മെച്ചപ്പെട്ട നാവിഗേഷനും യുഐയും; ഗൂഗിൾ മാപ്പ്സിൻ്റെ പുതിയ അപ്ഡേറ്റ് ഉടൻ | Google Maps New Update With Better Navigation And Gemi AI Features Malayalam news - Malayalam Tv9

Google Maps : മെച്ചപ്പെട്ട നാവിഗേഷനും യുഐയും; ഗൂഗിൾ മാപ്പ്സിൻ്റെ പുതിയ അപ്ഡേറ്റ് ഉടൻ

Published: 

01 Nov 2024 20:46 PM

Google Maps New Update : മെച്ചപ്പെട്ട നാവിഗേഷനും യുഐയും ജെമിനി എഐ ഫീച്ചറുകളുമായി ഗൂഗിൾ മാപ്പിൻ്റെ പുതിയ അപ്ഡേറ്റ് എത്തുന്നു. അമേരിക്കയിലാവും അപ്ഡേറ്റ് ആദ്യം പുറത്തുവരിക. ഇന്ത്യയിൽ ഈ അപ്ഡേറ്റ് എന്ന് എത്തുമെന്ന് വ്യക്തമല്ല.

1 / 5ഗൂഗിൾ മാപ്പ്സിൻ്റെ പുതിയ അപ്ഡേറ്റ് ഉടൻ. മെച്ചപ്പെട്ട നാവിഗേഷനും യൂസർ ഇൻ്റർഫേസും അടക്കമാണ് പുതിയ അപ്ഡേറ്റ് എത്തുക. ജെമിനി എഐയുടെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഫീച്ചറുകളും പുതിയ അപ്ഡേറ്റിലുണ്ടാവുമെന്നാണ് വിവരം. അപ്ഡേറ്റ് വൈകാതെ പുറത്തുവരും. (Image Courtesy - Social Media)

ഗൂഗിൾ മാപ്പ്സിൻ്റെ പുതിയ അപ്ഡേറ്റ് ഉടൻ. മെച്ചപ്പെട്ട നാവിഗേഷനും യൂസർ ഇൻ്റർഫേസും അടക്കമാണ് പുതിയ അപ്ഡേറ്റ് എത്തുക. ജെമിനി എഐയുടെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഫീച്ചറുകളും പുതിയ അപ്ഡേറ്റിലുണ്ടാവുമെന്നാണ് വിവരം. അപ്ഡേറ്റ് വൈകാതെ പുറത്തുവരും. (Image Courtesy - Social Media)

2 / 5

നാവിഗേഷനെ കൂടുതൽ മെച്ചപ്പെടുത്തുന്നതാവും പുതിയ അപ്ഡേറ്റ്. നാവിഗേഷനിടെ പ്രദേശത്തെപ്പറ്റി കൂടുതൽ കാര്യങ്ങളറിയാൻ ഈ അപ്ഡേറ്റിൽ സാധിക്കും. ഇമ്മെഴ്സിവ് ന്യൂ എന്ന ഓപ്ഷനിൽ സമീപത്തുള്ള കെട്ടിടങ്ങളും യാത്രയ്ക്ക് തയ്യാറെടുക്കുമ്പോൾ കാലാവസ്ഥയും അറിയാം. (Image Credits - Getty Images)

3 / 5

നിലവിൽ അമേരിക്കയിൽ മാത്രമാണ് ഈ അപ്ഡേറ്റ് ലഭ്യമാവുക. വരുന്ന ആഴ്ച തന്നെ അപ്ഡേറ്റ് എത്തും. എന്നാൽ, ഏറെ വൈകാതെ തന്നെ ലോകത്തെ വിവിധയിടങ്ങളിൽ ഈ ഫീച്ചറുകൾ വൈകാതെ തന്നെ അവതരിപ്പിക്കും. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ എപ്പോഴാവും ഈ അപ്ഡേറ്റ് എത്തുക എന്നതിൽ വ്യക്തതയില്ല. (Image Courtesy - Social Media)

4 / 5

ഒരു സ്ഥലത്തായിരിക്കുമ്പോൾ അവിടെ എന്തൊക്കെയാണ് ചെയ്യാനാവുക എന്ന് ഗൂഗിൾ മാപ്പിനോട് ചോദിക്കാം. ജെമിനി എഐ മോഡലിൻ്റെ സഹായത്തോടെയാവും ഇത് സാധിക്കുക. ചോദിക്കുന്നതിനനുസരിച്ചുള്ള മറുപടി നൽകാൻ ജെമിനി എഐയുടെ സഹായത്തോടെ ഗൂഗിൾ മാപ്പിന് സാധിക്കും. (Image Credits - Getty Images)

5 / 5

ആൻഡ്രോയ്ഡ് ഫോണിലും ഐഒഎസ് ഫോണിലും ഒരുമിച്ചാവും ഈ അപ്ഡേറ്റ് പുറത്തുവിടുക. സെർച്ചിൽ സ്ഥലങ്ങളെപ്പറ്റി ദീർഘമായ ചോദ്യങ്ങൾ ചോദിക്കാനും കാര്യങ്ങളറിയാനും കഴിയും. സമീപകാലത്തായി ഇടയ്ക്കിടെ ഗൂഗിൾ മാപ്പിൽ പുതിയ അപ്ഡേറ്റുകൾ പുറത്തുവരുന്നുണ്ട്. (Image Courtesy - Social Media)

വിദ്യാഭ്യാസ യോഗ്യതയിലും മന്‍മോഹന്‍ സിങ് രചിച്ചത് ചരിത്രം
2024ലെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ
2024-ലെ ഇന്ത്യയുടെ കായിക നേട്ടങ്ങൾ
മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം