5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

iPhone 16 : ഐഫോൺ 16 വാങ്ങാൻ സെപ്തംബർ 20 വരെ കാക്കണ്ട; പ്രീ ഓർഡർ ചെയ്യാനുള്ള വഴികൾ ഇങ്ങനെ

How to Pre Order iPhone 16 : ഐഫോൺ 16 ഇന്ത്യയിൽ സെയിൽ ആരംഭിക്കുക ഈ മാസം 20നാണ്. അതിന് മുൻപ് ഫോൺ പ്രീ ഓർഡർ ചെയ്യാൻ സാധിക്കും. അതെങ്ങനെയെന്ന് പരിശോധിക്കാം.

abdul-basithtv9-com
Abdul Basith | Published: 15 Sep 2024 13:39 PM
ഐഫോൺ 16 ഇന്ത്യയിൽ വില്പന ആരംഭിക്കാൻ ഇനി വെറും അഞ്ച് ദിവസം കൂടിയേ ബാക്കിയുള്ളൂ. ഈ മാസം 20നാണ് ഐഫോൺ 16 വില്പന ആരംഭിക്കുക. ഐഫോൺ, 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് എന്നീ മോഡലുകളാണ് കമ്പനി പുറത്തിറക്കിയത്. (Image Credits - Justin Sullivan/Getty Images)

1 / 5
20നാണ് വില്പന ആരംഭിക്കുന്നതെങ്കിലും ഫോൺ പ്രീ ഓർഡർ ചെയ്യാനാവും. ആപ്പിൾ വെബ്സൈറ്റിലൂടെയാണ് പ്രീ ഓർഡർ ചെയ്യേണ്ടത്. പ്രീ ഓർഡർ ചെയ്യുന്ന ഫോണുകൾ സെയിൽ ആരംഭിക്കുന്ന സെപ്തംബർ 20ന് ലഭിക്കും. നാല് മുതൽ ഏഴ് ദിവസമാണ് ഫോൺ ഡെലിവറിയ്ക്കെടുക്കുന്ന സമയം. (Image Credits - Justin Sullivan/Getty Images)

2 / 5
അമേരിക്കൻ എക്സ്പ്രസ്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകാർക്ക് പ്രീ ഓർഡറിൽ 5000 രൂപയുടെ വിലക്കിഴിവ് ലഭിക്കും. 67500 രൂപ വരെ എക്സ്ചേഞ്ച് ഓഫറും ലഭിക്കും. മൂന്ന് മാസ, ആറ് മാസ തവണ വ്യവസ്ഥയിൽ പണമടയ്ക്കാനുള്ള സൗകര്യവും പ്രീ ഓർഡറിൽ ലഭിക്കും. (Image Credits - Justin Sullivan/Getty Images)

3 / 5
ഇന്ത്യൻ വിപണിയിൽ ഐഫോൺ 16ൻ്റെ വില 79,990 രൂപയാണ്. ഐഫോൺ 16 പ്ലസ് വാങ്ങാൻ 89,900 രൂപ നൽകണം. 16 പ്രോയുടെ വില 1,19,900 രൂപയിലും ഐഫോൺ പ്രോ മാക്സ് 1,44,900 രൂപയിലും ആരംഭിക്കും. (Image Credits - picture alliance/Getty Images)

4 / 5
പുതിയ ക്യാമറ കണ്ട്രോളുകളാണ് ഐഫോൺ 16ൽ ഉള്ളത്. 48 മെഗാപിക്സലാണ് പ്രധാന ക്യാമറ. 12 മെഗാപിക്സലിൻ്റെ അൾട്രാവൈഡ് ക്യാമറയും ഉണ്ട്. 2x ടെലിഫോട്ടോ സൂം സെൻസറും ക്യാമറയിലുണ്ട്. പുതിയ എഐ ഫീച്ചറുകളും ഐഫോൺ 16 സീരീസുകളിലുണ്ട്. വിഡിയോ റെക്കോർഡ് ചെയ്യുമ്പോൾ സ്പാഷ്യൽ ഓഡിയോ ഫീച്ചർ ഉപയോഗിക്കാനാവും. (Image Credits - PTI)

5 / 5
Follow Us
Latest Stories