ബജറ്റ് സ്മാർട്ട്ഫോൺ രംഗം പിടിച്ചടക്കാൻ ഹോണർ എക്സ്9സി; തകർപ്പൻ ഫീച്ചറുകളുമായി ഇന്ത്യൻ മാർക്കറ്റിൽ ഉടൻ | Honor X9c With 6600 mAh Battery Launched In Malaysia Check Price And Specifications Malayalam news - Malayalam Tv9

Honor X9c : ബജറ്റ് സ്മാർട്ട്ഫോൺ രംഗം പിടിച്ചടക്കാൻ ഹോണർ എക്സ്9സി; തകർപ്പൻ ഫീച്ചറുകളുമായി ഇന്ത്യൻ മാർക്കറ്റിൽ ഉടൻ

Published: 

06 Nov 2024 18:36 PM

Honor X9c Launched In Malaysia : ബജറ്റ് സ്മാർട്ട്ഫോൺ രംഗം പിടിച്ചടക്കാനുള്ള ഫോണുമായി ഹോണർ. ഹോണർ എക്സ്9സി ആണ് മലേഷ്യൻ മാർക്കറ്റിലിറങ്ങിയത്. ഫോൺ ഉടൻ ഇന്ത്യൻ മാർക്കറ്റിലെത്തും.

1 / 5ബജറ്റ് സ്മാർട്ട്ഫോൺ രംഗം പിടിച്ചടക്കാൻ ഹോണർ എക്സ്9സി എത്തി. മലേഷ്യൻ മാർക്കറ്റിൽ ചൊവ്വാഴ്ചയാണ് ഫോൺ എത്തിയത്. 12 ജിബി വരെ റാം അടക്കം കുറഞ്ഞ വിലയിൽ തകർപ്പൻ ഫീച്ചറുകളാണ് ഹോണർ എക്സ്9സി അവതരിപ്പിച്ചിരിക്കുന്നത്. ഫോൺ ഇന്ത്യൻ മാർക്കറ്റിൽ ഉടൻ എത്തും. (Image Courtesy - Social Media)

ബജറ്റ് സ്മാർട്ട്ഫോൺ രംഗം പിടിച്ചടക്കാൻ ഹോണർ എക്സ്9സി എത്തി. മലേഷ്യൻ മാർക്കറ്റിൽ ചൊവ്വാഴ്ചയാണ് ഫോൺ എത്തിയത്. 12 ജിബി വരെ റാം അടക്കം കുറഞ്ഞ വിലയിൽ തകർപ്പൻ ഫീച്ചറുകളാണ് ഹോണർ എക്സ്9സി അവതരിപ്പിച്ചിരിക്കുന്നത്. ഫോൺ ഇന്ത്യൻ മാർക്കറ്റിൽ ഉടൻ എത്തും. (Image Courtesy - Social Media)

2 / 5

സ്നാപ്ഡ്രാഗൺ 6 ജെൻ 1 എസ്ഒസി ചിപ്സെറ്റിലാണ് ഫോണിൻ്റെ പ്രവർത്തനം. 6600 എംഎഎച്ച് ബാറ്ററിയും 66 വാട്ട് ചാർജിംഗും ഫോണിലുണ്ട്. കമ്പനിയുടെ അവകാശവാദമനുസരിച്ച് രണ്ട് മീറ്റർ ഡ്രോപ്പ് റെസിസ്റ്റൻസും ഐപി65എം ഡസ്റ്റ് റെസിസ്റ്റൻസും 360 ഡിഗ്രി വാട്ടർ റെസിസ്റ്റസും ഫോണിലെ മറ്റ് ഫീച്ചറുകളാണ്. (Image Courtesy - Social Media)

3 / 5

6.78 ഇഞ്ച് 1.5 കെ അമോഎൽഇഡി ഡിസ്പ്ലേയാണ് ഫോണിലുള്ളത്. ഐ പ്രൊട്ടക്ഷൻ ഫീച്ചറും ഫോണിലുണ്ടാവും. 12 ജിബി + 512 ജിബി ആണ് ടോപ്പ് വേരിയൻ്റ്. ആൻഡ്രോയ്ഡ് 14 അടിസ്ഥാനമാക്കിയുള്ള മാജിക് ഒഎസ് 8 ആണ് ഫോണിലെ ഓപ്പറേറ്റിങ് സിസ്റ്റം. (Image Courtesy - Social Media)

4 / 5

ഇപ്റ്റിക്കൽ ഇമേജ് സ്റ്റെബ്‌ലൈസേഷൻ സൗകര്യമുള്ള 108 മെഗാപിക്സൽ ഡ്യുവൽ ക്യാമറ യൂണിറ്റാണ് ഫോണിലുള്ളത്. അഞ്ച് മെഗാപിക്സലിൻ്റെ അൾട്രാവൈഡ് ക്യാമറയും റിയർ ക്യാമറ സെറ്റപ്പിലുണ്ട്. സെൽഫി ക്യാമറ 16 മെഗാപിക്സലാണ്. (Image Courtesy - Social Media)

5 / 5

മലേഷ്യയിലെ വില പ്രകാരം 12 ജിബി + 256 ജിബിയുടെ ബേസിക്ക് വേരിയൻ്റിന് ഏതാണ്ട് ഇന്ത്യൻ കറൻസിയിൽ 28,700 രൂപയാവും വില. 12 ജിബി + 512 ജിബി വേരിയൻ്റിന് 32,500 രൂപ. ഗ്ലോബൽ വെബ്സൈറ്റിൽ 8 ജിബി + 256 ജിബി വേരിയൻ്റ് ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ഇതിൻ്റെ വില എത്രയാവുമെന്ന് വ്യക്തമല്ല. (Image Courtesy - Social Media)

വിദ്യാഭ്യാസ യോഗ്യതയിലും മന്‍മോഹന്‍ സിങ് രചിച്ചത് ചരിത്രം
2024ലെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ
2024-ലെ ഇന്ത്യയുടെ കായിക നേട്ടങ്ങൾ
മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം