Gautam Gambhir: ഓസ്ട്രേലിയയിൽ എട്ടുനിലയിൽ പൊട്ടിയാൽ പണിപാളും; ​ഗംഭീറിനെ നിലയ്ക്കുനിർത്താൻ ബിസിസിഐ | BCCI to take action against head coach Gautam Gambhir after Series Lost against New Zealand Malayalam news - Malayalam Tv9

Gautam Gambhir: ഓസ്ട്രേലിയയിൽ എട്ടുനിലയിൽ പൊട്ടിയാൽ പണിപാളും; ​ഗംഭീറിനെ നിലയ്ക്കുനിർത്താൻ ബിസിസിഐ

Updated On: 

04 Nov 2024 23:52 PM

BCCI Action: ന്യൂസിലൻഡിനെതിരായ പരമ്പരയിൽ ഇന്ത്യ തോറ്റതോടെ സീനിയർ താരങ്ങൾക്കെതിരെ ബിസിസിഐ നടപടിയെടുക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. പിന്നാലെയാണ് ​ഗംഭീറിനെയും ബിസിസിഐ നിലയ്ക്കുനിർത്തുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

1 / 6ന്യൂസിലൻഡിനെതിരായ പരമ്പരയിൽ സമ്പൂർണ പരാജയം ഏറ്റുവാങ്ങിയതോടെ പരിശീലകൻ ഗൗതം ഗംഭീറും ബിസിസിഐയുടെ റെഡ് ലിസ്റ്റിൽ. പരിശീലകനെ നിലയ്ക്കുനിർത്താൻ ബിസിസിഐ ഒരുങ്ങിയതായാണ് വിവരം. (Image Credits:BCCI)

ന്യൂസിലൻഡിനെതിരായ പരമ്പരയിൽ സമ്പൂർണ പരാജയം ഏറ്റുവാങ്ങിയതോടെ പരിശീലകൻ ഗൗതം ഗംഭീറും ബിസിസിഐയുടെ റെഡ് ലിസ്റ്റിൽ. പരിശീലകനെ നിലയ്ക്കുനിർത്താൻ ബിസിസിഐ ഒരുങ്ങിയതായാണ് വിവരം. (Image Credits:BCCI)

2 / 6

ചീഫ് സെലക്ടർ അജിത് അ​ഗാർക്കർ, പരിശീലകൻ ​ഗൗതം ഗംഭീർ, സെലക്ഷൻ കമ്മിറ്റി അം​ഗങ്ങൾ എന്നിവർക്കെതിരെ ബിസിസിഐ നടപടിയുണ്ടാകുമെന്ന് റിപ്പോർട്ട്. ബോർഡർ ​ഗവാസ്കർ ട്രോഫിയിൽ ഇന്ത്യ മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ ​ഗംഭീറിന്റെ അധികാരം വെട്ടിക്കുറയ്ക്കുമെന്നാണ് വിവരം. (Image Credits:BCCI)

3 / 6

ടീം സെലക്ഷനിൽ പരിശീലകൻ എന്ന നിലയിൽ ​ഗംഭീറിന് പൂർണ സ്വാതന്ത്ര്യമാണ് ബിസിസിഐ നൽകിയിരിക്കുന്നത്. ഓസ്ട്രേലിയയ്ക്കെതിരായ ബോർഡർ ​ഗവാസ്കർ ട്രോഫിയ്ക്കായുള്ള ടീമിനെ ​ഗംഭീറിന്റെ സാന്നിധ്യത്തിലാണ് തിരഞ്ഞെടുത്തത്. ഗംഭീറിന്റെ ആവശ്യപ്രകാരമാണ് നിതീഷ് റെഡ്ഡി, ഹർഷിത് റാണ എന്നിവർ ടെസ്റ്റ് ടീമിലെത്തിയത്. (Image Credits:BCCI)

4 / 6

ഓസീസ് സീരിസിലും ഇന്ത്യൻ ടീം അമ്പേ പരാജയപ്പെട്ടാൽ ടീം സെലക്ഷനിൽ ​ഗംഭീറിനുള്ള അധികാരം വെട്ടികുറയ്ക്കും. ആക്രമിച്ചു കളിക്കുകയെന്ന ഗംഭീറിന്റെ ശെെലിക്കെതിരെ വിമർശനവും ഉയരുന്നുണ്ട്. ടെസ്റ്റിൽ ഈ ശൈലി നടപ്പാക്കാൻ സാധിക്കില്ലെന്നാണ് വിമർശകർ പറയുന്നത്. (Image Credits:BCCI)

5 / 6

ടീം സെലക്ഷൻ ​ഗംഭീറാണ് തീരുമാനിക്കുന്നതെന്നും അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ഒന്നും ചെയ്യുന്നില്ലെന്നും വിമർശനമുയർന്നു. (Image Credits:BCCI)

6 / 6

ഓസ്ട്രേലിയൻ പര്യടനത്തിൽ സീനിയർ താരങ്ങളായ വിരാട് കോലി, രോഹിത് ശർമ്മ, രവീന്ദ്ര ജഡേജ, ആർ അശ്വിൻ എന്നിവരുടെ പ്രകടനങ്ങളും ബിസിസിഐ വിലയിരുത്തുന്നുണ്ട്. (Image Credits:BCCI)

2024ലെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ
2024-ലെ ഇന്ത്യയുടെ കായിക നേട്ടങ്ങൾ
മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
പ്രമേഹരോഗികൾ കഴിക്കേണ്ട ഭക്ഷണങ്ങൾ