രംഗണ്ണനെ കുറിച്ച് കൂടുതല്‍ അറിഞ്ഞ് വരുന്നുള്ളു ആരാധകര്‍. രംഗണ്ണന്റെ ഡ്രൈവിങ് ലൈസന്‍സൊക്കെ ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്.
രംഗണ്ണന്‍ കഥകളിലേക്ക് പുതിയൊരെണ്ണം കൂടി ചേര്‍ക്കപ്പെടുകയാണ്. രംഗണ്ണന്‍ ചില്ലറക്കാരനല്ലെന്ന് തെളിയിക്കുന്ന ഒന്ന് തന്നെയാണത്.
ആവേശത്തില്‍ സര്‍വ്വാഭരണ വിഭൂഷിതനായിട്ടാണ് ഫഹദ് ഫാസില്‍ എത്തിയത്. കഴുത്ത് പൊട്ടിപോകും വിധത്തില്‍ സ്വര്‍ണമാലകളും, വിരലിലെ മോതിരങ്ങളും, കയ്യ് തളയും വളയുമെല്ലാം തനി തങ്കം തന്നെ.
സിനിമയുടെ സംവിധായകന്‍ ജിത്തു മാധവന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തുടക്കത്തില്‍ ഇമിറ്റേഷന്‍ ഗോള്‍ഡ് ഉപയോഗിക്കാമെന്ന് കരുതിയിരുന്നെങ്കിലും പിന്നീട് ഒറിജിനല്‍ ഗോള്‍ഡ് തന്നെ ഉപയോഗിക്കുകയായിരുന്നു എന്നാണ് ജിത്തു പറഞ്ഞത്.
സിനിമയില്‍ കാണുന്നതുപോലെ ഈ ആഭരണങ്ങള്‍ നല്ല ഭാരമുള്ളവയായിരുന്നു. ആക്ഷന്‍ സീനുകള്‍ക്കിടയില്‍ ചിലപ്പോള്‍ മോതിരമോ വളയോ ഊരിതെറിക്കും. ഇതെടുക്കാന്‍ ചിലരെ പ്രത്യേകം ചുമതലപ്പെടുത്തിരുന്നു.
എല്ലാം കൂടി അമ്പത് പവന്‍ ഉണ്ടായിരുന്നുവെന്ന് സംവിധായകന്‍ പറഞ്ഞു. ഏപ്രില്‍ 9 മുതല്‍ ആവേശം ആമസോണ്‍ പ്രൈം വീഡിയോയില്‍ പ്രദര്‍ശനത്തിനെത്തും.