5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

വിറ്റാമിൻ ഇയുടെ കുറവുണ്ടോ? ഡയറ്റിൽ ഈ പഴങ്ങൾ ഉൾപ്പെടുത്തി നോക്കൂ…

ശരീരത്തിൻറെ ആരോഗ്യത്തിനും ചർമ്മത്തിൻറെ ആരോഗ്യത്തിനും ഒരു പോലെ വേണ്ട ഒന്നാണ് വിറ്റാമിൻ ഇ. കൊളസ്ട്രോൾ കുറയ്ക്കാനും രോഗപ്രതിരോധശേഷി വർധിപ്പിക്കാനുമൊക്കെ ഇവ ഏറെ ഗുണം ചെയ്യും. വിറ്റാമിൻ ഇ അടങ്ങിയ പഴങ്ങളെ പരിചയപ്പെടാം...

neethu-vijayan
Neethu Vijayan | Published: 23 Apr 2024 14:04 PM
അവക്കാഡോ: വിറ്റാമിൻ ഇ അടങ്ങിയ ഒന്നാണ് അവക്കാഡോ. വിറ്റാമിൻ ഇ മാത്രമല്ല ആരോഗ്യകരമായ കൊഴുപ്പും മറ്റ് പോഷകങ്ങളും അടങ്ങിയതാണ് അവക്കാഡോ. ഇവ കഴിക്കുന്നത് ഹൃദയാരോഗ്യത്തിനും ചർമ്മത്തിൻറെ ആരോഗ്യത്തിനും തലമുടിയുടെ ആരോഗ്യത്തിനും വളരെ നല്ലതാണ്.

1 / 6
കിവി: കിവിയാണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. വിറ്റാമിൻ ഇ ധാരാളം അടങ്ങിയ ഫലമാണ് കിവി. കിവിപ്പഴത്തിൽ അടങ്ങിയിട്ടുള്ള ഡയറ്ററി ഫൈബർ ആരോഗ്യകരവുമായ ദഹനത്തിന് സഹായിക്കുന്നു. കിവിപ്പഴം പതിവായി കഴിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. അതിനാൽ ഇവയും ഡയറ്റിൽ ഉൾപ്പെടുത്താം.

2 / 6
പപ്പായ- പപ്പായയിലും വിറ്റാമിൻ ഇയും സിയും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നതും ചർമ്മത്തിൻറെയും തലമുടിയുടെയും ശരീരത്തിൻറെയും ആരോഗ്യത്തിന് നല്ലതാണ്. കൂടാതെ രോ​ഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ പപ്പായ സഹായിക്കുന്നു

3 / 6
മാമ്പഴം: മാമ്പഴം ആണ് നാലാമതായി  ഈ പട്ടികയിൽ ഉൾപ്പെടുന്നത്. മാമ്പഴത്തിലും വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്.  കൂടാതെ പ്രതിരോധശേഷി വർധിപ്പിക്കാനും ദഹനം സുഗമമാക്കാനും മാമ്പഴത്തിനോളം മികച്ച ഒരു പഴമില്ലെന്നാണ് പഠനങ്ങൾ പറയുന്നത്.

4 / 6
ബ്ലാക്ക്ബെറി: ബ്ലാക്ക്ബെറിയിലും വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്. ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ബ്ലാക്ക്ബെറിയും ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഫൈബർ, പ്രോട്ടീൻ, കാർബോഹൈട്രേറ്റ്, വിറ്റാമിൻ സി, കെ, ഇ, പൊട്ടാസ്യം, മഗ്നീഷ്യം, മാംഗനീസ്, ഫോളേറ്റ് തുടങ്ങിയവ അടങ്ങിയതാണ് ബ്ലാക്ക്ബെറി. അതിനാൽ ഇവയും ഡയറ്റിൽ ഉൾപ്പെടുത്താം.

5 / 6
ബദാം: വിറ്റാമിൻ ഇയും ആരോഗ്യകരമായ കൊഴുപ്പും മറ്റ് ആൻറി ഓക്സിഡൻറുകളും അടങ്ങിയ ബദാമും കഴിക്കുന്നത് ചർമ്മത്തിൻറെ ആരോഗ്യത്തിനും ശരീരത്തിനും നല്ലതാണ്. പ്രോട്ടീൻ, വിറ്റാമിനുകൾ, ഫൈബർ, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ ധാരാളം അടങ്ങിയതാണ് ബദാം.കൂടാതെ ബദാം ദിവസവും കഴിക്കുന്നത് തലച്ചോറിൻറെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു.

6 / 6
Latest Stories