മീൻ മുള്ള് തൊണ്ടയിൽ കുടുങ്ങിയോ? പേടിക്കേണ്ട, മുള്ള് പോകാൻ ഒരു എളുപ്പവഴിയുണ്ട് | Easy Ways to Remove a Fish Bone Stuck in Our Throat Malayalam news - Malayalam Tv9

Fish Bone Stuck On Throat: മീൻ മുള്ള് തൊണ്ടയിൽ കുടുങ്ങിയോ? പേടിക്കേണ്ട, മുള്ള് പോകാൻ ഒരു എളുപ്പവഴിയുണ്ട്

Updated On: 

17 Aug 2024 23:00 PM

Easy Ways To Remove Fish Bone Stuck On Throat: മലയാളികളുടെ ഭക്ഷണത്തിലെ പ്രധാന വിഭവങ്ങളിൽ ഒന്നാണ് മീൻ. എല്ലാവരും ആസ്വദിച്ച് മീൻ കഴിക്കാനാണ് ആഗ്രഹിക്കുന്നതെങ്കിലും, പലപ്പോഴും പേടിച്ചാണ് കഴിക്കാറ്. എന്നാൽ ഇനി മുള്ള് കുടുങ്ങിയാലും പേടിക്കേണ്ടതില്ല, മുള്ള് പോകാൻ ചില എളുപ്പ വഴികൾ ഉണ്ട്.

1 / 5നമ്മളിലും പലരും പലപ്പോഴായി നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് മീൻ കഴിക്കുമ്പോൾ മുള്ള് തൊണ്ടയിൽ കുടുങ്ങുന്നത്.

നമ്മളിലും പലരും പലപ്പോഴായി നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് മീൻ കഴിക്കുമ്പോൾ മുള്ള് തൊണ്ടയിൽ കുടുങ്ങുന്നത്.

2 / 5

മുള്ള് കുടുങ്ങിയ വഴിക്ക് നമ്മൾ കുറെ വെള്ളം കുടിച്ച് നോക്കുമെങ്കിലും മുള്ള് പോകാറുമില്ല. അതിനാൽ, തൊണ്ടയിൽ കുടുങ്ങിയ മുള്ള് പോകാനുള്ള ചില എളുപ്പ വഴികൾ നോക്കാം.

3 / 5

തൊണ്ടയിൽ മുള്ള് കുടുങ്ങിയാൽ അതിന് പരിഹാരമായി നാരങ്ങാ നീര് ഉപയോഗിക്കാം. ഒരു ടേബിൾ സ്പൂൺ ഒലീവ് ഓയിലിനൊപ്പം ഒരു ടേബിൾ സ്പൂൺ നാരങ്ങാ നീരും കൂടെ ചേർത്ത് മിക്സ് ചെയ്യുക. ഇത് കുടിക്കുന്നത് മുള്ള് എളുപ്പത്തിൽ തൊണ്ടയിലൂടെ ഇറങ്ങിപ്പോകാൻ സഹായിക്കുന്നു.

4 / 5

മറ്റൊരു പരിഹാരം ചോറാണ്. കറിയൊന്നും ഒഴിക്കാത്ത ചോറ് ഉരുളയാക്കി ചവക്കാതെ വിഴുങ്ങുന്നതും മുള്ള് പോകാൻ സഹായിക്കും. അല്ലെങ്കിൽ പഴം കഴിക്കാം. പഴം കഴിക്കുന്നതും കുടുങ്ങിയ മുള്ള് സോഫ്റ്റ് ആയി ഇറങ്ങി പോകാൻ സഹായിക്കും. ഇതിനെല്ലാം പകരം പുഴുങ്ങിയ മുട്ടയും കഴിക്കാം.

5 / 5

മുള്ള് കാണാൻ സാധിക്കുന്നുണ്ടെങ്കിൽ കൈകൊണ്ട് എടുക്കാൻ ശ്രമിക്കുക, നടന്നില്ലെങ്കിൽ ശ്രമം ഉപേക്ഷിക്കുക. ഈ എളുപ്പ വഴികൾ ഒന്നും തന്നെ വിജയിച്ചില്ലെങ്കിൽ ഡോക്ടറുടെ ഉപദേശം തേടുക.

Related Stories
ദക്ഷിണാഫ്രിക്കയ്ക്കെതിരെ പരമ്പര ജയം; പാകിസ്താന് റെക്കോർഡ്
കരളിൻ്റെ ആരോ​ഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
'ബോക്‌സിങ് ഡേ ടെസ്റ്റ്' പേരു വന്ന വഴി
പ്രാതലിൽ ഇവ ഉൾപ്പെടുത്തൂ; ഗുണങ്ങൾ ഏറെ