എംപോക്സ് വേരിയൻ്റ് കണ്ടെത്താൻ ജീനോം സീക്വൻസിങ് നടത്താനൊരുങ്ങി കേരളം | kerala-health-minister-veena-george-said-that-genome-sequencing-will-be-conducted-to-identify-the-variant-of-monkeypox-details-in-malayalam Malayalam news - Malayalam Tv9

Mpox: എംപോക്സ് വേരിയൻ്റ് കണ്ടെത്താൻ ജീനോം സീക്വൻസിങ് നടത്താനൊരുങ്ങി കേരളം

Published: 

21 Sep 2024 18:09 PM

Genome sequencing: ജീനോം സീക്വൻസിംഗിൽ ഒരു ജീവിയുടെ ജീനോമിൻ്റെ സമ്പൂർണ്ണ ഡിഎൻഎ വിവരങ്ങൾ മനസ്സിലാക്കാൻ കഴിയും.

1 / 5സംസ്ഥാനത്ത്

സംസ്ഥാനത്ത് കുരങ്ങുപനി (എംപോക്സ്) സ്ഥിരീകരിച്ചതോടെ വൈറസിൻ്റെ വകഭേദം തിരിച്ചറിയാൻ ജീനോം സീക്വൻസിങ് നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. (ഫോട്ടോ കടപ്പാട്: Jackyenjoyphotography/Moment/Getty Images)

2 / 5

വൈറസിൻ്റെ വകഭേദം തിരിച്ചറിഞ്ഞുകഴിഞ്ഞാൽ, അതിൻ്റെ വ്യാപനത്തിനുള്ള സാധ്യത മനസ്സിലാക്കാനും കൂടുതൽ നടപടികൾ കൈക്കൊള്ളാനും ഇത് സഹായിക്കും എന്നാണ് കരുതുന്നത്. (KATERYNA KON/SCIENCE PHOTO LIBRARY/Getty Images Creative)

3 / 5

എംപോക്സ് വെെറസ് ബാധയുണ്ടായാവൽ ഒന്ന് മുതൽ രണ്ടാഴ്ചയ്ക്കുള്ളിൽ ​രോ​ഗ ലക്ഷണങ്ങൾ പ്രകടമാക്കും. കടുത്ത പനി, പേശി വേദന, ലിംഫുനോഡുകളിലെ വീക്കം, തലവേദന, ത്വക്കിൽ പഴുപ്പും ചൊറിച്ചിലുമുള്ള വേദനയുള്ള കുമിളകൾ, തടിപ്പുകൾ എന്നിവയാണ് എംപോക്സിൻ്റെ രോ​ഗലക്ഷണങ്ങൾ. (PTI/Getty Images Creative)

4 / 5

അണുബാധിതരായവരുമായോ രോ​ഗം ബാധിച്ച മൃ​ഗങ്ങളുമായോ ഉള്ള ശാരീരിക സമ്പർക്കത്തിലൂടെ രോ​ഗം പകരുന്നു. കുരങ്ങ് മാത്രമല്ല എലി, അണ്ണാൻ തുടങ്ങിയ മൃ​ഗങ്ങളിൽ നിന്നും ഈ വെെറസ് മനുഷ്യരിലേക്ക് പകരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ജീനോം സീക്വൻസിംഗിൽ ഒരു ജീവിയുടെ ജീനോമിൻ്റെ സമ്പൂർണ്ണ ഡിഎൻഎ വിവരങ്ങൾ മനസ്സിലാക്കാൻ കഴിയും. ഇത് രോഗത്തിൻ്റെ ജനിതക അടിസ്ഥാനം, ജീവജാലങ്ങൾ തമ്മിലുള്ള പരിണാമ ബന്ധങ്ങൾ, ജീനുകളുടെ പ്രവർത്തനവും എല്ലാം അറിയാൻ കഴിയും. (PTI/Getty Images Creative)

5 / 5

എംപോക്സ് ബാധിതനാണെങ്കിൽ വ്രണങ്ങളും തടിപ്പുകളും പൂർണ്ണമായും ഇല്ലാതാകുന്നത് വരെ മറ്റുള്ളവരിൽ നിന്ന് അകൽച്ച പാലിക്കണം. രോ​ഗം ഭേദമാകാൻ രണ്ട് മുതൽ നാല് ആഴ്ച വരെ സമയമെടുക്കും. (PTI/Getty Images Creative)

Follow Us On
പല്ലിലെ മഞ്ഞ നിറമാണോ പ്രശ്‌നം? ഇതാ പരിഹാരം
ഓ.. എന്തൊരു വെയിൽ, ടാൻ മാറാനുള്ള പരിഹാരം ഇവിടെയുണ്ട്
പുതിയ ഡൽഹി സിഎം; ആരാണ് അതിഷി മർലീന?
പ്രസവശേഷമുളള സ്ട്രെച്ച് മാർക്ക് വീട്ടില്‍ നിന്ന് മാറ്റാം
Exit mobile version