'മുതിർന്നവരോട് ആദരവോടെ പെരുമാറണമെന്ന് മക്കളെ പഠിപ്പിക്കുന്ന താരദമ്പതികൾ'; നയൻതാരയ്ക്കും വിക്കിക്കും അഭിനന്ദനപ്രവാഹം | Nayanthara shares pctures with husband Vignesh Shivan and sons Uyir, Ulag on Vijayadashami netizens praises Malayalam news - Malayalam Tv9

Nayanthara: ‘മുതിർന്നവരോട് ആദരവോടെ പെരുമാറണമെന്ന് മക്കളെ പഠിപ്പിക്കുന്ന താരദമ്പതികൾ’; നയൻതാരയ്ക്കും വിക്കിക്കും അഭിനന്ദനപ്രവാഹം

Published: 

13 Oct 2024 18:07 PM

വിജയദശമി ദിനത്തിൽ വീട്ടിലെ ജോലിക്കാർക്ക് സമ്മാനങ്ങൾ നൽകി നയൻതാരയും വിഘ്നേഷ് ശിവനും. മക്കളായ ഉലകും ഉയിരുമാണ് സമ്മാനങ്ങൾ വിതരണം ചെയ്തത്.

1 / 6ഏറെ ആരാധകരുള്ള പ്രിയ താരദമ്പതികളാണ് നയന്താരയും വിഘ്നേഷ് ശിവനും. സോഷ്യൽ മീഡിയയിൽ സജീവമായി ഇരുവരും തങ്ങളുടെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഭർത്താവ് വിഘ്നേഷ് ശിവനൊപ്പവും മക്കൾക്കുമൊപ്പമുള്ള ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. (image credits: instagram-nayanthara)

ഏറെ ആരാധകരുള്ള പ്രിയ താരദമ്പതികളാണ് നയന്താരയും വിഘ്നേഷ് ശിവനും. സോഷ്യൽ മീഡിയയിൽ സജീവമായി ഇരുവരും തങ്ങളുടെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഭർത്താവ് വിഘ്നേഷ് ശിവനൊപ്പവും മക്കൾക്കുമൊപ്പമുള്ള ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. (image credits: instagram-nayanthara)

2 / 6

മക്കളുണ്ടായതിനു ശേഷം കരിയറും കുടുംബ ജീവിതവും ഒരുമിച്ച് മുന്നോട്ട് കൊണ്ട് പോകുകയാണ് നയൻതാര. ഉയിർ, ഉലകം എന്നിങ്ങനെയാണ് നയൻതാരയുടെയും വിഘ്നേശ് ശിവന്റെയും മക്കളുടെ പേര്. ഇപ്പോഴിതാ വിജയദശമി ദിനത്തിൽ താരം പങ്കുവച്ച ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. (image credits: instagram-nayanthara)

3 / 6

വീട്ടിലെ ജോലിക്കാർക്ക് സമ്മാനങ്ങൾ നൽകി നയൻതാരയും വിഘ്നേഷ് ശിവനും. മക്കളായ ഉലകും ഉയിരുമാണ് സമ്മാനങ്ങൾ വിതരണം ചെയ്തത്. മക്കളുടെ കൈ കൊണ്ട് പണവും സമ്മാനങ്ങളും നൽകുന്ന വിഡിയോയും ചിത്രങ്ങളും നയൻതാര തന്റെ ഔദ്യോഗിക പേജിൽ പങ്കുവച്ചു. (image credits: instagram-nayanthara)

4 / 6

‘ദുർഗ്ഗാദേവിയുടെ അനുഗ്രഹം ഈ വിജയദശമിയിൽ നിങ്ങളുടെ ജീവിതത്തിൽ സമാധാനവും വിജയവും സന്തോഷവും കൊണ്ടുവരട്ടെ! ഈ ശുഭദിനത്തിൽ, നിങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും മങ്ങുകയും ജീവിതത്തിന്റെ എല്ലാ മേഖലകളിലും നിങ്ങൾ വിജയികളായി മാറുകയും ചെയ്യട്ടെ,’ നയൻതാര കുറിച്ചു. (image credits: instagram-nayanthara)

5 / 6

വലത് കൈ കൊണ്ട് കൊടുക്കൂ, നന്ദി ചേട്ടാ എന്ന് പറയൂ എന്നെല്ലാം നയൻതാരയും വിഘ്നേശും മക്കളെ നിർദ്ദേശിക്കുന്നുണ്ട്. ഇതോടെ താരദമ്പതികളുടെ പെരുമാറ്റം സോഷ്യൽ മീഡിയയിൽ ചർച്ചയായി. (image credits: instagram-nayanthara)

6 / 6

മക്കളെ ഭവ്യതയും മൂല്യങ്ങളും പഠിപ്പിച്ചാണ് നയൻതാരയും വിഘ്നേശ് ശിവനും വളർത്തുന്നതെന്ന് ചിലർ‌ കമന്റിട്ടു. മുതിർന്നവരോട് ആദരവോടെ പെരുമാറണമെന്ന് മക്കളെ പഠിപ്പിക്കുന്ന താരദമ്പതികളാണ് നയന്താരയും വിഘ്നേഷ് ശിവനും എന്ന് മറ്റ് ചിലർ കമന്റിട്ടു. (image credits: instagram-nayanthara)

കെമിക്കലിനോട് നോ പറയാം; ഷാംപൂ മാറി നിൽക്കും ഈ താളിക്ക് മുമ്പിൽ
മൈഗ്രേനിന്‍റെ പ്രധാന ലക്ഷണങ്ങള്‍
മൂന്ന് വിക്കറ്റ് കൂടി നേടിയാൽ ബുംറയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്
ബറോസിലെ ദുർമന്ത്രവാദിനി ആര്?