5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Navaratri 2024: നവരാത്രി ദിനങ്ങളിൽ ഉള്ളിയോ വെളുത്തുള്ളിയോ കഴിക്കരുതെന്ന് പറയുന്നത് എന്തുകൊണ്ട്?

Navaratri 2024: ഹിന്ദു പുരാണ പ്രകാരം, വെളുത്തുള്ളിയോ ഉള്ളിയോ നവരാത്രി ദിവസങ്ങളിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതോ ആരാധനയ്ക്ക് ഉപയോഗിക്കുന്നതോ വിലക്കിയിരിക്കുന്നു. ഇവയ്ക്ക് രണ്ടിനും വ്രതാനുഷ്ഠാനത്തിൽ സ്ഥാനമില്ല. എന്തുകൊണ്ടാണ് നവരാത്രിയിൽ വെളുത്തുള്ളിക്കും ഉള്ളിക്കും വിലക്ക് കൽപ്പിച്ചതെന്ന് നിങ്ങൾക്ക് അറിയാമോ?

neethu-vijayan
Neethu Vijayan | Published: 05 Oct 2024 10:55 AM
ആളുകൾ ദുർഗാദേവിയെ ആരാധിക്കുകയും ഉപവാസം അനുഷ്ഠിക്കുകയും ചെയ്യുന്ന നാളുകളാണ് നവരാത്രി. ധാന്യങ്ങൾ, പഴവർഗ്ഗങ്ങൾ, പച്ചക്കറികൾ എന്നീ സാത്വികഭക്ഷണം മാത്രം കഴിച്ചാണ് നവരാത്രി വ്രതം സാധാരണയായി അനുഷ്ഠിക്കാറുള്ളത്. (Image Credits: Gettyimages)

1 / 8
വ്രതാനുഷ്ഠാനമുള്ള ഒമ്പത് ദിവസം ഭക്ഷണത്തിൽ വെളുത്തുള്ളിയോ ഉള്ളിയോ ഉൾപ്പെടുത്തുന്നത് നിഷിദ്ധമായാണ് കണക്കാക്കപ്പെടുന്നത്. എന്തുകൊണ്ടാണ്  നവരാത്രിയിൽ വെളുത്തുള്ളിക്കും ഉള്ളിക്കും വിലക്ക് കൽപ്പിച്ചതെന്ന് നിങ്ങൾക്ക് അറിയാമോ? (Image Credits: Gettyimages)

2 / 8
ഹിന്ദുമതത്തിൽ പല ആചാരാനുഷ്ഠാനങ്ങളും വിശ്വാസങ്ങളുമാണ് നിലനിൽക്കുന്നത്. അതിൽ നവരാത്രിയിൽ ഉള്ളിയും വെളുത്തുള്ളിയും കഴിക്കരുതെന്നൊരു വിശ്വാസം കൂടി ഉണ്ട്.  ഹിന്ദു പുരാണ പ്രകാരം, വെളുത്തുള്ളിയോ ഉള്ളിയോ നവരാത്രി ദിവസങ്ങളിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതോ ആരാധനയ്ക്ക് ഉപയോഗിക്കുന്നതോ വിലക്കിയിരിക്കുന്നു.   (Image Credits: Gettyimages)

3 / 8
ഇവയ്ക്ക് രണ്ടിനും വ്രതാനുഷ്ഠാനത്തിൽ സ്ഥാനമില്ല. എന്നാൽ പുരാണങ്ങളിൽ പറയുന്ന കഥ അനുസരിച്ച്, ദേവന്മാരും അസുരന്മാരും ചേർന്ന് പാലാഴി കടയുന്ന സമയം അതിൽനിന്നും 9 രത്നങ്ങളും അവസാനം അമൃതുമാണ് പുറത്തു വന്നത്. ഇതിനുശേഷം മഹാവിഷ്ണു മോഹിനിയുടെ രൂപമെടുത്ത് ദേവതകൾക്ക് അമൃത് സമർപ്പിക്കാൻ തുടങ്ങി. (Image Credits: Gettyimages)

4 / 8
അപ്പോളിതാ രാഹു-കേതു എന്നീ രണ്ടു രാക്ഷസന്മാർ ദേവരൂപം സ്വീകരിച്ച് അമൃത് കുടിക്കുകയും ചതി മനസ്സിലാക്കിയ മഹാവിഷ്ണു സുദർശന ചക്രത്താൽ രണ്ടു രാക്ഷസൻമാരുടേയും തല ഉടലിൽ നിന്നും വേർപെടുത്തുകയും ചെയ്തു. അങ്ങനെ ഇരുവരുടേയും രക്തത്തിന്റെ ഏതാനും തുള്ളികൾ നിലത്ത് വീണ് അതിൽ നിന്ന് വെളുത്തുള്ളിയും ഉള്ളിയും ഉത്ഭവിച്ചു എന്നാണ് വിശ്വാസം. (Image Credits: Gettyimages)

5 / 8
അതുകൊണ്ടാണ് ഉള്ളിക്കും വെളുത്തുള്ളിക്കും രൂക്ഷഗന്ധം ലഭിച്ചതെന്നും ചില ആളുകൾ വിശ്വസിച്ച് പോരുന്നു. അതേസമയം ഏതാനും തുള്ളി അമൃത്, രാഹുവിന്റെയും കേതുവിന്റെയും ശരീരത്തിൽ എത്തിയിരുന്നതിനാൽ രോഗങ്ങളെ ചെറുക്കാനുള്ള കഴിവ് വെളുത്തുള്ളിക്കും ഉള്ളിക്കും ഉണ്ടെന്നും പറയപ്പെടുന്നുണ്ട്.(Image Credits: Gettyimages)

6 / 8
ഉള്ളിയുടെയും വെളുത്തുള്ളിയുടെയും അമിതമായ ഉപയോഗം മൂലം ഒരു വ്യക്തിയുടെ മനസ്സ് മതാചാരങ്ങളിൽ നിന്നും വ്യതിചലിച്ച് മറ്റ് കാര്യങ്ങൾ ചെയ്യാൻ തുടങ്ങുമെന്നും കരുതപ്പെടുന്നു. പുരാണങ്ങളിൽ ഉള്ളിയും വെളുത്തുള്ളിയും രജസും തമസ്സുമായി കണക്കാക്കപ്പെടുന്നു. (Image Credits: Gettyimages)

7 / 8
മാംസ്യം-മത്സ്യം, ഉള്ളി, വെളുത്തുള്ളി മുതലായ ഭക്ഷണങ്ങളെ പൈശാചിക സ്വഭാവമുള്ള ഭക്ഷണം എന്ന് വിളിക്കപ്പെടുന്നു. അശാന്തിയും രോഗങ്ങളും വേവലാതികളും വീടിനുള്ളിൽ പ്രവേശിക്കുന്നതിനാൽ ഉള്ളി-വെളുത്തുള്ളി കഴിക്കുന്നത് ഹിന്ദുമതത്തിൽ നിഷിദ്ധമായാണ് കണക്കാക്കപ്പെടുന്നത്.(Image Credits: Gettyimages)

8 / 8
Follow Us
Latest Stories