ലോകമെമ്പാടും എല്ലായിടത്തും ഈന്തപ്പഴം ഒരു പ്രധാന വിഭവമാണ്. കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവരുടെയും ആരോഗ്യത്തിന് സഹായകരമാണിത്. . ദിവസവും ഈന്തപ്പഴം കഴിക്കുന്നത് വളരെ നല്ലതാണ്
സാധാരണയായി മൺസൂൺ, ശൈത്യകാലം, അല്ലെങ്കിൽ തണുപ്പുള്ള പ്രദേശങ്ങളിലാണ് കഴിക്കേണ്ടത്. ഈന്തപ്പഴം കഴിക്കുന്നതിൻ്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം
വേനൽക്കാലത്ത് ഈന്തപ്പഴം കഴിക്കണോ വേണ്ടയോ എന്ന സംശയം പലർക്കും ഉണ്ടാകും. എന്നാൽ ഇത് എപ്പോൾ വേണമെങ്കിലും കഴിക്കാമെന്നാണ് വിദഗ്ധർ പറയുന്നത്. മഴക്കാലം ആരംഭിച്ചതിനാൽ ഇപ്പോൾ ഒരു പ്രശ്നവുമില്ലാതെ എപ്പോൾ വേണമെങ്കിലും കഴിക്കാം
ദിവസവും 1-2 ഈന്തപ്പഴം കുതിർത്ത് കഴിക്കാം. ഇത് ഹൃദയാരോഗ്യം മുതൽ മെറ്റബോളിസം വർധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ സഹായിക്കും
ഈന്തപ്പഴത്തിലെ വിറ്റാമിൻ ബി 12 എല്ലുകളും പേശികളും ശക്തിപ്പെടുത്തുന്നു. കൂടാതെ ചുവന്ന രക്താണുക്കൾ ഉത്പാദിപ്പിക്കുന്നു. ഈന്തപ്പഴത്തിൽ കാൽസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. എല്ലിൻറെ പ്രശ്നങ്ങളും സന്ധി വേദനയും ഉണ്ടെങ്കിൽ ദിവസവും ഈന്തപ്പഴം കഴിക്കാം.