'കീറിയ പാന്റും കയ്യില്ലാത്ത ഉടുപ്പും'; കൊച്ചുമകളുടെ വസ്ത്രധാരണത്തെ കുറ്റം പറയുന്നവർക്ക് മറുപടിയുമായി മല്ലിക സുകുമാരൻ | Mallika Sukumaran Interesting Response to Opinions on Her Granddaughter's Dressing Style Malayalam news - Malayalam Tv9

Mallika Sukumaran: ‘കീറിയ പാന്റും കയ്യില്ലാത്ത ഉടുപ്പും’; കൊച്ചുമകളുടെ വസ്ത്രധാരണത്തെ കുറ്റം പറയുന്നവർക്ക് മറുപടിയുമായി മല്ലിക സുകുമാരൻ

Updated On: 

29 Dec 2024 21:55 PM

Mallika Sukumaran on Prarthana Indrajith Dressing: കൊ കൊ കോഴിയെന്ന ഗാനത്തിലൂടെ പിന്നണി ഗാനരംഗത്തേക്ക് ചുവടുവെച്ച പ്രാർത്ഥന, പിന്നീട് മോഹൻലാൽ, കുട്ടൻപിള്ളയുടെ ശിവരാത്രി, ഹെലൻ തുടങ്ങിയ ചിത്രങ്ങളിലും ഗാനം ആലപിച്ചു.

1 / 5താര ദമ്പതികളായ ഇന്ദ്രജിത്തിന്റേയും പൂർണിമയുടെയും മൂത്ത മകളാണ് പ്രാർത്ഥന ഇന്ദ്രജിത്ത്. ഗായിക കൂടിയായ പ്രാർത്ഥന നിലവിൽ ഗോൾഡ്‌സ്മിത് ലണ്ടൻ യൂണിവേഴ്സിറ്റിയിൽ സംഗീതം പഠിക്കുകയാണ്. അടുത്തിടെ പ്രാർത്ഥനയുടെ വസ്ത്ര ധാരണത്തെ കുറിച്ച് സൈബറിടത്ത് ചില ചർച്ചകൾ നടന്നിരുന്നു. (Image Credits: Prarthana Instagram)

താര ദമ്പതികളായ ഇന്ദ്രജിത്തിന്റേയും പൂർണിമയുടെയും മൂത്ത മകളാണ് പ്രാർത്ഥന ഇന്ദ്രജിത്ത്. ഗായിക കൂടിയായ പ്രാർത്ഥന നിലവിൽ ഗോൾഡ്‌സ്മിത് ലണ്ടൻ യൂണിവേഴ്സിറ്റിയിൽ സംഗീതം പഠിക്കുകയാണ്. അടുത്തിടെ പ്രാർത്ഥനയുടെ വസ്ത്ര ധാരണത്തെ കുറിച്ച് സൈബറിടത്ത് ചില ചർച്ചകൾ നടന്നിരുന്നു. (Image Credits: Prarthana Instagram)

2 / 5

ഇപ്പോഴിതാ, പ്രാർത്ഥനയുടെ വസ്ത്രധാരണത്തെ വിമർശിച്ചവർക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടിയും പ്രാർത്ഥനയുടെ മുത്തശ്ശിയുമായ മല്ലിക സുകുമാരൻ. കീറിയ പാന്റും കയ്യില്ലാത്ത ഉടുപ്പും എന്റെ കൊച്ചുമകൾ ഇടുന്നതിൽ അവളുടെ മാതാപിതാക്കൾക്ക് പ്രശ്നം ഇല്ലെന്നും, പിന്നെ മറ്റുള്ളവർക്ക് എന്താണ് പ്രശ്നം എന്നുമാണ് മല്ലിക ചോദിക്കുന്നത്. (Image Credits: Prarthana Instagram)

3 / 5

"ഇന്ദ്രനും പൂർണിമയ്ക്കും എതിർപ്പില്ലാത്തപ്പോൾ പിന്നെ ആർക്കാണ് പ്രശ്നം. ലണ്ടനിൽ പഠിക്കുന്ന കുട്ടിയല്ലേ. കയ്യില്ലാത്ത ഉടുപ്പ് ഇട്ടെന്ന് വരും. എന്താ ഇങ്ങനെ കീറിയിരിക്കുന്ന പാന്റ് എന്ന് ചോദിക്കാൻ ആരും അവിടെയില്ല. ഈ ഡ്രസ് അവരുടെ ഇഷ്ടമാണ്." മല്ലിക സുകുമാരൻ പറഞ്ഞു. (Image Credits: Prarthana Instagram)

4 / 5

ഇന്ദ്രജിത്ത് പൂർണിമ ദമ്പതികളുടെ മക്കളും ഇപ്പോൾ സിനിമയിൽ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. 'ടിയാൻ' എന്ന സിനിമയിലൂടെ ഇളയ മകൾ അഭിനയത്തിൽ തിളങ്ങിയപ്പോൾ പാട്ടിലൂടെയാണ് പ്രാർത്ഥന ശ്രദ്ധ നേടിയത്. (Image Credits: Prarthana Instagram)

5 / 5

കൊ കൊ കോഴിയെന്ന ഗാനത്തിലൂടെ പിന്നണി ഗാനരംഗത്തേക്ക് ചുവടുവെച്ച പ്രാർത്ഥന, പിന്നീട് മോഹൻലാൽ, കുട്ടൻപിള്ളയുടെ ശിവരാത്രി, ഹെലൻ തുടങ്ങിയ ചിത്രങ്ങളിലും ഗാനം ആലപിച്ചു. മികച്ച പിന്നണി ഗായികയ്ക്കുള്ള സൈമ അവാർഡും പ്രാർത്ഥന സ്വന്തമാക്കി. (Image Credits: Prarthana Instagram)

Related Stories
ബ്രോക്കോളിയോ കോളിഫ്ലവറോ ഏതാണ് നല്ലത്?
ഏലയ്ക്ക മണത്തിൽ മാത്രമല്ല ഗുണത്തിലും കേമൻ
ജസ്പ്രീത് ബുംറയ്ക്കും പിന്നിൽ; കോലിയ്ക്ക് നാണക്കേട്
പനി അകറ്റാന്‍ ചായയിലുണ്ട് മാജിക്‌