ഈ വർഷത്തെ ദീപാവലി എപ്പോൾ? സംശയം ഇനി വേണ്ട; തീയതിയും, ആഘോഷങ്ങളും വിശദമായി അറിയാം | Diwali 2024:Is Diwali on October 31 or November 1, significance and more All you need to know Malayalam news - Malayalam Tv9

Diwali 2024: ഈ വർഷത്തെ ദീപാവലി എപ്പോൾ? സംശയം ഇനി വേണ്ട; തീയതിയും, ആഘോഷങ്ങളും വിശദമായി അറിയാം

Updated On: 

21 Oct 2024 12:28 PM

Diwali 2024: ദീപങ്ങളുടെ ഉത്സവമായ ദീപാവലി സമൃദ്ധിയുടെയും ഐശ്വര്യത്തിന്റേയും പ്രതീകമാണ്. രാവണനെ കീഴടക്കി അയോധ്യയിലേക്കുള്ള ശ്രീരാമന്റെ വിജയകരമായ തിരിച്ചുവരവിനെ അനുസ്മരിക്കുന്നതാണ് ദീപാവലി എന്നാണ് വിശ്വാസം.

1 / 5ദീപങ്ങളുടെ ഉത്സവമായ ദീപാവലി സമൃദ്ധിയുടെയും ഐശ്വര്യത്തിന്റേയും പ്രതീകമാണ്. രാവണനെ കീഴടക്കി അയോധ്യയിലേക്കുള്ള ശ്രീരാമന്റെ വിജയകരമായ തിരിച്ചുവരവിനെ അനുസ്മരിക്കുന്നതാണ് ദീപാവലി എന്നാണ് വിശ്വാസം. രാജ്യമെമ്പാടം ഈ ദിവസം വളരെ ആഘോഷപൂർവ്വമാണ് ഇത് കൊണ്ടാടുന്നത്.  (​image credits: triloks)

ദീപങ്ങളുടെ ഉത്സവമായ ദീപാവലി സമൃദ്ധിയുടെയും ഐശ്വര്യത്തിന്റേയും പ്രതീകമാണ്. രാവണനെ കീഴടക്കി അയോധ്യയിലേക്കുള്ള ശ്രീരാമന്റെ വിജയകരമായ തിരിച്ചുവരവിനെ അനുസ്മരിക്കുന്നതാണ് ദീപാവലി എന്നാണ് വിശ്വാസം. രാജ്യമെമ്പാടം ഈ ദിവസം വളരെ ആഘോഷപൂർവ്വമാണ് ഇത് കൊണ്ടാടുന്നത്. (​image credits: triloks)

2 / 5

ഈ ദിവസം വീടും പരിസര പ്രദേശങ്ങളും വൃത്തിയാക്കി വീടുകളിൽ ദീപം തെളിയിക്കുന്നു.അഞ്ച് ദിവസങ്ങളിലായാണ് ദീപാവലി ആഘോഷിക്കുന്നത്. ഓരോ ദിവസവും അതിൻ്റേതായ തനതായ ആചാരങ്ങളും പ്രാധാന്യവുമുണ്ട്. (​image credits: Ritesh Shukla)

3 / 5

സാധാരണയായി കാർത്തിക മാസത്തിലെ അമാവാസിയിലാണ് ദീപാവലി ആഘോഷിക്കുന്നത്, അത് 2024-ൽ ഒക്ടോബർ 31-ന് 3:52-ന് ആരംഭിച്ച് നവംബർ 1-ന് വൈകുന്നേരം 6:16-ന് അവസാനിക്കുമെന്ന് ചിലർ പറയുന്നു. ഏത് ദിവസമാണ് ദീപാവലി ആഘോഷിക്കേണ്ടത് എന്ന സംശയം ചിലർക്ക് ഉണ്ട്.. (​image credits:Guido Dingemans, De Eindredactie)

4 / 5

2024-ൽ ദീപാവലി ആഘോഷിക്കാനുള്ള കൃത്യമായ ദിവസത്തെ ചുറ്റിപ്പറ്റിയുള്ള ആശയക്കുഴപ്പം നിലനിന്നിരുന്നു. ഒടുവിൽ നൂറിലധികം ജ്യോതിഷികൾ, മതപണ്ഡിതർ, സംസ്‌കൃത വിദഗ്ധർ എന്നിവരുടെ ഒരു സുപ്രധാന സമ്മേളനത്തിൽ ഒക്‌ടോബർ 31-ന് ഇന്ത്യയിൽ ദീപാവലി ആഘോഷിക്കാൻ തീരുമാനിക്കുകയായിരുന്നു.(​image credits:Ritesh Shukla)

5 / 5

നവംബർ 1-ന് ദീപാവലി ആഘോഷിക്കുന്നവർക്ക് അവരുടെ ആഘോഷങ്ങൾക്ക് പ്രത്യേക സമയപരിധിയുണ്ട്, പ്രത്യേകിച്ച് വൈകുന്നേരം 5:36 നും 6:16 നും ഇടയിൽ, അമാവാസി തിഥിയുടെ സമാപനം. (​image credits: IndiaPix/IndiaPicture)

കെമിക്കലിനോട് നോ പറയാം; ഷാംപൂ മാറി നിൽക്കും ഈ താളിക്ക് മുമ്പിൽ
മൈഗ്രേനിന്‍റെ പ്രധാന ലക്ഷണങ്ങള്‍
മൂന്ന് വിക്കറ്റ് കൂടി നേടിയാൽ ബുംറയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്
ബറോസിലെ ദുർമന്ത്രവാദിനി ആര്?