Chardham Yatra: ചാർത്ഥാം തീർത്ഥാടന കാലമായി; പുറപ്പെടാം ഹിമാലയൻ വഴികളിലേക്ക് – Malayalam News: മലയാളം വാർത്തകൾ, Latest News in Malayalam Online, മലയാളം Live Updates, പ്രധാനപ്പെട്ട വാർത്ത, ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ

Chardham Yatra: ചാർത്ഥാം തീർത്ഥാടന കാലമായി; പുറപ്പെടാം ഹിമാലയൻ വഴികളിലേക്ക്

Published: 

10 May 2024 12:22 PM

ദേവഭൂമി അല്ലെങ്കിൽ ദൈവങ്ങളുടെ നാട് എന്ന് അറിയപ്പെടുന്ന ഉത്തരാഖണ്ഡിൽ ചാർ ധാം യാത്ര തുടങ്ങാനുള്ള സമയമായി. യമുനോത്രി, ഗംഗോത്രി, കേദാർനാഥ്, ബദരീനാഥ് എന്നീ നാല് പുണ്യ സ്ഥലങ്ങളിലൂടെയുള്ള തീർത്ഥാടനമാണ് ചാർത്ഥാം യാത്രയായി കണക്കാക്കുന്നത്. മഞ്ഞുകാലത്ത് ഏകദേശം ആറ് മാസത്തേക്ക് ഈ ക്ഷേത്രങ്ങൾ അടച്ചിരിക്കും ഏപ്രിൽ അല്ലെങ്കിൽ മെയ് മാസങ്ങളിൽ തുറക്കുകയും ചെയ്യും. ഘടികാരദിശയിൽ ചാർ ധാം യാത്ര പൂർത്തിയാക്കണമെന്നാണ് വിശ്വാസം.

1 / 4കേദാർനാഥ്:

കേദാർനാഥ്: മന്ദാകിനി നദിയുടെ ഉത്ഭവസ്ഥാനമായ ചോരാബാരി ഹിമാനിക്കടുത്തായി 3,580 മീറ്റർ ഉയരത്തിലാണ് കേദാർനാഥ്. ഇന്ത്യയിലെ ശിവൻ്റെ 12 ജ്യോതിർലിംഗങ്ങളിൽ ഒന്നാണ് ഇവിടുള്ളത്. (ഫോട്ടോ: uttarakhandtourism.gov.in)

2 / 4

യമുനോത്രി: യമുനയുടെ ഉത്ഭവസ്ഥാനത്തിനടുത്തുള്ള ഒരു ഇടുങ്ങിയ മലയിടുക്കിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് യമുനോത്രി. ഗംഗ കഴിഞ്ഞാൽ ഏറ്റവും പവിത്രമായ നദിയാണ് യമുന. യമുന നദിയിൽ മുങ്ങിയാൽ അകാല മരണത്തിൽ നിന്ന് ഒരാളെ രക്ഷിക്കാൻ കഴിയുമെന്നാണ് വിശ്വാസം. (ഫോട്ടോ: uttarakhandtourism.gov.in)

3 / 4

ബദരിനാഥ് : ഉത്തരാഖണ്ഡിലെ ബദരീനാഥ് പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന ബദരീനാഥ് ക്ഷേത്രം, ബദരിനാരായണ ക്ഷേത്രം എന്നും അറിയപ്പെടുന്നു. ഏകദേശം 3,100 മീറ്റർ ഉയരത്തിലാണ് ബദരീനാഥ് സ്ഥിതി ചെയ്യുന്നത്. ഗർവാൾ ഹിമാലയത്തിൽ, അളകനന്ദ നദിയുടെ തീരത്ത്, നര നാരായണ പർവതനിരകൾക്കിടയിലാണ് ഇതുള്ളത്. എട്ടാം നൂറ്റാണ്ടിൽ ശങ്കരാചാര്യരാണ് ഈ ക്ഷേത്രം സ്ഥാപിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു (ഫോട്ടോ: uttarakhandtourism.gov.in)

4 / 4

​ഗം​ഗോത്രി : ഇന്ത്യയിലെ ഏറ്റവും ഉയർന്ന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ്. ഏകദേശം 3,415 മീറ്റർ ഉയരം. ​ഗം​ഗയുടെ ഒരുക്ഷേത്രം ഇവിടെ ഉണ്ടെങ്കിലും ​ഗം​ഗാ നദിയുടെ ഉദ്ഭവം ഇവിടെ നിന്ന് 19 കിലോമീറ്റർ അകലെയുള്ള ​ഹിമാനിയിൽ നിന്നാണ്. (ഫോട്ടോ: uttarakhandtourism.gov.in)

മുല്ലപ്പൂവ് ഉണക്കി തിളപ്പിച്ച് കുടിക്കൂ...പല ആരോ​ഗ്യ പ്രശ്നങ്ങളും പരിഹരിക്കാം
മരുഭൂമിയിലെ സൂര്യാസ്തമയം ആസ്വദിച്ച് അഹാന കൃഷ്ണ
കുട്ടികൾ ഭക്ഷണം കഴിക്കുന്നില്ലേ... ഫസി ഈറ്റിങ് ആണ് വിഷയം
തേൻ ദിവസവും കഴിക്കാമോ?