വൈറ്റ് ഹൗസിൽ ജോലി വേണോ? ചെയ്യേണ്ടത് ഇത്രമാത്രം | How to Apply for a Job in Donald Trump White House Office Malayalam news - Malayalam Tv9

Job in White House: വൈറ്റ് ഹൗസിൽ ജോലി വേണോ? ചെയ്യേണ്ടത് ഇത്രമാത്രം

Published: 

08 Nov 2024 12:29 PM

Job in Donald Trump White House Office: വൈറ്റ് ഹൗസിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. അപേക്ഷിക്കേണ്ടത് എങ്ങനെയെന്ന് നോക്കാം.

1 / 6അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചതോടെ ഇനി വൈറ്റ് ഹൗസിൽ നിന്നും അമേരിക്കയെ നയിക്കുക ഡൊണാൾഡ് ട്രംപാണ്. കഴിഞ്ഞ ദിവസമാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. ഔദ്യോഗിക പ്രഖ്യാപനം അടുത്ത വർഷം ജനുവരി 6-നാണ്. ഇതിനു പിന്നാലെ, ട്രംപിന്റെ ഓഫീസിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഒരു സുവാരണാവസാരം കൂടി വന്നെത്തി. ജോലിക്കായി അപേക്ഷിക്കേണ്ടത് എങ്ങനെയെന്ന് നോക്കാം. (Image Credits: PTI)

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചതോടെ ഇനി വൈറ്റ് ഹൗസിൽ നിന്നും അമേരിക്കയെ നയിക്കുക ഡൊണാൾഡ് ട്രംപാണ്. കഴിഞ്ഞ ദിവസമാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. ഔദ്യോഗിക പ്രഖ്യാപനം അടുത്ത വർഷം ജനുവരി 6-നാണ്. ഇതിനു പിന്നാലെ, ട്രംപിന്റെ ഓഫീസിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഒരു സുവാരണാവസാരം കൂടി വന്നെത്തി. ജോലിക്കായി അപേക്ഷിക്കേണ്ടത് എങ്ങനെയെന്ന് നോക്കാം. (Image Credits: PTI)

2 / 6

വൈറ്റ് ഹൗസിലെ ഭൂരിഭാഗം നിയമനങ്ങളും പ്രസിഡന്റിന്റെ കോർ ടീമാണ് നടത്തുന്നത്. വൈറ്റ് ഹൗസിന്റെ ഔദ്യോഗിക കരിയർ പോർട്ടൽ വഴിയാണ് ഇവിടെ ജോലിക്കായി അപേക്ഷ സമർപ്പിക്കേണ്ടത്. വെബ്‍സൈറ്റ് സന്ദർശിക്കുമ്പോൾ ഹോം പേജിൽ 'ഗെറ്റ് ഇൻവോൾവ്ഡ്' (Get Involved) എന്നൊരു ഓപ്ഷൻ കാണാം. അതിൽ കയറുമ്പോൾ ഡൊണാൾഡ് ട്രംപ് അഡ്മിനിസ്ട്രേഷനിൽ ചേരുന്നതിനുള്ള ഒരു ലിങ്ക് ഉണ്ടാകും. (Image Credits: PTI)

3 / 6

ലിങ്ക് ക്ലിക്ക് ചെയുമ്പോൾ തുറന്നുവരുന്ന പേജിൽ അവർ ആവശ്യപ്പെടുന്ന വിവരങ്ങൾ പൂരിപ്പിച്ച് നൽകുക. അപേക്ഷകന്റെ യോഗ്യത അനുസരിച്ച്, അനുയോജ്യമായ തസ്തികയിൽ ഒഴിവുണ്ടെങ്കിൽ അവർ നേരിട്ട് ബന്ധപ്പെടും. (Image Credits: TV9 Gujarati)

4 / 6

വൈറ്റ് ഹൗസിൽ ജോലി നേടുന്നതോടെ, ലോകത്തിലെ തന്നെ ഏറ്റവും പവർഫുൾ രാജ്യമായ അമേരിക്കയിൽ അധികാരത്തിൽ ഇരിക്കുന്ന വ്യക്തിക്ക് വേണ്ടി പ്രവർത്തിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. അതിനാലാണ്, അവർ ശ്രദ്ധാപൂർവം മാത്രം ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. (Image Credits: TV9 Gujarati)

5 / 6

ഇതിനു പുറമെ, ഉദ്യോഗാർഥികളുടെ ക്രിമിനൽ ചരിത്രം, സാമ്പത്തിക നില, പ്രൊഫഷണൽ കരിയർ എന്നിവയും പരിശോധിക്കുന്നു. കൂടാതെ, അപേക്ഷന്റെ രാഷ്ട്രീയ കാഴ്ചപ്പാട്, പ്രൊഫഷണൽ ബന്ധങ്ങൾ, സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവയും പരിശോധിക്കുന്നു. (Image Credits: PTI)

6 / 6

സ്‌ക്രീനിങ്ങിന് ശേഷം തിരഞ്ഞെടുത്ത ഉദ്യോഗാർത്ഥികളെ വ്യക്തിഗത അഭിമുഖത്തിന് വിളിക്കും. അഭിമുഖം നടത്തുന്നവരിൽ മനഃശാസ്ത്രജ്ഞരും ഉൾപ്പെടുന്നു. അനുയോജ്യരാണെന്ന് കണ്ടെത്തിയാൽ വൈറ്റ് ഹൗസിലേക്ക് നിയമിക്കും. ജോലിക്കായി അപേക്ഷിക്കണമെങ്കിൽ യുഎസ് പൗരത്യം ആവശ്യമാണ്. (Image Credits: Facebook)

2024ലെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ
2024-ലെ ഇന്ത്യയുടെ കായിക നേട്ടങ്ങൾ
മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
പ്രമേഹരോഗികൾ കഴിക്കേണ്ട ഭക്ഷണങ്ങൾ