5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Google Lens : ഇനി ഷോപ്പിങ് എളുപ്പമാവും; ഗൂഗിൾ ലെൻസിൽ വരുന്നത് അമ്പരപ്പിക്കുന്ന അപ്ഡേറ്റുകൾ

Google Lens New Updates : അമ്പരപ്പിക്കുന്ന പുതിയ അപ്ഡേറ്റുകളുമായി ഗൂഗിൾ ലെൻസ്. ഷോർട്ട് വിഡിയോ ഓപ്ഷന് പിന്നാലെയാണ് വിപ്ലവകരമായ പുതിയ അപ്ഡേറ്റുകളുമായി ഗൂഗിൾ ലെൻസ് എത്തുന്നത്.

abdul-basithtv9-com
Abdul Basith | Published: 04 Oct 2024 20:50 PM
ഗൂഗിൾ ലെൻസിൽ വരുന്നത് അമ്പരപ്പിക്കുന്ന അപ്ഡേറ്റുകൾ. ഷോപ്പിങ് എളുപ്പമാക്കുന്ന തരത്തിലുള്ള അപ്ഡേറ്റുകൾക്കാണ് ഗൂഗിൾ ലെൻസ് പ്രാധാന്യം നൽകുന്നത്. വോയിസ് സെർച്ച് അടക്കം പല അപ്ഡേറ്റുകളും ഉടനെത്തുമെന്ന് സൂചനകളുണ്ട്. (Image Courtesy - Social Media)

1 / 5
ഈയിടെയാണ് ഷോർട്ട് വിഡിയോ ഫീച്ചറുമായി ഗൂഗിൾ ലെൻസിൻ്റെ പുതിയ അപ്ഡേറ്റ് വന്നത്. ചെറു വിഡിയോ അപ്ലോഡ് ചെയ്ത് അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ച് മനസിലാക്കാൻ കഴിയുന്നതായിരുന്നു ഈ ഫീച്ചർ. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അപ്ഡേറ്റിൽ പ്രധാനപ്പെട്ടതായിരുന്നു ഇത്. (Image Courtesy - Social Media)

2 / 5
ഇപ്പോഴിതാ ഗൂഗിൾ ലെൻസിൽ പുതിയ അപ്ഡേറ്റുകളെത്തുകയാണ്. ഉടൻ തന്നെ ഗൂഗിൾ ലെൻസിൽ വോയിസ് സെർച്ച് ഓപ്ഷൻ വരുമെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ടൈപ്പ് ചെയ്യുന്നതിന് പകരം ഗൂഗിൾ ലെൻസിനോട് കാര്യങ്ങൾ ചോദിച്ച് മനസിലാക്കാനാവും. ഷോർട്ട് വിഡിയോ ഫീച്ചർ പോലെയാവും വോയിസ് സെർച്ച് ഫീച്ചറും. (Image Courtesy - Social Media)

3 / 5
ഒരുപോലുള്ള സാധനങ്ങൾ കണ്ടെത്തി ഷോപ്പിങ് അനുഭവം എളുപ്പമാക്കുകയെന്നതായിരുന്നു ആളുകൾ ഗൂഗിൾ ലെൻസ് ഉപയോഗിച്ചിരുന്നതിലെ പ്രധാന കാരണം. പുതിയ അപ്ഡേറ്റുകളിൽ ഈ ഫീച്ചറും മെച്ചപ്പെടുത്തും. ലെൻസ് വഴി പരിശോധിക്കുമ്പോൾ ലഭിക്കുന്ന റിസൽട്ടുകളുടെ ഡിസ്പ്ലേ മാറുമെന്നാണ് സൂചന. (Image Courtesy - Social Media)

4 / 5
ഇനി വരുന്ന സെർച്ച് റിസൽട്ടുകളിൽ റിവ്യൂസും വസ്തുവിനെപ്പറ്റിയുള്ള മറ്റ് പ്രധാന വിവരങ്ങളും എവിടെനിന്ന് വാങ്ങാം എന്നതുമൊക്കെ കാണാനാവും. അഡ്വാൻസ്ഡ് എഐ മോഡലുകൾ ഉപയോഗിച്ചാണ് ഗൂഗിൾ ലെൻസ് ഈ വിവരം കണ്ടെത്തുക. (Image Courtesy - Social Media)

5 / 5
Follow Us
Latest Stories