ഇത് ഔഡിയോ അതോ അമേസോ...? സമൂഹ മാധ്യമങ്ങളിൽ താരമായി പുതിയ ഡിസയർ, മൈലേജ് അറിയാം | Maruti Suzuki Launches new Dzire in India, check price, mileage and features Malayalam news - Malayalam Tv9

Maruti Suzuki Dzire: ഇത് ഔഡിയോ അതോ അമേസോ…? സമൂഹ മാധ്യമങ്ങളിൽ താരമായി പുതിയ ഡിസയർ, മൈലേജ് അറിയാം

Published: 

08 Nov 2024 17:27 PM

Maruti Suzuki New Dzire: മാനുവൽ, ഓട്ടോമാറ്റിക് ഓപ്ഷനുകളിലാണ് വാഹനം ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. മാരുതി സുസുക്കിയുടെ സ്വിഫ്റ്റ് ഹച്ച്ബാക്കിന്റെ അതേ എഞ്ചിൻ തന്നെയാണ് ഡിസയറിലും ഉപയോഗിച്ചിരിക്കുന്നത്. ഇന്ധനക്ഷമതയിൽ മികച്ച് നിൽക്കുന്നതുകൊണ്ടാണ് അതേ എഞ്ചിൻ തന്നെ ഡിസയറിനും നൽകാൻ തീരുമാനിച്ചതെന്നാണ് കമ്പനിയുടെ വിശദീകരണം.

1 / 6മാരുതി സുസുക്കിയുടെ പുതിയ ഡിസയറാണിപ്പോൾ സമൂഹ മാധ്യമത്തിൽ താരമായിരിക്കുന്നത്. ഒറ്റനോട്ടത്തിൽ ഔഡിയാണോ ഹോണ്ട ഡിയറാണോ എന്ന തോന്നിപ്പിക്കും വിധമാണ് ഇതിൻ്റെ ഡിസൈൻ. ഡിസയർ കോംപാക്ട് സെഡാൻ കാറുകൾ കഴിഞ്ഞ ദിവസമാണ് മാരുതി സുസുക്കി ഇന്ത്യയിൽ അവതരിപ്പിച്ചത്. ഡിസൈനിലും ഇന്റീരിയറിലും പുതിയ മാറ്റങ്ങൾ വരുത്തിയ ഡിസയർ പുതിയ 1.2L (Z12E), 3സിലിണ്ടർ പെട്രോൾ എഞ്ചിനിലും മാനുവൽ ഗിയർബോക്‌സിൽ മാത്രം ലഭ്യമാകുന്ന സിഎൻജി എഞ്ചിനിലുമാണ് എത്തുന്നത്. (​Image Credits: Social Media)

മാരുതി സുസുക്കിയുടെ പുതിയ ഡിസയറാണിപ്പോൾ സമൂഹ മാധ്യമത്തിൽ താരമായിരിക്കുന്നത്. ഒറ്റനോട്ടത്തിൽ ഔഡിയാണോ ഹോണ്ട ഡിയറാണോ എന്ന തോന്നിപ്പിക്കും വിധമാണ് ഇതിൻ്റെ ഡിസൈൻ. ഡിസയർ കോംപാക്ട് സെഡാൻ കാറുകൾ കഴിഞ്ഞ ദിവസമാണ് മാരുതി സുസുക്കി ഇന്ത്യയിൽ അവതരിപ്പിച്ചത്. ഡിസൈനിലും ഇന്റീരിയറിലും പുതിയ മാറ്റങ്ങൾ വരുത്തിയ ഡിസയർ പുതിയ 1.2L (Z12E), 3സിലിണ്ടർ പെട്രോൾ എഞ്ചിനിലും മാനുവൽ ഗിയർബോക്‌സിൽ മാത്രം ലഭ്യമാകുന്ന സിഎൻജി എഞ്ചിനിലുമാണ് എത്തുന്നത്. (​Image Credits: Social Media)

2 / 6

മാനുവൽ, ഓട്ടോമാറ്റിക് ഓപ്ഷനുകളിലാണ് വാഹനം ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. മാരുതി സുസുക്കിയുടെ സ്വിഫ്റ്റ് ഹച്ച്ബാക്കിന്റെ അതേ എഞ്ചിൻ തന്നെയാണ് ഡിസയറിലും ഉപയോഗിച്ചിരിക്കുന്നത്. ഇന്ധനക്ഷമതയിൽ മികച്ച് നിൽക്കുന്നതുകൊണ്ടാണ് അതേ എഞ്ചിൻ തന്നെ ഡിസയറിനും നൽകാൻ തീരുമാനിച്ചതെന്നാണ് കമ്പനിയുടെ വിശദീകരണം. കൂടാതെ സ്വിഫ്റ്റ് ഹച്ച്ബാക്കിനുള്ള അതേ മൈലേജ് തന്നെ ഡിസയറിനും ലഭിക്കുമെന്നാണ് മാരുതി സുസുക്കിയുടെ വാദം. (​Image Credits: Social Media)

