ഇൻ്റർനെറ്റ് ഉപയോഗത്തിനിടെ കരണ്ട് പോയോ? ബ്രോഡ്ബാൻഡ് ഉപഭോക്താക്കൾക്കുള്ള ചില മാർഗങ്ങൾ | Having Power Outage During Internet Use Check What Can Broadband Users Do Malayalam news - Malayalam Tv9

Power Outage : ഇൻ്റർനെറ്റ് ഉപയോഗത്തിനിടെ കരണ്ട് പോയോ? ബ്രോഡ്ബാൻഡ് ഉപഭോക്താക്കൾക്കുള്ള ചില മാർഗങ്ങൾ

Updated On: 

20 Dec 2024 12:20 PM

Power Outrge During Internet Use : ഇൻ്റർനെറ്റ് ഉപയോഗത്തിനിടെ കരണ്ട് പോയാൽ ബ്രോഡ്ബാൻഡ് ഉപഭോക്താക്കൾ എന്ത് ചെയ്യും? പല മാർഗങ്ങളുണ്ട്. ചിലവ് കുറഞ്ഞതും കൂടിയതുമുണ്ട്. അവയിൽ ചിലത് പരിശോധിക്കാം.

1 / 5ബ്രോഡ്ബാൻഡ് ഉപഭോക്താക്കൾ നേരിടുന്നൊരു പ്രശ്നമാണ് പവർ കട്ട്. കരണ്ട് പോയാൽ പിന്നെ ഇൻ്റർനെറ്റ് ലഭിക്കില്ല. അത്യാവശ്യമുള്ള എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുകയാണെങ്കിൽ കരണ്ട് പോക്ക് ബുദ്ധിമുട്ടാവാറുണ്ട്. ഇത്തരം അവസരങ്ങളിൽ ചെയ്യാൻ കഴിയുന്ന ചില മാർഗങ്ങളിതാ. (Image Credits - Getty Images)

ബ്രോഡ്ബാൻഡ് ഉപഭോക്താക്കൾ നേരിടുന്നൊരു പ്രശ്നമാണ് പവർ കട്ട്. കരണ്ട് പോയാൽ പിന്നെ ഇൻ്റർനെറ്റ് ലഭിക്കില്ല. അത്യാവശ്യമുള്ള എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുകയാണെങ്കിൽ കരണ്ട് പോക്ക് ബുദ്ധിമുട്ടാവാറുണ്ട്. ഇത്തരം അവസരങ്ങളിൽ ചെയ്യാൻ കഴിയുന്ന ചില മാർഗങ്ങളിതാ. (Image Credits - Getty Images)

2 / 5

ഓഫ്‌ലൈൻ ഡോക്യുമെൻ്റുകൾ- കരണ്ട് പോയിരിക്കുന്ന സമയത്ത് ഓഫ്‌ലൈൻ ഡോക്യുമെൻ്റുകളിൽ ശ്രദ്ധിക്കാം. ടൈപ്പ് ചെയ്യാൻ ഇൻ്റർനെറ്റ് ആവശ്യമില്ലല്ലോ. ഇങ്ങനെ ഓഫ്‌ലൈനായി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ കരണ്ട് പോകുമ്പോൾ ചെയ്തിട്ട് കരണ്ട് വരുമ്പോൾ ഇൻ്റർനെറ്റ് വേണ്ട കാര്യങ്ങൾ ചെയ്യാം. (Image Credits - Getty Images)

3 / 5

മൊബൈൽ ഹോട്ട്സ്പോട്ട്- കുറച്ചുസമയത്തേക്കുള്ള കരണ്ട് കട്ടാണെങ്കിൽ മൊബൈലിലെ ഇൻ്റർനെറ്റ് ഷെയർ ചെയ്ത് ഉപയോഗിക്കാം. ഹോട്ട്സ്പോട്ട് സംവിധാനത്തിലൂടെ മൊബൈൽ ഫോണിലെ സെല്ലുലാർ ഡേറ്റ നമുക്ക് വൈഫൈ ആയി ഉപയോഗിക്കാനാവും. കുറച്ചുസമയത്തേക്ക് ഇത് നല്ല മാർഗമാണ്. (Image Credits - Getty Images)

4 / 5

പോർട്ടബിൾ വൈഫൈ- പോർട്ടബിൾ വൈഫൈ സൗകര്യമാണ് മറ്റൊരു മാർഗം. എയർടെൽ, ജിയോ, വിഐ തുടങ്ങി വിവിധ കമ്പനികളുടെ പോർട്ടബിൾ വൈഫൈ റൂട്ടറുകൾ ലഭിക്കും. ഇത് കരണ്ടില്ലെങ്കിൽ ഉപയോഗിക്കാം. കരണ്ടുള്ളപ്പോൾ റൂട്ടർ ചാർജ് ചെയ്ത് സൂക്ഷിച്ചാൽ കരണ്ട് പോകുമ്പോൾ ഉപയോഗിക്കാം. (Image Credits - Getty Images)

5 / 5

ബാക്കപ്പ് പവർ- അല്പം ചിലവ് കൂടുതലാണെങ്കിലും ഏറ്റവും നല്ല മാർഗം ഒരു ബാക്കപ്പ് പവർ സോഴ്സ് വാങ്ങിവെക്കുകയാണ്. ബാക്കപ്പ് ജെനറേറ്ററോ പോർട്ടബിൾ പവർ ബാങ്കോ ഇൻവർട്ടറോ ഒക്കെ ഇതിനായി ഉപയോഗിക്കാം. ബ്രോഡ്ബാൻഡ് മോഡം ഈ പവർ സോഴ്സുമായി കണക്റ്റ് ചെയ്താൽ കരണ്ട് പോയാലും കുറേ സമയത്തേക്ക് പേടിക്കേണ്ടതില്ല. (Image Credits - Getty Images)

മോഡേൺ ലുക്കിലും താലിമാല അണിഞ്ഞ് കീർത്തി സുരേഷ്
ഈ ക്രിസ്മസിന് ഈന്തപ്പഴം ഗോതമ്പ് കേക്ക്
ഇന്ത്യക്കായി ഏറ്റവുമധികം രാജ്യാന്തര വിക്കറ്റുകൾ; ആർ അശ്വിൻ പട്ടികയിൽ
വണ്ണം കുറയ്ക്കാന്‍ ഈ അച്ചാര്‍ കഴിച്ചാലോ?