എന്തിന് അധികം, ഇതൊരെണ്ണം പോരെ; കൊമ്പന്മാരോട് കൊമ്പുകോര്‍ക്കാന്‍ പ്ലാനിറക്കി എയര്‍ടെല്‍ | airtel announces pre paid plan under 1000 with prime benefits, details in malayalam Malayalam news - Malayalam Tv9

Airtel Offers: എന്തിന് അധികം, ഇതൊരെണ്ണം പോരെ; കൊമ്പന്മാരോട് കൊമ്പുകോര്‍ക്കാന്‍ പ്ലാനിറക്കി എയര്‍ടെല്‍

Published: 

06 Oct 2024 22:35 PM

Airtel Recharge Plans: ടെലികോം ദാതാക്കള്‍ ഓഫറുകള്‍ നല്‍കുന്ന കാര്യത്തില്‍ മത്സരത്തിലാണെന്ന കാര്യം പറയേണ്ടല്ലോ. എന്നാല്‍ വിഐയ്ക്കും എയര്‍ടെല്ലിനും എത്ര ശ്രമിച്ചിട്ടും ബിഎസ്എന്‍എല്ലിനൊപ്പവും ജിയോക്കൊപ്പവും എത്താന്‍ സാധിക്കുന്നില്ല. പക്ഷെ അതിനൊരു മാറ്റത്തിനാണ് എയര്‍ടെല്‍ ശ്രമിക്കുന്നത്.

1 / 5ദിനംപ്രതി

ദിനംപ്രതി ഓഫറുകള്‍ നല്‍കുന്ന ജിയോയോടും ബിഎസ്എന്‍എല്ലിനോടും ചെറുതായെങ്കിലും കൊമ്പുകോര്‍ക്കാനുള്ള തയാറെടുപ്പിലാണ് എയര്‍ടെല്‍. തങ്ങളുടെ വരിക്കാര്‍ക്ക് തരക്കേടില്ലാത്ത ആനുകൂല്യങ്ങള്‍ നല്‍കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. (Avishek Das/SOPA Images/LightRocket via Getty Images)

2 / 5

ഉപഭോക്താക്കള്‍ക്ക് ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍ നല്‍കുന്ന ഒരേയൊരു പ്ലാനാണ് എയര്‍ടെല്ലിന്റെ കൈവശമുള്ളത്. (Idrees Abbas/SOPA Images/LightRocket via Getty Images)

3 / 5

838 രൂപയാണ് പ്ലാനിന്റെ നിരക്ക്. 56 ദിവസ വാലിഡിറ്റിയാണ് പ്ലാനിനുള്ളത്. അണ്‍ലിമിറ്റഡ് വോയിസ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 3 ജിബി ഡാറ്റ എന്നിവയാണ് ഈ പ്ലാന്‍ പ്രധാനമായും വാഗ്ദാനം ചെയ്യുന്നത്. (Mateusz Slodkowski/SOPA Images/LightRocket via Getty Images)

4 / 5

ഉയര്‍ന്ന തോതില്‍ ഡാറ്റ ഉപയോഗിക്കുന്നവരെയാണ് ഈ പ്ലാന്‍ ലക്ഷ്യമിടുന്നത്. ആമസോണ്‍ പ്രൈം അംഗത്വം ലഭിക്കുന്നതിനായി ആമസോണ്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യേണ്ടതുണ്ട്. (Idrees Abbas/SOPA Images/LightRocket via Getty Images)

5 / 5

ടെലികോം ദാതാക്കള്‍ ഓഫറുകള്‍ നല്‍കുന്ന കാര്യത്തില്‍ മത്സരത്തിലാണെന്ന കാര്യം പറയേണ്ടല്ലോ. എന്നാല്‍ വിഐയ്ക്കും എയര്‍ടെല്ലിനും എത്ര ശ്രമിച്ചിട്ടും ബിഎസ്എന്‍എല്ലിനൊപ്പവും ജിയോക്കൊപ്പവും എത്താന്‍ സാധിക്കുന്നില്ല. പക്ഷെ അതിനൊരു മാറ്റത്തിനാണ് എയര്‍ടെല്‍ ശ്രമിക്കുന്നത്. (Avishek Das/SOPA Images/LightRocket via Getty Images)

Follow Us On
ഒരു ദിവസം എത്ര ഉണക്കമുന്തിരി കഴിക്കാം?
ചിയ സീഡ് കഴിക്കുമ്പോൾ ഈ അബദ്ധം ചെയ്യരുത്; മരണം വരെ സംഭവിക്കാം
രാവിലെ ഈന്തപ്പഴം ചൂടുവള്ളെത്തിലിട്ട് കഴിച്ചു നോക്കൂ...
കറിവേപ്പില കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
Exit mobile version