ആള് സിമ്പിളാണെങ്കിലും പ്രതിഫലം അത്ര സിമ്പിളല്ല! അമരന്‍ ചിത്രത്തിന് സായ് പല്ലവി വാങ്ങുന്നത് കോടികൾ! | How Much Sai Pallavi Charged for Sivakarthikeyan's Amaran Movie Malayalam news - Malayalam Tv9

Sai Pallavi: ആള് സിമ്പിളാണെങ്കിലും പ്രതിഫലം അത്ര സിമ്പിളല്ല! അമരന്‍ ചിത്രത്തിന് സായ് പല്ലവി വാങ്ങുന്നത് കോടികൾ!

Updated On: 

30 Oct 2024 21:38 PM

Sai Pallavi : ഒരു സിനിമയ്ക്ക് മാത്രം കോടികളാണ് നടിയുടെ പ്രതിഫലം.ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രമായ അമരൻ നാളെ തീയറ്ററുകളിലേക്ക് എത്താൻ പോകുകയാണ്. ഇതിൽ താരം വാങ്ങിയത് ഞെട്ടിക്കുന്ന തുകയെന്നാണ് റിപ്പോർട്ട്

1 / 5പ്രേം

പ്രേം എന്ന ഒറ്റ സിനിമ കൊണ്ട് പ്രേക്ഷകമനസ്സ് കീഴടക്കിയ താരമാണ് നടി സായ് പല്ലവി. പിന്നീട് താരം വളരെ സെലക്ടീവായി മാത്രമേ സിനിമ ചെയ്യാറുള്ളു. എന്നാൽ താരം ഏറ്റെടുക്കുന്ന ഒരോ സിനിമയും ഒന്നിനൊന്ന് മികച്ചതാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ കരിയറിൽ തിളങ്ങാൻ താരത്തിനു സാധിച്ചു. (image credits: instagram)

2 / 5

അതുകൊണ്ട് തന്നെ തെന്നിന്ത്യന്‍ സിനിമയില്‍ വലിയ തുക പ്രതിഫലം വാങ്ങിക്കുന്ന അപൂര്‍വ്വം നടിമാരില്‍ ഒരാളായി താരം മാറികഴിഞ്ഞു. ഒരു സിനിമയ്ക്ക് മാത്രം കോടികളാണ് നടിയുടെ പ്രതിഫലം.ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രമായ അമരൻ നാളെ തീയറ്ററുകളിലേക്ക് എത്താൻ പോകുകയാണ്. (image credits: instagram)

3 / 5

തമിഴകത്തിന്റെ ശിവകാര്‍ത്തികേയൻ നായകനായി എത്തുന്ന ചിത്രത്തിൽ നായിക സായ് പല്ലവിയാണ് . തമിഴ്നാട്ടില്‍ നിന്നുള്ള ആര്‍മി ഓഫീസര്‍ മേജര്‍ മുകുന്ദ് വരദരാജന്റെയും ഭാര്യ ഇന്ദു റബേക്കയുടെയും ജീവിതമാണ് ചിത്രത്തിൽ പറയുന്നത്. മേജർ മുകുന്ദ് വരദരാജായി ശിവകാർത്തികേയൻ എത്തുമ്പോൾ ഭാര്യ ഇന്ദു റെബേക്ക വർഗീസ് ആയി എത്തുന്നത് സായ് പല്ലവിയാണ്.(image credits: instagram)

4 / 5

ഇതിനിടെ ചിത്രത്തിൽ താരത്തിന്റെ പ്രതിഫലമാണ് ചർച്ചയാകുന്നത്. അമരൻ ചിത്രത്തിനായി സായി പല്ലവി മൂന്ന് കോടി രൂപ വാങ്ങിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതേസമയം ദീപാവലി റിലീസിന് ഒരുങ്ങുന്ന ചിത്രത്തിൻ്റെ പ്രമോഷൻ്റെ തിരക്കിലാണ് താരം ഇപ്പോൾ.(image credits: instagram)

5 / 5

പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ശിവകാർത്തികേയനെ നായകനാക്കി രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ‘അമരൻ’. ചിത്രം നാളെ റിലീസിനൊരുങ്ങുകയാണ്. കമൽഹാസന്റെ രാജ് കമൽ ഫിലിംസാണ് ചിത്രത്തിന്റെ നിർമാണം. മൂന്ന് കാലഘട്ടത്തിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിൽ ശിവകാർത്തികേയനും എത്തുന്നു. (image credits: instagram)

Related Stories
Iqoo 13 : സ്നാപ്ഡ്രാഗണിൻ്റെ ഏറ്റവും പുതിയ ചിപ്സെറ്റും അൾട്രാ ഫാസ്റ്റ് ചാർജിംഗും; ഐകൂ 13 വിപണിയിൽ
Bevco Holidays 2024: ദീപാവലി, നവംബർ -1 മദ്യശാലകൾ പ്രവർത്തിക്കില്ലേ?
Diwali 2024: ആശ്വസിക്കാം നാളെ സ്‌കൂളില്‍ പോകേണ്ടാ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രമാണോ അവധിയുള്ളത്?
Kollam Sudhi: ‘ഭര്‍ത്താവ് മരിച്ചാല്‍ ജീവിതകാലം മുഴുവന്‍ കരയണോ, ചെറിയ പ്രായമല്ലേ’; വൈറലായി രേണു സുധിയുടെ ചിത്രങ്ങള്‍
Matthew Wade Retirement: വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ താരം മാത്യു വെയ്ഡ്; ഇനി പരിശീലക റോളിൽ
Suriya : ‘കരിയറും ബന്ധുക്കളെയും ഉപേക്ഷിച്ചു അന്ന് എനിക്കൊപ്പം അവൾ വന്നു, ഇന്ന് ഈ മാറ്റം ജ്യോതികയ്ക്കു വേണ്ടി’; തുറന്നുപറഞ്ഞ് സൂര്യ
ബാത്റൂമിൽ ഇവ വയ്ക്കാറുണ്ടോ? പെട്ടെന്ന് മാറ്റിക്കോളൂ
പന്ത്, ശ്രേയാസ്, രാഹുൽ; ഐപിഎൽ ക്യാപ്റ്റന്മാർക്ക് കഷ്ടകാലം
ദീപാവലിയെക്കുറിച്ച് ഈ കാര്യങ്ങള്‍ അറിയാമോ?
അൽപം വായിച്ചാൽ ഇത്രയും ​ഗുണങ്ങളോ..