'നിന്റെ സോപ്പ് എന്താ 'സ്ലോ' ആണോ'? കൈയിലെ 0.01% അണുക്കളെയും ഇല്ലാതാക്കണം; കൈ കഴുകല്‍ ദിനത്തിന്റെ പ്രാധാന്യം | Global Handwashing Day History, Significance and Importance of the day dedicated to handwash in malayalam Malayalam news - Malayalam Tv9

Global Handwashing Day 2024: ‘നിന്റെ സോപ്പ് എന്താ ‘സ്ലോ’ ആണോ’? കൈയിലെ 0.01% അണുക്കളെയും ഇല്ലാതാക്കണം; കൈ കഴുകല്‍ ദിനത്തിന്റെ പ്രാധാന്യം

Published: 

14 Oct 2024 22:08 PM

Global Handwashing Day 2024: മിക്ക ആളുകളും വളരെ അലസമായാണ് കൈകൾ കഴുകുന്നത്. എന്നാൽ സോപ്പ് ഉപയോ​ഗിച്ച് 20 സെക്കന്റ് നേരം എങ്കിലും കൈകളുടെ വിരലുകളും നഖങ്ങള്‍ കൈപ്പുറം ഉള്‍പ്പെടെ നന്നായി തിരുമി കഴുകണം. ഇത് അണുബാധ പകരുന്നത് ഏറെക്കുറെ നിയന്ത്രിക്കാന്‍ സാധിക്കും.

1 / 5 കോവിഡ് മഹാമാരിക്കാലത്താണ് കൈ കഴുകുന്നത് നമ്മുടെ ശുചിത്വത്തിന്റെ ഭാ​ഗമായത്. പിന്നീട് ഇങ്ങോട്ടേക്ക്  കൈ കഴുകുന്നത് നമ്മുടെ എല്ലാം ശീലമായി. ഭക്ഷണം കഴിക്കുമ്പോൾ മാത്രമല്ല, കണ്ണിൽ തൊടുന്നതിനു മുൻപ് വരെ കൈ കഴുകാൻ ആളുകൾ ശീലിച്ചു. ഈ വേളയിലാണ് മറ്റൊരു ലോക കൈകഴുകല്‍ ദിനം കൂടി വന്നെത്തുന്നത്. ഒക്ടോബര്‍ 15 നാണ് എല്ലാ വര്‍ഷവും ലോക കൈകഴുകല്‍ ദിനം ആചരിക്കുന്നത്.  (image Credits: Unsplash)

കോവിഡ് മഹാമാരിക്കാലത്താണ് കൈ കഴുകുന്നത് നമ്മുടെ ശുചിത്വത്തിന്റെ ഭാ​ഗമായത്. പിന്നീട് ഇങ്ങോട്ടേക്ക് കൈ കഴുകുന്നത് നമ്മുടെ എല്ലാം ശീലമായി. ഭക്ഷണം കഴിക്കുമ്പോൾ മാത്രമല്ല, കണ്ണിൽ തൊടുന്നതിനു മുൻപ് വരെ കൈ കഴുകാൻ ആളുകൾ ശീലിച്ചു. ഈ വേളയിലാണ് മറ്റൊരു ലോക കൈകഴുകല്‍ ദിനം കൂടി വന്നെത്തുന്നത്. ഒക്ടോബര്‍ 15 നാണ് എല്ലാ വര്‍ഷവും ലോക കൈകഴുകല്‍ ദിനം ആചരിക്കുന്നത്. (image Credits: Unsplash)

2 / 5

കൈ കഴുകാൻ മറന്നാൽ രോഗങ്ങൾ കൂടെ വരുമെന്ന് ഓർമിപ്പിക്കുന്ന ഒരു ദിനം കൂടിയാണ്. നമ്മുടെ ശരീരത്തിനകത്ത് രോഗാണുക്കള്‍ പ്രധാനമായും കടക്കുന്നത് പ്രധാനമായും കൈകളിലൂടെയാണ്. അണുബാധ പടരാതിരിക്കാനും ആളുകളെ ആരോഗ്യത്തോടെ നിലനിര്‍ത്താനു ഏറ്റവും നല്ല വഴി കൈ കഴുകൽ തന്നെ. ഇതിന്റെ അടിസ്ഥാനത്തിലാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) കൈ കഴുകല്‍ ദിനാചരണം ലോകമെമ്പാടും ആചരിക്കാന്‍ ആഹ്വാനം ചെയ്യുന്നത്. (image Credits: Unsplash)

3 / 5

ടോയ്‌ലറ്റില്‍ പോയതിനു ശേഷവും ഭക്ഷണം കഴിക്കുന്നതിന് മുന്‍പും കൈകഴുകല്‍ ശീലമാക്കുന്നത് രോ​ഗങ്ങളെ തടയുമെന്ന് പഠനങ്ങൾ പറയുന്നു. എന്നാൽ ചിട്ടയായി കൈകഴുകിയാൽ മാത്രമേ രാേ​ഗങ്ങൾ അകറ്റാൻ സാധിക്കൂ. വെള്ളം കൊണ്ട് മാത്രം കഴുകിയാല്‍ കൈകള്‍ ശുദ്ധമാകുകയില്ല. (image Credits: Unsplash)

4 / 5

അതിനാല്‍ സോപ്പ് അഥവാ ഹാൻഡ് വാഷ് കൊണ്ട് കൈ കഴുകുന്നതാണ് ഏറ്റവും മികച്ചത്. അഴുക്കിനേയും എണ്ണയേയും കഴുകിക്കളഞ്ഞ് രോഗാണുക്കളെ നശിപ്പിക്കാന്‍ ഇതിലൂടെ കഴിയുന്നു. കുട്ടികളെ ചെറിയ പ്രായം മുതല്‍ ഫലപ്രദമായി കൈകഴുകുന്ന വിധം പഠിപ്പിക്കേണ്ടതാണ്.(image Credits: Unsplash)

5 / 5

എങ്ങനെ കൈകൾ കഴുകാം: മിക്ക ആളുകളും വളരെ അലസമായാണ് കൈകൾ കഴുകുന്നത്. എന്നാൽ സോപ്പ് ഉപയോ​ഗിച്ച് 20 സെക്കന്റ് നേരം എങ്കിലും കൈകളുടെ വിരലുകളും നഖങ്ങള്‍ കൈപ്പുറം ഉള്‍പ്പെടെ നന്നായി തിരുമി കഴുകണം. ഇത് അണുബാധ പകരുന്നത് ഏറെക്കുറെ നിയന്ത്രിക്കാന്‍ സാധിക്കും. (image Credits: Unsplash)

കെമിക്കലിനോട് നോ പറയാം; ഷാംപൂ മാറി നിൽക്കും ഈ താളിക്ക് മുമ്പിൽ
മൈഗ്രേനിന്‍റെ പ്രധാന ലക്ഷണങ്ങള്‍
മൂന്ന് വിക്കറ്റ് കൂടി നേടിയാൽ ബുംറയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്
ബറോസിലെ ദുർമന്ത്രവാദിനി ആര്?