നടക്കാനിറങ്ങുമ്പോൾ ഇയർപോഡുകൾ വെയ്ക്കരുത്... ഗുണം കുറയുമോ? ശീലിക്കാം നിശബ്ദനടത്തം | dont uses earphones while walking it is harmfull to your health, check what is Silent Walking Malayalam news - Malayalam Tv9

Silent Walking: നടക്കാനിറങ്ങുമ്പോൾ ഇയർപോഡുകൾ വെയ്ക്കരുത്… ഗുണം കുറയുമോ? ശീലിക്കാം നിശബ്ദനടത്തം

Published: 

26 Oct 2024 17:04 PM

What Is Silent Walking: ഇങ്ങനെ നടക്കാനിറങ്ങുമ്പോൾ നിങ്ങളുടെ ചിന്തകളും വികാരങ്ങളും സ്വയം മനസിലാക്കാനും ക്രിയാത്മകമായി എന്തെങ്കിലുമൊക്കെ ആലോചിക്കാനും സാധിക്കുകയും ചെയ്യും. ഇയർപോഡ് പോലുള്ള ഡിജിറ്റൽ ഉപകരണങ്ങളിൽനിന്ന് ഇടവേളയെടുക്കുന്നത് ഏകാഗ്രത വർദ്ധിപ്പിക്കാൻ സഹായിക്കും.

1 / 6ഇന്നത്തെ

ഇന്നത്തെ ജീവിതശൈലിയിൽ പലർക്കും വ്യായാമം അത്യാവശ്യ ഘടകമാണ്. വെളുപ്പിനെ ഉണർന്നെഴുന്നേറ്റ് ആ തണുപ്പിലും ശാന്തതയിലും പുറത്തിറങ്ങി അരമണിക്കൂറെങ്കിലും നടക്കുന്നത് നിങ്ങളുടെ ആരോ​ഗ്യത്തിനും ഊർജ്ജത്തിനും വളരെയധികം നല്ലതാണ്. നടത്തം കഴിഞ്ഞെത്തുമ്പോഴേക്കും ഒന്ന് ഉഷാറാവുകയും ചെയ്യും. (Image Credits: Freepik)

2 / 6

എന്നാൽ രാവിലെ ട്രാക്ക്‌സ്യൂട്ടും വോക്കിംഗ് ഷൂവും ധരിച്ച് നടക്കാനിറങ്ങുമ്പോൾ നിങ്ങൾ ചെവിയിൽ ഇയർ പോഡുകളും കൂടി വയ്ക്കാറുണ്ടോ? പാട്ടുകേട്ടും വാർത്തകളും അതുപോലുള്ള എന്തെങ്കിലുമൊക്കെ കേട്ടുകൊണ്ടാണോ നിങ്ങൾ നടക്കാൻ ഇറങ്ങുന്നത്. എങ്കിൽ അത് അത്രനല്ല ശീലമല്ല. ചെവിയിൽ ഇയർപോഡ് വച്ചുകൊണ്ടുള്ള നടത്തത്തേക്കാൾ അവ ഉപേക്ഷിച്ചുകൊണ്ട് നടക്കുന്നതാണ് ഉത്തമമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നു. (Image Credits: Freepik)

3 / 6

ശ്രദ്ധതിരിക്കുവാൻ സംഗീതമോ സംസാരമോ ഇല്ലാതെ, കിളികളുടെ ശബ്ദം കേട്ട് പ്രകൃതിയോടെ തൊട്ടിണങ്ങി എന്തിന് നിങ്ങളുടെ കാൽപ്പാദങ്ങളുടെ താളം ശ്രവിച്ചുകൊണ്ട് ഒന്ന് നടന്നുനോക്കൂ. അതാണ് ഏറ്റവും ആരോഗ്യകരവും ഫലപ്രദവുമായ നടത്തമെന്നാണ് വിദ​ഗ്ധർ പറയുന്നു. അത്തരത്തിലുള്ള നടത്തത്തെയാണ് നിശബ്ദ നടത്തം എന്ന് പറയുന്നത്. (Image Credits: Freepik)

4 / 6

ഇങ്ങനെ നടക്കാനിറങ്ങുമ്പോൾ നിങ്ങളുടെ ചിന്തകളും വികാരങ്ങളും സ്വയം മനസിലാക്കാനും ക്രിയാത്മകമായി എന്തെങ്കിലുമൊക്കെ ആലോചിക്കാനും സാധിക്കുകയും ചെയ്യും. ഇയർപോഡ് പോലുള്ള ഡിജിറ്റൽ ഉപകരണങ്ങളിൽനിന്ന് ഇടവേളയെടുക്കുന്നത് ഏകാഗ്രത വർദ്ധിപ്പിക്കാൻ സഹായിക്കും. (Image Credits: Freepik)

