08 Jun 2024 15:44 PM
മഴയോടൊപ്പം കാവേരി കണ്ടു കൂർഗിലൂടെ ചുറ്റി തിരിയുന്നത് അതി മനോഹരമായ ഒരു അനുഭവമാണ്.
കര്‍ണാടക സംസ്ഥാനത്ത് കേരളത്തിന്റെ തനിമ കണ്ടെത്താാവുന്ന ഒരു സ്ഥലമാണ് കുടക്. കാപ്പിത്തോട്ടങ്ങള്‍, തേന്‍, സുഗന്ധ വ്യഞ്ജനങ്ങള്‍ എന്നിവയെല്ലാം കൊണ്ട് അനുഗ്രഹീതമാണ് ഇവിടം
ആബി വെള്ളച്ചാട്ടം, ഇരുപ്പ് വെള്ളച്ചാട്ടം, നാഗർഹോള ദേശീയ ഉദ്യാനം, നിസർഗധാമ വനങ്ങൾ തുടങ്ങിയവയാണ് കൂർഗിലെ പ്രധാന ആകർഷണങ്ങൾ. നയന മനോഹരമായ കാഴ്ചകൾക്കു പുറമേ, റിവർ റാഫ്റ്റിംഗ്, ട്രെക്കിംഗ് തുടങ്ങിയ സാഹസിക വിനോദങ്ങളും കൂർഗിലെത്തിയാൽ ആസ്വദിക്കാം.
പ്രകൃതിരമണീയമായ സ്ഥലമാണ് നിസര്‍ഗധാമം. കാവേരി നദിയിലുള്ള ഒരു ദ്വീപാണിത്. കുശാല്‍ നഗറില്‍ നിന്നും മൂന്നു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. 35 എക്കറിലായി പന്നുകിടക്കുന്ന ഇക്കോളജിക്കല്‍ പാര്‍ക്കാണ് ഇവിടം.
മടിക്കേരി പട്ടണത്തില്‍ തന്നെ ഉള്ള, വിനോദസഞ്ചാരികള്‍ എത്താറുള്ള ഒരു സ്ഥലമാണ് രാജാസ് സീറ്റ് (രാജാവിന്റെ ഇരിപ്പിടം). രാജഭരണകാലത്ത് രാജാവും കുടുംമ്പാംഗങ്ങളും പ്രകൃതി ആസ്വദിക്കാനായി ഇവിടെ എത്താറുന്ടായിരുന്നത്രേ.
കാവേരി നദിയുടെ ഉത്ഭവസ്ഥാനമാണ് തലക്കാവേരി. പശ്ചിമഘട്ടത്തിന്റെ ഭാഗമായ ബ്രഹ്മഗിരിയിലാണിത്. കർണ്ണാടകത്തിൽ കുടകിൽ (കൂർഗ്) . കാവേരിനദി ഇവിടെയുള്ള ഒരു ഉറവയിൽ നിന്നു രൂപമെടുക്കുന്നു, പിന്നീടു ഭൂഗർഭത്തിലൂടെ ഒഴുകി കുറച്ചു ദൂരത്തിനപ്പുറം വീണ്ടും പ്രത്യക്ഷപ്പെടുന്നു.