വിലയിൽ ഒതുങ്ങും, മികച്ച മൈലേജുള്ള മികച്ച ഡീസൽ എസ്യുവികൾ | Best Five Diesel Cars to buy Under 10 Lakh Check all the details here Malayalam news - Malayalam Tv9

Best Diesel Cars : വിലയിൽ ഒതുങ്ങും, മികച്ച മൈലേജുള്ള മികച്ച ഡീസൽ എസ്യുവികൾ

Updated On: 

06 Nov 2024 19:40 PM

Best Five Diesel Cars: പെട്രോൾ വില കൂടുന്നതിനാൽ ഭൂരിഭാഗം പേർക്കും നോട്ടം ഇപ്പോൾ ഡീസൽ വാഹനങ്ങളിലേക്കാണ്. അതു കൊണ്ട് തന്നെ തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച വാഹനങ്ങൾ ഇവിടെ

1 / 5ഇന്ത്യൻ വിപണിയിലെ ബജറ്റ് ഫ്രണ്ട്ലി ഡീസൽ കാറുകളിലൊന്നാണ് ടാറ്റ ആൾട്രോസ്.  8.90 ലക്ഷം രൂപ മുതലാണ് ഡീസൽ വേരിയൻ്റിൻ്റെ വില (എക്സ്-ഷോറൂം). സ്റ്റൈലിഷ് ഡിസൈനും മികച്ച മൈലേജും വാഹനത്തിനെ കൂടുതൽ വ്യത്യസ്തമാക്കുന്നു

ഇന്ത്യൻ വിപണിയിലെ ബജറ്റ് ഫ്രണ്ട്ലി ഡീസൽ കാറുകളിലൊന്നാണ് ടാറ്റ ആൾട്രോസ്. 8.90 ലക്ഷം രൂപ മുതലാണ് ഡീസൽ വേരിയൻ്റിൻ്റെ വില (എക്സ്-ഷോറൂം). സ്റ്റൈലിഷ് ഡിസൈനും മികച്ച മൈലേജും വാഹനത്തിനെ കൂടുതൽ വ്യത്യസ്തമാക്കുന്നു

2 / 5

കിയ സോണറ്റ് ബേസിക് എച്ച്ടിഇ പെട്രോൾ-മാനുവലിൻ്റെ വില 8 ലക്ഷം രൂപയും ഡീസൽ വേരിയൻ്റിന് 9.80 ലക്ഷം രൂപയുമാണ് (എക്സ് ഷോറൂം) വില. സ്റ്റൈലിഷ് ഡിസൈൻ കൊണ്ടും ഫീച്ചറുകൾ കൊണ്ടും വാഹനം യുവാക്കൾക്കിടയിൽ വളരെ ജനപ്രിയമാണ്.

3 / 5

എല്ലാക്കാലത്തും മഹീന്ദ്രയുടെ വാഹന സീരിസിലെ മികച്ച എസ്യുവിയാണ് ബൊലേറോ. 9.90 ലക്ഷം മുതൽ 10.91 ലക്ഷം രൂപ വരെയാണ് (എക്സ് ഷോറൂം) വാഹനത്തിൻ്റെ വില.ഗ്രാമങ്ങൾക്കും നഗരങ്ങൾക്കും ഒരുപോലെ അനുയോജ്യമായ 1.5 ലിറ്റർ ഡീസൽ എഞ്ചിനാണ് ഇതിനുള്ളത്.

4 / 5

8 ലക്ഷം രൂപയാണ് ടാറ്റാ നെക്സോണിൻ്റെ പ്രാരംഭവില. ഡീസൽ വേരിയൻ്റിൻ്റെ പ്രാരംഭ വില ഏകദേശം 10 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം). കാറിൻ്റെ സുരക്ഷയും പ്രകടനവും മൂലം വിൽപ്പനയിലും നെക്സോൺ മുന്നിലാണ്

5 / 5

മഹീന്ദ്രയുടെ എക്സ്യുവി 300 ഡീസൽ വാഹനങ്ങളുടെ രാജാവ് കൂടിയാണ്. ഇതിൻ്റെ പെട്രോൾ വേരിയൻ്റിൻ്റെ വില 7.99 ലക്ഷം മുതലാണ്. എന്നാൽ ഡീസലിന് വില 9.99 മുതലാണ്

2024ലെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ
2024-ലെ ഇന്ത്യയുടെ കായിക നേട്ടങ്ങൾ
മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
പ്രമേഹരോഗികൾ കഴിക്കേണ്ട ഭക്ഷണങ്ങൾ