ഇത് കലക്കും, 601 രൂപയ്ക്ക് 365 ദിവസം 5ജി ഡാറ്റ; ഈ ഓഫര്‍ മിസ് ആക്കണോ? | Jio announced upgrade voucher with one year unlimited 5g data at 601 rupees Malayalam news - Malayalam Tv9

Jio Offers: ഇത് കലക്കും, 601 രൂപയ്ക്ക് 365 ദിവസം 5ജി ഡാറ്റ; ഈ ഓഫര്‍ മിസ് ആക്കണോ?

Published: 

20 Nov 2024 21:53 PM

Jio Recharge Plans: പ്രീപെയ്ഡ് 5ജി പ്ലാനാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. വെറും 601 രൂപ മുടക്കിയാല്‍ നിങ്ങള്‍ക്ക് വര്‍ഷം മുഴുവന്‍ അണ്‍ലിമിറ്റഡ് 5ജി ഡാറ്റ ഉപയോഗിക്കാവുന്ന അപ്‌ഗ്രേഡ് വൗച്ചറാണിത്. 5ജി ഉപയോഗിക്കിക്കാന്‍ സാധിക്കാത്തവരെ ലക്ഷ്യമിട്ടാണ് കമ്പനി ഈ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്.

1 / 5പുതിയ പ്ലാനുകള്‍ പ്രഖ്യാപിച്ചുകൊണ്ട് എന്നും ഉപഭോക്താക്കളെ അമ്പരപ്പിക്കുകയാണ് ജിയോ. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ടെലികോം കമ്പനി എന്ന നിലയില്‍ ജിയോയുടെ ഏതൊരു മാറ്റവും രാജ്യത്തെ ജനങ്ങളെ സ്വാധീനിക്കുന്നുണ്ട്. ഇപ്പോഴിതാ വരിക്കാര്‍ക്കായി വീണ്ടുമൊരു കിടിലന്‍ ഓഫറുമായി എത്തിയിരിക്കുകയാണ് കമ്പനി. (Image Credits: Getty Images)

പുതിയ പ്ലാനുകള്‍ പ്രഖ്യാപിച്ചുകൊണ്ട് എന്നും ഉപഭോക്താക്കളെ അമ്പരപ്പിക്കുകയാണ് ജിയോ. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ടെലികോം കമ്പനി എന്ന നിലയില്‍ ജിയോയുടെ ഏതൊരു മാറ്റവും രാജ്യത്തെ ജനങ്ങളെ സ്വാധീനിക്കുന്നുണ്ട്. ഇപ്പോഴിതാ വരിക്കാര്‍ക്കായി വീണ്ടുമൊരു കിടിലന്‍ ഓഫറുമായി എത്തിയിരിക്കുകയാണ് കമ്പനി. (Image Credits: Getty Images)

2 / 5

പ്രീപെയ്ഡ് 5ജി പ്ലാനാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. വെറും 601 രൂപ മുടക്കിയാല്‍ നിങ്ങള്‍ക്ക് വര്‍ഷം മുഴുവന്‍ അണ്‍ലിമിറ്റഡ് 5ജി ഡാറ്റ ഉപയോഗിക്കാവുന്ന അപ്‌ഗ്രേഡ് വൗച്ചറാണിത്. 5ജി ഉപയോഗിക്കിക്കാന്‍ സാധിക്കാത്തവരെ ലക്ഷ്യമിട്ടാണ് കമ്പനി ഈ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്. (Image Credits: Getty Images)

3 / 5

എന്നാല്‍ ഈ വൗച്ചര്‍ അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് മാത്രമേ ലഭിക്കൂവെന്ന് കമ്പനി വ്യക്തമാക്കുന്നുണ്ട്. 299 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ റീചാര്‍ജ് ചെയ്യുന്നവരെ ലക്ഷ്യമിട്ടാണ് പ്രധാനമായും കമ്പനി ഈ ഓഫര്‍ മുന്നോട്ടുവെക്കുന്നത്. 299 രൂപയുടെ പ്ലാനില്‍ പ്രതിദിനം 1.5 ജിബി ഡാറ്റയാണ് ലഭിക്കുക. (Image Credits: Getty Images)

4 / 5

നിലവിലെ സാഹചര്യത്തില്‍ പ്രതിദിനം 2 ജിബിക്ക് മുകളില്‍ ഡാറ്റ കിട്ടുന്ന പ്ലാന്‍ തിരഞ്ഞെടുത്തവര്‍ക്കാണ് ജിയോയുടെ 5ജി സേവനം ആസ്വദിക്കാന്‍ സാധിക്കുന്നത്. എന്നാല്‍ 299 രൂപയുടെ പ്ലാന്‍ ഉപയോഗിച്ച് റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 601 രൂപയ്ക്ക് അപ്‌ഗ്രേഡ് പ്ലാന്‍ ചെയ്താല്‍ വര്‍ഷം മുഴുവന്‍ 5ജി സേവനം ആസ്വദിക്കാവുന്നതാണ്. (Image Credits: Getty Images)

5 / 5

മൈ ജിയോ ആപ്പിലോ അല്ലെങ്കില്‍ വെബ്‌സൈറ്റിലോ സന്ദര്‍ശിച്ച് നിങ്ങള്‍ക്ക് 601 രൂപയുടെ അപ്‌ഗ്രേഡ് പ്ലാന്‍ റീചാര്‍ജ് ചെയ്യാവുന്നതാണ്. ഇതൊരു പ്രൊമോഷണല്‍ പ്ലാന്‍ ആയതിനാല്‍ തന്നെ എന്നുവരെ ലഭ്യമാകും എന്ന കാര്യം കമ്പനി വ്യക്തമാക്കിയിട്ടില്ല. (Image Credits: Getty Images)

2024-ലെ ഇന്ത്യയുടെ കായിക നേട്ടങ്ങൾ
മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
പ്രമേഹരോഗികൾ കഴിക്കേണ്ട ഭക്ഷണങ്ങൾ
വീട്ടില്‍ താമര വളര്‍ത്തുന്നുണ്ടോ? ഈ ദിശയിലാണ് ഉത്തമം