5 / 6

നിശബ്ദമായ നടത്തം പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ ശരീരത്തെ കൂടുതൽ റിലാക്‌സ് ചെയ്യുന്നു. പതിവായി ഇത്തരത്തിലുള്ള നടത്തം ഹൃദയാരോഗ്യം, രക്തചംക്രമണം, ഫിറ്റ്‌നെസ് എന്നിവ മെച്ചപ്പെടുത്തുകയും ചെയ്യും. നടക്കുന്നതിനായി ആദ്യം തന്നെ ഒരുപാട് ദൂരം തിരഞ്ഞെടുക്കാതെ 10 അല്ലെങ്കിൽ15 മിനിറ്റ് ദൂരം തിരഞ്ഞെടുക്കുക. നടത്തം സുഖകരമായിത്തുടങ്ങുമ്പോൾ ദൈർഘ്യം കൂട്ടാം. (Image Credits: Freepik)

6 / 6

ദിവസവും നടക്കാൻ പരിചിതമായ വഴി ആദ്യം തിരഞ്ഞെടുക്കണം. ഫോൺ വീട്ടിൽത്തന്നെ സൂക്ഷിക്കാൻ പരമാവധി ശ്രദ്ധിക്കുക. ഇനി ഫോൺ വീട്ടിൽവച്ച് പോകാൻ മടിയുള്ളവരാണെങ്കിൽ ഫോൺ സൈലന്റ് മോഡിലിട്ട് പോക്കറ്റിലോ മറ്റോ സൂക്ഷിക്കാവുന്നതാണ്. നടക്കാൻ രാവിലെയോ വൈകുന്നേരമോ നിങ്ങൾക്ക് ഇഷ്ടമുള്ള സമയം തിരഞ്ഞെടുക്കാം. (Image Credits: Freepik)

Related Stories
Actress Anju Kurian: നിങ്ങൾ ഭാ​ഗ്യവാനാണ്…! അഞ്ജു കുര്യൻ വിവാഹിതയാകുന്നു; കല്യാണ നിശ്ചയ ചിത്രങ്ങൾ വൈറൽ
Samsung Galaxy S25 : സാംസങ് ഗ്യാലക്സി എസ്25ൽ ഉപയോഗിക്കുക പഴയ ഡിസ്പ്ലേ ടെക്നോളജി; ലക്ഷ്യം വില കുറയ്ക്കുക
Diwali 2024: ഷു​ഗർ കട്ടുകാരെ ഇതിലെ… ദീപാവലിക്ക് മധുരം കുറഞ്ഞ പലഹാരങ്ങളായാലോ?
Amitabh Bachchan: അമിതാഭ് ബച്ചനും കുടുംബവും ഈ വർഷം മാത്രം വാങ്ങിയത് 10 അപ്പാർട്ട്മെന്റുകൾ; മൊത്തം 100 കോടി രൂപയുടെ വസ്തു
Samsung Galaxy Z Fold 7 : സാംസങ് ഗ്യാലക്സി സെഡ് ഫോൾഡ് 7 രണ്ട് വേരിയൻ്റുകളിൽ പുറത്തിറങ്ങിയേക്കുമെന്ന് റിപ്പോർട്ട്
Beauty Tips: പെണ്ണുങ്ങൾ മാത്രം ശ്രദ്ധിച്ചാൽ പോരെല്ലോ… മുഖത്തിൻ്റെ തിളക്കം നിലനിർത്താൻ ആണുങ്ങൾ ശ്രദ്ധിക്കേണ്ടവ
ചരിത്ര വിജയത്തിൽ ന്യൂസീലൻഡ് തകർത്തത് പല റെക്കോർഡുകൾ
പാലിൽ ഒരു നുള്ള് മഞ്ഞൾ ചേർത്ത് കുടിച്ച് നോക്കൂ... അറിയാം ​ഗുണങ്ങൾ
വിദേശത്തിരുന്ന് ഓര്‍ഡര്‍ ചെയ്യാം; നാട്ടിലെത്തും ഇഷ്ടവിഭവം, പുതിയ ഫീച്ചറുമായി സ്വിഗ്ഗി
കറിയിൽ ഉപ്പ് അധികമായോ? ഇതാ പരിഹാരം