വീട്ടിൽ ഗ്രാമ്പു ഉണ്ടോ? മുടികൊഴിച്ചിൽ ബ്രേയ്ക്കിട്ടപോലെ നിർത്താം, ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ | Haircare Hacks, how to use clove water for healthy hair growth Malayalam news - Malayalam Tv9

Haircare Hacks: വീട്ടിൽ ഗ്രാമ്പു ഉണ്ടോ? മുടികൊഴിച്ചിൽ ബ്രേയ്ക്കിട്ടപോലെ നിർത്താം, ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

Published: 

19 Oct 2024 08:57 AM

Clove Water For Hair Growth: ഗ്രാമ്പു തലയോട്ടിയിലെ അസ്വസ്ഥതയും ചൊറിച്ചിലും കുറയ്ക്കും. കൂടാതെ ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുകയും ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഗ്രാമ്പുവിന്റെ ഇല, മൊട്ട്, തൊലി, വേര് എന്നിവയെല്ലാം ഔഷധഗുണം ധാരാളമുള്ളവയാണ്.

1 / 6സുഗന്ധവ്യ‍‍ഞ്ജനമായ ഗ്രാമ്പു നമ്മൾ കറികളിൽ ഉപയോ​ഗിക്കാറുണ്ട്. പാചകത്തിലെ ഒരു പ്രധാന ഘടകമായി ഗ്രാമ്പു ഉപയോഗിക്കുന്നുണ്ടെങ്കിലും അതിന്റെ ഔഷധ പ്രാധാന്യത്തെ പറ്റി അത്ര അറിവില്ല. ഗ്രാമ്പുവിന്റെ ഇല, മൊട്ട്, തൊലി, വേര് എന്നിവയെല്ലാം ഔഷധഗുണം ധാരാളമുള്ളവയാണ്. (Image Credits: Freepik)

സുഗന്ധവ്യ‍‍ഞ്ജനമായ ഗ്രാമ്പു നമ്മൾ കറികളിൽ ഉപയോ​ഗിക്കാറുണ്ട്. പാചകത്തിലെ ഒരു പ്രധാന ഘടകമായി ഗ്രാമ്പു ഉപയോഗിക്കുന്നുണ്ടെങ്കിലും അതിന്റെ ഔഷധ പ്രാധാന്യത്തെ പറ്റി അത്ര അറിവില്ല. ഗ്രാമ്പുവിന്റെ ഇല, മൊട്ട്, തൊലി, വേര് എന്നിവയെല്ലാം ഔഷധഗുണം ധാരാളമുള്ളവയാണ്. (Image Credits: Freepik)

2 / 6

ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമായ ഗ്രാമ്പുവിന് ആൻ്റിമൈക്രോബയൽ, ആൻ്റിഫംഗൽ ഗുണങ്ങളുണ്ട്. ​ഗ്രാമ്പു തലയോട്ടിയിലെ വീക്കം നിയന്ത്രിക്കാനും, മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും നല്ലതാണ്. ഗ്രാമ്പു തലയോട്ടിയിലെ അസ്വസ്ഥതയും ചൊറിച്ചിലും കുറയ്ക്കും. കൂടാതെ ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുകയും ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. (Image Credits: Freepik)

3 / 6

2 കപ്പ് തിളപ്പിച്ച വെള്ളത്തിൽ രണ്ട് ടേബിൾസ്പൂൺ ഗ്രാമ്പൂ ഇട്ട് അഞ്ചോ ആറോ മിനുട്ട് നന്നായി തിളപ്പിക്കുക. ശേഷം മൂന്നോ നാലോ മണിക്കൂർ വച്ച് തണുപ്പിക്കുക. തണുത്ത് കഴിഞ്ഞാൽ ഈ ​ഗ്രാമ്പൂ വെള്ളം ഉപയോ​ഗിച്ച് തല നന്നായി കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യാവുന്നതാണ്. (Image Credits: Freepik)

4 / 6

ആൻ്റി മൈക്രോബയൽ ഗുണങ്ങളുള്ള ഗ്രാമ്പു കഴിക്കുന്നത് പല്ലിനുണ്ടാകുന്ന പ്രശ്‌നങ്ങൾ അകറ്റുന്നു. വായയിലെ സൂക്ഷമാണുക്കൾ കാരണമുണ്ടാകുന്ന പ്രശ്‌നങ്ങൾ ഇതിലൂടെ പരിഹരിക്കും. അതോടൊപ്പം മോണയിലുണ്ടാകുന്ന വീക്കം, വേദന എന്നിവയിൽ നിന്നും ആശ്വാസവും ലഭിക്കും. (Image Credits: Freepik)

5 / 6

ഗ്രാമ്പു നിത്യവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രതിരോധശേഷി വർധിപ്പിക്കുമെന്ന് വിദ​ഗ്ധർ പറയുന്നു. ഇതിൻ്റെ ആൻ്റി വൈറൽ ഗുണമാണ് ശരീരത്തിന് പ്രതിരോധ ശേഷി നൽകുന്നത്. ശരീരത്തിലെ വിഷവസ്‌തുക്കളെ പുറന്തള്ളാനും ഇതിന് കഴിവുണ്ട്. (Image Credits: Freepik)

6 / 6

വയറ്റിലെ പ്രശ്‌നങ്ങൾക്ക് ഉത്തമ പരിഹാരമാണ് ഗ്രാമ്പൂ. ഇതിൽ അടങ്ങിയിട്ടുള്ള പോഷകങ്ങൾ ദഹനത്തെ മെച്ചപ്പെടുത്തുകയും കുടലിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു. (Image Credits: Freepik)

കെമിക്കലിനോട് നോ പറയാം; ഷാംപൂ മാറി നിൽക്കും ഈ താളിക്ക് മുമ്പിൽ
മൈഗ്രേനിന്‍റെ പ്രധാന ലക്ഷണങ്ങള്‍
മൂന്ന് വിക്കറ്റ് കൂടി നേടിയാൽ ബുംറയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്
ബറോസിലെ ദുർമന്ത്രവാദിനി ആര്?