ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ അൽപശി ആറാട്ട് ഘോഷയാത്രയ്ക്ക് സമാപനം | Alpashi festival of Sree Padmanabhaswamy temple to concluded Malayalam news - Malayalam Tv9

Padmanabhaswamy Temple: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ അൽപശി ആറാട്ട് ഘോഷയാത്രയ്ക്ക് സമാപനം

Published: 

09 Nov 2024 22:51 PM

Alpashi festival of Sree Padmanabhaswamy temple: വൈകിട്ട് അഞ്ച് മണിക്ക് ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ നിന്ന് പുറപ്പെട്ട ആറാട്ട് ഘോഷയാത്ര എഴുന്നള്ളത്ത് സൂര്യാസ്തമയന സമയത്ത് ശംഖുമുഖത്തെത്തി.

1 / 5തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ അല്‍പശി ആറാട്ട് ഘോഷയാത്ര നടന്നു. വൈകിട്ട് അഞ്ച് മണിക്ക് ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍  നിന്ന് പുറപ്പെട്ട ആറാട്ട് ഘോഷയാത്ര എഴുന്നള്ളത്ത് സൂര്യാസ്തമയന സമയത്ത് ശംഖുമുഖത്തെത്തി. (image credits: socialmedia)

തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ അല്‍പശി ആറാട്ട് ഘോഷയാത്ര നടന്നു. വൈകിട്ട് അഞ്ച് മണിക്ക് ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ നിന്ന് പുറപ്പെട്ട ആറാട്ട് ഘോഷയാത്ര എഴുന്നള്ളത്ത് സൂര്യാസ്തമയന സമയത്ത് ശംഖുമുഖത്തെത്തി. (image credits: socialmedia)

2 / 5

ശ്രീകോവിലിൽ ദീപാരാധന കഴിഞ്ഞ് ഗരുഡവാഹനത്തിൽ ശ്രീപദ്മനാഭസ്വാമിയേയും നരസിംഹമൂർത്തിയെയും ശ്രീകൃഷ്ണസ്വാമിയെയും പുറത്തെഴുന്നള്ളിച്ചാണ് ആറാട്ട് ഘോഷയാത്രയ ആരംഭിക്കുന്നത്.(image credits: socialmedia)

3 / 5

തിരുവല്ലം ശ്രീപരശുരാമസ്വാമി ക്ഷേത്രം, വടുവൊത്ത് മഹാവിഷ്ണുക്ഷേത്രം, അരകത്ത് ദേവിക്ഷേത്രം, പാൽക്കുളങ്ങര ചെറിയ ഉദേശ്വരം മഹാവിഷ്ണുക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള ആറാട്ട് വിഗ്രഹങ്ങൾ പടിഞ്ഞാറേ നടയിലെത്തുകയും തുടർന്ന് ഘോഷയാത്ര ശംഖുംമുഖത്തേക്ക് നീങ്ങുകയുമാണ്.(image credits: socialmedia)

4 / 5

ശംഖുമുഖം കടവില്‍ എത്തി നടക്കുന്ന ആറാട്ടോടെയാണ് ഉത്സവത്തിന് സമാപനമാകുന്നത്. ഇവിടെ നിന്ന് രാത്രി 9 മണിയോടെ ആറാട്ട്ഘോഷയാത്ര തിരികെ ക്ഷേത്രത്തിലെത്തി. ഇതോടെ ഈവര്‍ഷത്തെ അല്‍പ്പശി ഉത്സവത്തിന് സമാപനമായി. ആറാട്ട് ഘോഷയാത്ര കാണാനും അനുഗമിക്കാനും ആയിരക്കണക്കിന് ഭക്തരാണ് എത്തിയത്.(image credits: socialmedia)

5 / 5

വള്ളക്കടവിൽ നിന്ന് വിമാനത്താവളത്തിനകത്തു കൂടിയാണ് ഘോഷയാത്ര പോകുന്നതും മടങ്ങുന്നതും. ഇതുകൊണ്ടു തന്നെ തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂര്‍ അടച്ചിട്ടു. ആറാട്ട് ഘോഷയാത്ര കടന്നുപോകുന്നതുവരെ വിമാനത്താവളം അടച്ചിട്ടു. ഇതുകാരണം ഉച്ച തിരിഞ്ഞുള്ള ഫ്ലൈറ്റുകളുടെ സമയം പുനഃക്രമീകരിച്ചിരുന്നു. (image credits: socialmedia)

വിദ്യാഭ്യാസ യോഗ്യതയിലും മന്‍മോഹന്‍ സിങ് രചിച്ചത് ചരിത്രം
2024ലെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ
2024-ലെ ഇന്ത്യയുടെ കായിക നേട്ടങ്ങൾ
മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം