5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Gopi Sundar: ഗോപി സുന്ദറിന്റെ വീട് വിൽക്കുന്നു; സമൂഹ മാധ്യമത്തിലൂടെ വിവരം അറിയിച്ച് താരം

Gopi Sundar to Sell His House: ഗോപി സുന്ദർ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്ന പോസ്റ്റുകൾ വലിയ ശ്രദ്ധ നേടാറുണ്ട്. 'വീട് വില്പനയ്ക്ക്' എന്ന പോസ്റ്റാണ് താരം പുതുതായി പങ്കുവെച്ചിരിക്കുന്നത്.

nandha-das
Nandha Das | Updated On: 04 Oct 2024 15:53 PM
മലയാളികൾക്ക് ഏറെ സുപരിചിതനായ സംഗീത സംവിധായകനാണ് ഗോപി സുന്ദർ. 2006-ൽ പുറത്തിറങ്ങിയ 'നോട്ട്ബുക്ക്' എന്ന ചിത്രത്തിൽ പശ്ചാത്തല സംഗീതം നൽകിക്കൊണ്ടാണ് അദ്ദേഹം തുടക്കം കുറിച്ചത്. പിന്നീട്, ഫ്ലാഷ് എന്ന സിനിമയിലൂടെ സംഗീത സംവിധായകൻ എന്ന നിലയിലേക്ക് അദ്ദേഹം ഉയർന്നു. മലയാള സിനിമയിൽ മാത്രമല്ല തമിഴിലും തെലുങ്കിലും ഗോപി സൂപ്പർഹിറ്റ് ഗാനങ്ങൾ സമ്മാനിച്ചു. (Image Credits: Gopi Sundar Facebook)

1 / 5
കഴിഞ്ഞ കുറച്ച് വർഷങ്ങളായി തന്റെ വ്യക്തി ജീവിതത്തിന്റെ പേരിലാണ് അദ്ദേഹം കൂടുതലും വാർത്തകളിൽ നിറയുന്നത്. പ്രണയങ്ങളാണ് പ്രധാനമായും ഗോപി സുന്ദറിനെ വിവാദ നായകനാക്കിയത്. അതിനാൽ തന്നെ, താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്ന പോസ്റ്റുകൾ വലിയ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ, തന്റെ ഒരു വീട് വില്പനയ്ക്ക് വെച്ചിരിക്കുന്നുവെന്ന വിവരമാണ് താരം പങ്കുവെച്ചിരിക്കുന്നത്. (Image Credits: Gopi Sundar Facebook)

2 / 5
പോസ്റ്റിൽ പറയുന്നതനുസരിച്ച് ഗോപി സുന്ദർ തന്റെ തൃപ്പൂണിത്തുറയിലെ വീടാണ് വില്പനയ്ക്ക് വെച്ചിരിക്കുന്നത്. തൃപ്പൂണിത്തുറയിലെ ഹിൽ പ്ലാസയ്ക്കടുത്തായാണ് വീട്. ആവശ്യക്കാർക്ക് ബന്ധപ്പെടാനായി മാനേജരുടെ നമ്പറും ഗോപി നൽകിയിട്ടുണ്ട്. ഈ വീട്ടിൽ വെച്ചാണ് താരം പല ഹിറ്റ് ഗാനങ്ങൾക്കും ഈണം നൽകിയിട്ടുള്ളത്. (Image Credits: Gopi Sundar Facebook)

3 / 5
ആലപ്പുഴയിൽ പ്രകൃതിയോട് ഇണങ്ങിയ ഒരു വീട് ഗോപി സുന്ദറിനുണ്ട്. അതിന്റെ ചിത്രങ്ങൾ താരം ഇടയ്ക്ക് സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുമുണ്ട്. ഗോപിയുടെ സംഗീത സ്ഥാപനമായ ഗോപി സുന്ദർ മ്യൂസിക് പ്രൊഡക്ഷൻ ഹബ്ബ് പ്രവർത്തിക്കുന്നതും ഇവിടെയാണ്. അതിനാൽ അദ്ദേഹം കൊച്ചിയിലെ വീട് വിറ്റ ശേഷം ഇവിടേക്ക് താമസം മാറാനാകും സാധ്യത. (Image Credits: Gopi Sundar Facebook)

4 / 5
മലയാള സിനിമയിൽ സജീവ സാന്നിധ്യമായിരുന്ന ഗോപി സുന്ദർ കഴിഞ്ഞ കുറച്ച് വർഷങ്ങളായി അന്യഭാഷകളിലെ സംഗീതമാണ് കൂടുതലും ചെയ്യുന്നത്. എന്നിരുന്നാലും, ഈ വർഷം ഗോപി ഒരുപിടി നല്ല ഗാനങ്ങൾ മലയാള സിനിമ പ്രേക്ഷകർക്ക് നൽകി. (Image Credits: Gopi Sundar Facebook)

5 / 5
Follow Us
Latest Stories