മാമ്പഴം കൊണ്ടൊരു പേടയുണ്ടാക്കിയാലോ? Malayalam news - Malayalam Tv9

Mango Recipes: മാമ്പഴം കൊണ്ടൊരു പേടയുണ്ടാക്കിയാലോ?

Published: 

18 May 2024 16:27 PM

പേടയെന്ന് പറയുമ്പോള്‍ മാമ്പഴം വെച്ച് ഉണ്ടാക്കാന്‍ സാധിക്കുമോ എന്ന ചിന്തയായിരിക്കും ഇപ്പോള്‍. എന്നാല്‍ മാമ്പഴം വെച്ച് പേടയുണ്ടാക്കാന്‍ സാധിക്കും

1 / 7എല്ലാവരുടെ

എല്ലാവരുടെ വീട്ടിലും ഇപ്പോള്‍ മാമ്പഴമുണ്ടായിരിക്കും. കഴിച്ച് കഴിച്ച് മടുക്കുമ്പോള്‍ നമുക്ക് തോന്നും ഇതുവെച്ച് എന്തെങ്കിലും ഉണ്ടാക്കിയോലോയെന്ന്. അങ്ങനെ തോന്നുന്നവര്‍ക്ക് പറ്റിയ ഒരു റെസിപ്പിയാണ് താഴെ കൊടുത്തിരിക്കുന്നത്.

2 / 7

മാമ്പഴ പേടയെ കുറിച്ചാണ് സംസാരിക്കുന്നത്. പേടയെന്ന് പറയുമ്പോള്‍ മാമ്പഴം വെച്ച് ഉണ്ടാക്കാന്‍ സാധിക്കുമോ എന്ന ചിന്തയായിരിക്കും ഇപ്പോള്‍. എന്നാല്‍ മാമ്പഴം വെച്ച് പേടയുണ്ടാക്കാന്‍ സാധിക്കും.

3 / 7

ആവശ്യമായ ചേരുവകള്‍: പഴുത്ത മാമ്പഴം രണ്ടെണ്ണം, പഞ്ചസാര നാല് സ്പൂണ്‍, പാല്‍പൊടി അരകപ്പ്, ഏലയ്ക്ക പൊടി ഒരു സ്പൂണ്‍, നെയ്യ് രണ്ട് സ്പൂണ്‍, മഞ്ഞള്‍ പൊടി ഒരു നുള്ള്.

4 / 7

നന്നായി പഴുത്ത് മധുരമുള്ള മാങ്ങ തൊലി കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ച് അരച്ചെടുക്കുക.

5 / 7

എന്നിട്ട് ഒരു പാന്‍ ചൂടാക്കുക, ഇതിലേക്ക് അരച്ചെടുത്ത മാങ്ങയും മഞ്ഞള്‍ പൊടിയും ചേര്‍ത്ത് നന്നായി ഇളക്കുക.

6 / 7

ഇതിലേക്ക് പഞ്ചസാര പൊടിച്ചതും പാല്‍പ്പൊടിയും ചേര്‍ക്കുക. ഈ മിശ്രിതം കുറുകി വരുമ്പോള്‍ നെയ്യ് ചേര്‍ക്കാം.

7 / 7

നന്നായി കട്ടിയായ ശേഷം പാന്‍ ഓഫ് ചെയ്യാം. ചൂടാറിയതിന് ശേഷം ചെറിയ ഉരുളാക്കി പേട പോലെ മാമ്പഴ കൂട്ടിനെ മാറ്റിയെടുക്കാം.

14 വർഷത്തെ ഓസീസ് കുതിപ്പ് അവസാനിപ്പിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ
മുല്ലപ്പൂവ് ഉണക്കി തിളപ്പിച്ച് കുടിക്കൂ...പല ആരോ​ഗ്യ പ്രശ്നങ്ങളും പരിഹരിക്കാം
മരുഭൂമിയിലെ സൂര്യാസ്തമയം ആസ്വദിച്ച് അഹാന കൃഷ്ണ
കുട്ടികൾ ഭക്ഷണം കഴിക്കുന്നില്ലേ... ഫസി ഈറ്റിങ് ആണ് വിഷയം