3 / 6

ഡിസയറിന്റെ ഓട്ടോമാറ്റിക് വേരിയന്റിന് ലിറ്ററിന് 25.71 കിലോമീറ്ററും മാനുവലിന് 24.79 കിലോമീറ്ററും മൈലേജ് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം സിഎൻജി മാനുവൽ പതിപ്പിന് 33.73 Km/Kg മൈലേജ് ലഭിക്കും. മാരുതിയുടെ സ്വിഫ്റ്റിന് മാനുവലിന് 24.80 കിലോമീറ്ററും ഓട്ടോമറ്റിക്കിന് 25.75 കിലോമീറ്ററുമാണ് മൈലേജ് വാ​ഗ്ദാനം ചെയ്തിരിക്കുന്നത്. LXi, VXi, ZXi, ZXi പ്ലസ് എന്നീ നാല് വകഭേദങ്ങളിലാണ് പുതിയ ഡിസയർ കോംപാക്ട് സെഡാൻ അവതരിപ്പിച്ചിരിക്കുന്നത്. (​Image Credits: Social Media)

4 / 6

വണ്ടികളുടെ വിലകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പുതിയ ഡിസയറിന് ഏകദേശം 6.7 ലക്ഷം രൂപ എക്സ് ഷോറൂം വില വരുമെന്നാണ് കണക്കാക്കുന്നത്. ഹോണ്ട അമേസ്, ഹ്യുണ്ടായ് ഓറ എന്നീ വാഹനങ്ങളായിരിക്കും ഡിസയറിന് പ്രധാനവെല്ലുവിളിയായി മുന്നിലുള്ളത്. എൽഇഡി ഹെഡ്ലാമ്പുകൾ, ഫോഗ് ലാമ്പുകൾക്കുള്ള ബ്ലാക്ക് ഹൗസുകൾ, പുതിയ അലോയ് വീലുകൾ, സൺ റൂഫ് ലൈൻ, പുതിയ ഡിസൈനിലുള്ള ടെയിൽഗേറ്റ്, എന്നിവ ഡിസയറിന്റെ പ്രത്യേകതകളാണ്. (​Image Credits: Social Media)

5 / 6

ഇതിന് പുറമെ കാറിന് പ്രീമിയം ലുക്ക് നൽകുന്ന കിടിലൻ ഇന്റീരിയർ ഡിസൈനാണ് നൽകിയിരിക്കുന്നത്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഓഡിയോ, ടെലിഫോൺ, ക്രൂയിസ് കൺട്രോൾ എന്നിവയുള്ള പുതിയ സ്റ്റിയറിംഗ് വീൽ, 360-ഡിഗ്രി ക്യാമറ, വലിയ 9 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം തുടങ്ങിയ സവിശേഷതകളും ഡിസയറിന് കമ്പനി വാ​ഗ്ദാനം ചെയ്യുന്നു. വയർലെസ് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും വയർലെസ് ചാർജറും ഡിസയറിന് നൽകിയിട്ടുണ്ട്. (​Image Credits: Social Media)

6 / 6

ജെൻ 4 സ്വിഫ്റ്റിൽ നിന്ന് വ്യത്യസ്തമായി ഡിസയറിന് സൺറൂഫും നൽകിയിരിക്കുന്നത് വാഹനത്തെ കൂടുതൽ ലുക്കിലേക്ക് എത്തിച്ചിട്ടുണ്ട്. പുതിയ ഡിസയറിന് ഒന്നിലധികം ചാർജിംഗ് പോയിന്റുകളും പിൻ എസി വെന്റുകളും ഉണ്ടാകും. ട്രാക്ഷൻ കൺട്രോൾ, 6 എയർബാഗുകൾ, എബിഎസ്, ഇബിഡി എന്നിവയാണ് സുരക്ഷാ സംവിധാനങ്ങളായി ഡിസയറിൽ സജ്ജീകരിച്ചിരിക്കുന്നത്. (​Image Credits: Social Media)

വിദ്യാഭ്യാസ യോഗ്യതയിലും മന്‍മോഹന്‍ സിങ് രചിച്ചത് ചരിത്രം
2024ലെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ
2024-ലെ ഇന്ത്യയുടെ കായിക നേട്ടങ്ങൾ
മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം