IND vs AUS: ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്ര നേട്ടവുമായി ജസ്പ്രീത് ബുമ്ര; 200 വിക്കറ്റ് ക്ലബ്ബിൽ | Jasprit Bumrah Becomes Fastest Indian Pacer To Take Achieve 200 Test Wickets Malayalam news - Malayalam Tv9

IND vs AUS: ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്ര നേട്ടവുമായി ജസ്പ്രീത് ബുമ്ര; 200 വിക്കറ്റ് ക്ലബ്ബിൽ

Published: 

29 Dec 2024 16:38 PM

Jasprit Bumrah Test Wicket Career: ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ താരം ജസ്പ്രീത് ബുമ്ര. അതിവേഗം 200 വിക്കറ്റ് നേടിയ അഞ്ചാമത്തെ ഇന്ത്യൻ താരവും ആദ്യ പേസറും എന്ന നേട്ടമാണ് താരത്തിന് സ്വന്തമാക്കിയത്.

1 / 5ബോർഡർ - ​ഗവാസ്കർ ട്രോഫിയുടെ ഭാ​ഗമായ മെൽബൺ ടെസ്റ്റിൽ മറ്റൊരു നേട്ടം സ്വന്തമാക്കി പേസർ ജസ്പ്രീത് ബുമ്ര. ടെസ്റ്റ് വിക്കറ്റ് വേട്ടയിൽ ആണ് ബുമ്രയുടെ നേട്ടം. (Image Credits: PTI)

ബോർഡർ - ​ഗവാസ്കർ ട്രോഫിയുടെ ഭാ​ഗമായ മെൽബൺ ടെസ്റ്റിൽ മറ്റൊരു നേട്ടം സ്വന്തമാക്കി പേസർ ജസ്പ്രീത് ബുമ്ര. ടെസ്റ്റ് വിക്കറ്റ് വേട്ടയിൽ ആണ് ബുമ്രയുടെ നേട്ടം. (Image Credits: PTI)

2 / 5

ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സിൽ ട്രാവിസ് ഹെഡിൻറെ വിക്കറ്റ് സ്വന്തമാക്കിയ ജസ്പ്രീത് ബുമ്ര ടെസ്റ്റ് ക്രിക്കറ്റിൽ 200 വിക്കറ്റ് എന്ന നാഴികക്കല്ല് പിന്നിട്ടു. അതിവേ​ഗം ഈ നേട്ടം കെെവരിക്കുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡാണ് ബുമ്ര സ്വന്തമാക്കിയത്. (Image Credits: PTI)

3 / 5

44 ടെസ്റ്റിൽ നിന്നാണ് ബുമ്രയുടെ 200 വിക്കറ്റ് നേട്ടം. 50 ടെസ്റ്റിൽ നിന്ന് 200 വിക്കറ്റ് വീഴ്ത്തിയ കപിൽ ദേവിന്റെ റെക്കോർഡാണ് താരം മറികടന്നത്. (Image Credits: PTI)

4 / 5

ഈ നേട്ടത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ അതിവേഗം 200 വിക്കറ്റ് വീഴ്ത്തുന്ന 2-ാമതെ ഇന്ത്യൻ ബൗളറെന്ന റെക്കോർഡും ബുമ്ര ഇന്ന് സ്വന്തമായി. 44 ടെസ്റ്റിൽ നിന്ന് 200 വിക്കറ്റ് വീഴ്ത്തിയ ജഡേ‍ജയുടെ നേട്ടത്തിനൊപ്പമാണ് ബുമ്ര എത്തിയത്. (Image Credits: PTI)

5 / 5

രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ആർ അശ്വിനാണ് അതിവേഗം 200 വിക്കറ്റ് തികച്ച ഇന്ത്യൻ ബൗളർ. 37 ടെസ്റ്റിൽ നിന്നാണ് താരം 200 വിക്കറ്റ് വീഴ്ത്തിയത്. ഹർഭജൻ സിംഗ്(46 ടെസ്റ്റ്), അനിൽ കുംബ്ലെ(47 ടെസ്റ്റ്) എന്നിവരാണ് ബുമ്രക്ക് പിന്നിൽ. (Image Credits: PTI)

Related Stories
ഏലയ്ക്ക മണത്തിൽ മാത്രമല്ല ഗുണത്തിലും കേമൻ
ജസ്പ്രീത് ബുംറയ്ക്കും പിന്നിൽ; കോലിയ്ക്ക് നാണക്കേട്
പനി അകറ്റാന്‍ ചായയിലുണ്ട് മാജിക്‌
രോഹിത് അവസാന ടെസ്റ്റും കളിച്ചു: ഗവാസ്കർ