പായൽ കപാഡിയക്കെതിരായ കേസ് പിൻവലിക്കണമെന്ന് പ്രധാനമന്ത്രിയോട് ശശി തരൂർ Malayalam news - Malayalam Tv9

Cannes 2024: പായൽ കപാഡിയക്കെതിരായ കേസ് പിൻവലിക്കണമെന്ന് പ്രധാനമന്ത്രിയോട് ശശി തരൂർ

Updated On: 

29 May 2024 17:27 PM

Payal Kapadia- പായൽ കപാഡിയയുടെ ഓൾ വി ഇമാജിൻ ആസ് ലൈറ്റിന് 77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്സ് അവാർഡ് നേടി ഇന്ത്യയ്ക്ക് അഭിമാനമായി. അതോടെ അവർക്കെതിരേ നേരത്തെ ഉണ്ടായിരുന്ന കേസ് പിൻവലിക്കുമോ എന്ന് ചോദിച്ചിരിക്കുകയാണ് തരൂർ.

1 / 6കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്സ് അവാർഡ് ജേതാവും ഇന്ത്യയുടെ അഭിമാനവുമാണ് പായൽ കപാഡിയ.

കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്സ് അവാർഡ് ജേതാവും ഇന്ത്യയുടെ അഭിമാനവുമാണ് പായൽ കപാഡിയ.

2 / 6

2015-ൽ പൂനെ ആസ്ഥാനമായുള്ള ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ചെയർപേഴ്‌സണായി നടനും രാഷ്ട്രീയനേതാവുമായ ഗജേന്ദ്ര ചൗഹാനെ നിയമിച്ചതിനെതിരായ പ്രതിഷേധത്തിന് പായൽ നേതൃത്വം നൽകിയിരുന്നു.

3 / 6

സമരത്തിൻ്റെയും പ്രതിഷേധത്തിൻ്റെയും ഫലമായി കാമ്പസിനുള്ളിൽ കയറിയ പോലീസ് ഏതാനും പേരെ അറസ്റ്റ് ചെയ്യുകയും പായൽ ഉൾപ്പെടെയുള്ള ഏതാനും വിദ്യാർത്ഥികൾക്കെതിരേ കേസ് എടുക്കുകയും ചെയ്തു.

4 / 6

77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ബഹുമതി പായലിൻ്റെ ഓൾ വി ഇമാജിൻ അസ് ലൈറ്റ് നേടിയതോടെ രാജ്യത്തിൻ്റെ അഭിമാനമാണ് ഉയർന്നത്.

5 / 6

പായലിനെ ഓർത്ത് രാജ്യം അഭിമാനിക്കുമ്പോൾ അവർക്കെതിരേ എടുത്ത കേസ് കൂടി ഒഴിവാക്കേണ്ടതല്ലേ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ ചോദിച്ചിരുന്നു.

6 / 6

ട്വിറ്റർ പോസ്റ്റിന് നിരവധി പേരാണ് അഭിപ്രായവുമായി എത്തിയത്.

Related Stories
ജെൻ സി തലമുറ പ്രശസ്തമാക്കിയ ചില ശൈലികൾ
രാത്രി കട്ടന്‍ ചായ കുടിക്കാറുണ്ടോ? അതത്ര നല്ല ശീലമല്ല
ഡയറ്റില്‍ നെല്ലിക്ക ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍
മോഡേൺ ലുക്കിലും താലിമാല അണിഞ്ഞ് കീർത്തി സുരേഷ്