൊടിയേറ്റ് എന്നിവയും ഒക്ടോബറിലുണ്ട്. ഇവ കൂടാതെ കായിക ദിനം, ലോക വിദ്യാര്‍ഥി ദിനം, യുഎന്‍ ദിനം, ദേശീയ പുനരര്‍പ്പണം ദിനം എന്നിവയും ഒക്ടോബറിന്റെ സ്വന്തം. ഗാന്ധിജയന്തി, ദീപാവലി എന്നിയാണ് ഈ മാസത്തെ പൊതു അവധികള്‍. (Image Credits: Pakin Songmor/Getty Images Creative)

3 / 5

ഗാന്ധിജയന്തി, അമാവാസി ഒരിക്കല്‍, ശ്രാദ്ധം ഷഷ്ഠിവ്രതം, പൂജവെപ്പ്, ദുര്‍ഗാഷ്ടമി, മഹാനവമി, ആയുധപൂജ, വിജയദശമി, വിദ്യാരംഭം, പൂജയെടുപ്പ്, കായിക ദിനം, കന്യാകുമാരി ആറാട്ട്, ഏകാദശി, പ്രദോഷം, ലോക വിദ്യാര്‍ഥി ദിനം, വരാഹ ചതുര്‍ദ്ദശി, പൗര്‍ണമാസി ഒരിക്കല്‍, സന്താനഗോപാലവ്രതം, ഇന്ദ്രലക്ഷ്മീവ്രതം, സ്വാമി ഭക്താനന്ദഗുരു സമാധി, രേവതി പട്ടത്താനം, രായിരനല്ലൂര്‍ മലകയറ്റം, കാവേരി സംക്രമ സ്‌നാനം, വാല്‍മീകി ജയന്തി, യുഎന്‍ ദിനം. തൃപ്പൂണിത്തുറ മഹോത്സവം, മണ്ണാറശാല ആയില്യം, ഭൂരിപക്ഷ ഏകാദശി, വയലാര്‍ രക്തസാക്ഷിദിനം, ഏകാദശി, പ്രദോഷം, ദീപാവലി, ഇന്ദിരാഗാന്ധി ചരമദിനം, ദേശീയ പുരര്‍പ്പണ ദിനം, ശ്രീ പത്മനാഭസ്വാമി ക്ഷേത്രം അല്‍പശി ഉത്സവം കൊടിയേറ്റ് എന്നിവയാണ് ഈ മാസത്തെ വിശേഷാല്‍ ദിവസങ്ങള്‍. (Image Credits: Aslan Alphan/E+/Getty Images)

4 / 5

ഗാന്ധിജയന്തി, മഹാനവമി, രണ്ടാം ശനി, നാലാം ശനി, ദീപാവലി എന്നീ ദിവസങ്ങളിലാണ് ഒക്ടോബറില്‍ ബാങ്ക് അവധി വരുന്നത്. മണ്ണാറശാല ആയില്യം പ്രമാണിച്ച് ഒക്ടോബര്‍ 26ന് ആലപ്പുഴ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. (Image Credits: mrs/Moment/Getty Images)

5 / 5

ഇനി വരാനിരിക്കുന്ന നാലാം ശനിയും ദീപാവലിയുമാണ് സംസ്ഥാനത്തിന് ഒട്ടാകെ ലഭിക്കാന്‍ പോകുന്ന അവധികള്‍. നാലാം ശനിക്ക് ബാങ്കുകള്‍ക്ക് മാത്രമാണ് അവധി എന്നത് പ്രത്യേകം ശ്രദ്ധിക്കാം. (Image Credits: nigelcarse/E+/Getty Images)

Green tea: ടെൻഷൻ മാറ്റാം, ​ഗ്രീൻടീ കുടിച്ചോളൂ...
ഇത് ഓറഞ്ച് മാജിക്, ശരീരം മെലിയാൻ ഇങ്ങനെ ചെയ്യൂ
വനിതാ ലോകകപ്പ് കപ്പിലെങ്കിലെന്താ ഇന്ത്യയ്ക്കും കിട്ടി കോടികൾ! തുകയറിയാം
കണ്ണ് തള്ളേണ്ട! ലോറന്‍സ് ബിഷ്‌ണോയിയുടെ ആസ്തി ചില്ലറയല്ല