2025ൽ ബിടിഎസ് തിരിച്ചെത്തും; പുതിയ ആൽബം, പിന്നാലെ വേൾഡ് ടൂറും | Kpop Band BTS to Make a Comeback in 2025 with New Album, Followed by World Tour in 2026, Report Says Malayalam news - Malayalam Tv9

BTS Comeback: 2025ൽ ബിടിഎസ് തിരിച്ചെത്തും; പുതിയ ആൽബം, പിന്നാലെ വേൾഡ് ടൂറും

Updated On: 

25 Dec 2024 15:15 PM

Kpop Band BTS Comeback in 2025: സംഗീത ലോകത്തേക്ക് മടങ്ങിവരാൻ ഒരുങ്ങി ബിടിഎസ്. 2025ൽ ബിടിഎസിന്റെ പുതിയ ആൽബം പുറത്തിറങ്ങുമെന്ന് കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

1 / 5ഏറെ ആരാധകരുള്ള കൊറിയൻ സംഗീത ബാൻഡ് ആണ് ബിടിഎസ്. ദക്ഷിണ കൊറിയയിലെ നിർബന്ധിത സൈനിക സേവനത്തെ തുടർന്ന് ബിടിഎസ് അംഗങ്ങൾ നിലവിൽ ബാൻഡ് പ്രവർത്തനങ്ങളിൽ നിന്ന് താത്കാലിക ഇടവേളയിലാണ്. ബാൻഡിലെ അംഗങ്ങൾ എല്ലാവരും മടങ്ങിയെത്താൻ ഇനിയും ആറ് മാസം ബാക്കി നിൽക്കെ ബിടിഎസ് ആർമി(ആരാധകർ)യെ തേടി ഒരു സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്. (Image Credits: X)

ഏറെ ആരാധകരുള്ള കൊറിയൻ സംഗീത ബാൻഡ് ആണ് ബിടിഎസ്. ദക്ഷിണ കൊറിയയിലെ നിർബന്ധിത സൈനിക സേവനത്തെ തുടർന്ന് ബിടിഎസ് അംഗങ്ങൾ നിലവിൽ ബാൻഡ് പ്രവർത്തനങ്ങളിൽ നിന്ന് താത്കാലിക ഇടവേളയിലാണ്. ബാൻഡിലെ അംഗങ്ങൾ എല്ലാവരും മടങ്ങിയെത്താൻ ഇനിയും ആറ് മാസം ബാക്കി നിൽക്കെ ബിടിഎസ് ആർമി(ആരാധകർ)യെ തേടി ഒരു സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്. (Image Credits: X)

2 / 5

ബിടിഎസ് 2025ൽ തന്നെ സംഗീത ലോകത്ത് തങ്ങളുടെ മടങ്ങി വരവ് അറിയിക്കും. 2025-ന്റെ രണ്ടാം പകുതിയോടെ പുതിയ ആൽബവുമായാണ് ബിടിഎസ് മടങ്ങിയെത്തുക. കൂടാതെ 2026-ൽ ഗ്രൂപ്പിന്റെ ലോക പര്യടനം (World Tour) ഉണ്ടാകുമെന്നും കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. (Image Credits: X)

3 / 5

2013-ൽ നിലവിൽ വന്ന ബിടിഎസിൽ ഏഴ് അംഗങ്ങളാണ് ഉള്ളത്. ആർഎം, ജിൻ, ഷുഗ, ജെ-ഹോപ്, ജിമിൻ, വി, ജങ്കൂക്ക് എന്നിവരടങ്ങുന്ന ബാൻഡിന്റെ ലീഡർ ആർഎം ആണ്. (Image Credits: X)

4 / 5

ജിൻ, ജെ-ഹോപ്പ് എന്നിവർ സൈനിക സേവനം പൂർത്തിയാക്കി 2024-ന്റെ പകുതിയോടെ മടങ്ങിയെത്തിയിരുന്നു. അതേസമയം, മറ്റ് അഞ്ച് അംഗങ്ങളും നിലവിൽ സൈനിക സേവനം അനുഷ്ടിച്ചു വരികയാണ്. 2025 ജൂലൈയോടെ എല്ലാ അംഗങ്ങളും മടങ്ങിയെത്തും. (Image Credits: X)

5 / 5

സൈനിക സേവനം പൂർത്തിയാക്കി മടങ്ങിയെത്തിയതിന് ഏതാനും നാളുകൾക്ക് ശേഷം ജിൻ 'ഹാപ്പി' എന്ന ആൽബം പുറത്തിറക്കിയിരുന്നു. ജെ-ഹോപ്പും നിലവിൽ പുതിയ ആൽബത്തിന്റെ തിരക്കിലാണ്. ഇതിനിടെ, നിലവിൽ സൈന്യത്തിലുള്ള ജങ്കൂക്ക് ആരാധകരുമായി സംവദിക്കാൻ ലൈവിൽ എത്തിയതും ഏറെ ചർച്ചയായിരുന്നു. (Image Credits: X)

2024-ലെ ഇന്ത്യയുടെ കായിക നേട്ടങ്ങൾ
മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
പ്രമേഹരോഗികൾ കഴിക്കേണ്ട ഭക്ഷണങ്ങൾ
വീട്ടില്‍ താമര വളര്‍ത്തുന്നുണ്ടോ? ഈ ദിശയിലാണ് ഉത്തമം