മുഖം മിന്നിത്തിളങ്ങാൻ ഐസ് ക്യൂബുകൾ എങ്ങനെ ശരിയായി ഉപയോഗിക്കാം? | How To Use Ice Cubes for glowing skin and beauty routine Malayalam news - Malayalam Tv9

Ice Cubes For Face: മുഖം മിന്നിത്തിളങ്ങാൻ ഐസ് ക്യൂബുകൾ എങ്ങനെ ശരിയായി ഉപയോഗിക്കാം?

Updated On: 

30 Dec 2024 14:28 PM

How To Use Ice Cubes In Face: ഐസ് ക്യൂബുകൾ ഉപയോ​ഗിക്കുമ്പോൾ നിങ്ങളുടെ നിറം വർദ്ധിപ്പിക്കുകയും ചെറിയ ചർമ്മ പ്രശ്നങ്ങൾക്ക് ഉടനടി ആശ്വാസം ലഭിക്കുകയും ചെയ്യും. കുരു വന്ന ഭാ​ഗങ്ങളിൽ ഐസ് ക്യൂബ് ഉപയോ​ഗിക്കുന്നത് തൽക്ഷണ ആശ്വാസം നൽകുന്നു. മുഖക്കുരു അല്ലെങ്കിൽ മറ്റ് ചർമ്മ പ്രകോപനങ്ങൾ ശമിപ്പിക്കാനും ഐസ് ക്യൂബിന് കഴിയും. കൂടാതെ നിങ്ങളുടെ മുഖത്തെ സുഷിരങ്ങൾ ഇല്ലാതാക്കാൻ മിക്കച്ചതാണ് ഐസ് ക്യൂബ്.

1 / 5ഐസ് ക്യൂബുകൾ സൗന്ദര്യ ദിനചര്യയിൽ ഉൾപ്പെടുത്താവുന്ന മികച്ച മാർ​ഗമാണ്. കാരണം അവയുടെ കൂളിംഗ് ഇഫക്റ്റ് സൂര്യതാപം കുറയ്ക്കാനും മുഖത്തെ വീക്കം കുറയ്ക്കാനും പലതരം ചർമ്മ പ്രശ്‌നങ്ങൾ പരിഹരിക്കാനും സഹായിക്കുന്നു. (Image Credits: Freepik)

ഐസ് ക്യൂബുകൾ സൗന്ദര്യ ദിനചര്യയിൽ ഉൾപ്പെടുത്താവുന്ന മികച്ച മാർ​ഗമാണ്. കാരണം അവയുടെ കൂളിംഗ് ഇഫക്റ്റ് സൂര്യതാപം കുറയ്ക്കാനും മുഖത്തെ വീക്കം കുറയ്ക്കാനും പലതരം ചർമ്മ പ്രശ്‌നങ്ങൾ പരിഹരിക്കാനും സഹായിക്കുന്നു. (Image Credits: Freepik)

2 / 5

കൂടാതെ ഐസ് ക്യൂബുകൾ ഉപയോ​ഗിക്കുമ്പോൾ നിങ്ങളുടെ നിറം വർദ്ധിപ്പിക്കുകയും ചെറിയ ചർമ്മ പ്രശ്നങ്ങൾക്ക് ഉടനടി ആശ്വാസം ലഭിക്കുകയും ചെയ്യും. കുരു വന്ന ഭാ​ഗങ്ങളിൽ ഐസ് ക്യൂബ് ഉപയോ​ഗിക്കുന്നത് തൽക്ഷണ ആശ്വാസം നൽകുന്നു. (Image Credits: Freepik)

3 / 5

കാരണം തണുപ്പ് ചർമ്മത്തെ ശാന്തമാക്കുന്നു. കണ്ണിന് താഴെയുള്ള വീക്കം കുറയ്ക്കാൻ ഏറ്റവും നല്ലതാണ് ഐസ് ക്യൂബ്സ്. കൂടാതെ നിങ്ങളുടെ മുഖം ഉന്മേഷദായകമായി തോന്നുന്നു. ഒരു തുണിയിൽ പൊതിഞ്ഞ് മുഖത്ത് വയ്ക്കുന്നതും നല്ലതാണ്. (Image Credits: Freepik)

4 / 5

മുഖക്കുരു അല്ലെങ്കിൽ മറ്റ് ചർമ്മ പ്രകോപനങ്ങൾ ശമിപ്പിക്കാനും ഐസ് ക്യൂബിന് കഴിയും. കൂടാതെ നിങ്ങളുടെ മുഖത്തെ സുഷിരങ്ങൾ ഇല്ലാതാക്കാൻ മിക്കച്ചതാണ് ഐസ് ക്യൂബ്. (Image Credits: Freepik)

5 / 5

എന്നാൽ ഒരിക്കലും ഐസ് നേരിട്ട് ചർമ്മത്തിൽ പുരട്ടരുത്. ഒരു തുണിയിലോ തൂവാലയിലോ പൊതിഞ്ഞ് ഉപയോ​ഗിക്കുക. ഇതിനായി എടുക്കുന്ന തുണി വൃത്തിയുള്ളതാവാൻ ശ്രദ്ധിക്കണം. കാരണം ബാക്ടീരിയ നിങ്ങളുടെ ചർമ്മത്തെ കൂടുതൽ പ്രശ്നമുള്ളതാക്കും. (Image Credits: Freepik)

പപ്പായ പതിവാക്കൂ; ഗുണങ്ങൾ ഏറെ
യശസ്വി ജയ്സ്വാളിന് ഓസ്ട്രേലിയലിൽ വെടിക്കെട്ട് റെക്കോർഡ്
ഡിവില്ലിയേഴ്‌സിന്റെ ടെസ്റ്റ് ടീമില്‍ ആരൊക്കെ?
ബ്രോക്കോളിയോ കോളിഫ്ലവറോ ഏതാണ് നല്ലത്?