5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Blasters – Mohammedan SC : അങ്ങനങ്ങ് പോയാലോ?; ആരാധകരുടെ അതിക്രമങ്ങളിൽ മൊഹമ്മദൻ ക്ലബിന് ഒരു ലക്ഷം രൂപ പിഴ

Mohammedan SC Club to Face Rs 1 Lakh Fine : കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഒക്ടോബർ 20 ന് നടന്ന ഐഎസ്എൽ മത്സരത്തിൽ ആരാധകർ നടത്തിയ അതിക്രമങ്ങൾക്ക് മുഹമ്മദൻസ് ക്ലബിന് പിഴ. ഒരു ലക്ഷം രൂപയാണ് ക്ലബിന് പിഴയിട്ടത്.

abdul-basithtv9-com
Abdul Basith | Published: 22 Oct 2024 19:52 PM
കേരള ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തിനിടെ ആരാധകർ നടത്തിയ അതിക്രമങ്ങളിൽ കൊൽക്കത്ത ക്ലബ് മുഹമ്മദൻ എസ്‌സിയ്ക്ക് പിഴ. ഒരു ലക്ഷം രൂപയാണ് ക്ലബിന് ഇന്ത്യൻ സൂപ്പർ ലീഗ് അധികൃതർ പിഴയിട്ടത്. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും ഐഎസ്എലും സംയുക്തമായാണ് കത്തയച്ചത്. (Image Courtesy - Social Media)

1 / 5
ആരാധക അധിക്രമങ്ങളിൽ ഒരു ക്ലബിന് ലഭിക്കാവുന്ന ഏറ്റവും കുറഞ്ഞ പിഴയാണ് ഒരു ലക്ഷം രൂപ. നാല് ദിവസത്തിനകം നോട്ടീസിന് മറുപടി നൽകണം. ഇപ്പോൾ ഒരു ലക്ഷം രൂപയാണ് പിഴയിട്ടിരിക്കുന്നതെങ്കിലും ഇനി ഇത് ആവർത്തിച്ചാലോ കൂടുതൽ തെളിവുകൾ ലഭിച്ചാലോ പിഴത്തുക വർധിക്കും. (Image Courtesy - Social Media)

2 / 5
ഈ മാസം 20ന് കൊൽക്കത്തയിൽ നടന്ന മത്സരത്തിനിടെയായിരുന്നു പിഴയ്ക്കിടയാക്കിയ സംഭവം. മുഹമ്മദൻസ് 2-1ന് പിന്നിൽ നിൽക്കെ ആരാധകർ കല്ലുകളും ചെരിപ്പുകളും കുപ്പികളും മൈതാനത്തേക്ക് വലിച്ചെറിയുകയായിരുന്നു. ബ്ലാസ്റ്റേഴ്സ് ആരാധകർക്കെതിരെയും അതിക്രമങ്ങളുണ്ടായി. (Image Credits - PTI)

3 / 5
അതിക്രമ സംഭവങ്ങൾക്ക് പിന്നാലെ മത്സരം കുറച്ചുസമയം നിർത്തിവച്ചിരുന്നു. ആരാധകരുടെയും താരങ്ങളെയും സുരക്ഷ മാനിച്ചായിരുന്നു തീരുമാനം. പിന്നാലെ മത്സരം പൂർത്തീകരിച്ചു. ഇതിന് പിന്നാലെ ആരാധകരുടെ പ്രവൃത്തികളിൽ ബ്ലാസ്റ്റേഴ്സ് മാനേജ്മെൻ്റ് പരാതിനൽകി. (Image Courtesy - Social Media)

4 / 5
മുഹമ്മദൻസിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് വിജയിച്ചത്. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് തിരികെവരികയായിരുന്നു. ക്വാമെ പെപ്ര, ഹെസൂസ് ഹിമനസ് എന്നിവരാണ് ബ്ലാസ്റ്റേഴ്സിൻ്റെ ഗോൾ സ്കോറർമാർ. (Image Credits - PTI)

5 / 5
Latest Stories