അനുഗ്രഹവും മാന്ത്രികതയും നിറഞ്ഞ വർഷം! വിവാഹ ചിത്രങ്ങൾ പങ്കുവച്ച് അദിതിയും സിദ്ധാർത്ഥും | Aditi Rao Hydari And Siddharth's Shares New Wedding photos with Kamal Haasan and Mani Ratnam Malayalam news - Malayalam Tv9

Aditi Rao-Siddharth: അനുഗ്രഹവും മാന്ത്രികതയും നിറഞ്ഞ വർഷം! വിവാഹ ചിത്രങ്ങൾ പങ്കുവച്ച് അദിതിയും സിദ്ധാർത്ഥും

Published: 

01 Nov 2024 20:28 PM

Aditi Rao Hydari And Siddharth Marriage: വിവാഹച്ചടങ്ങുകൾക്കിടയിലെ ചിത്രം എന്ന് പറഞ്ഞ് ഒരുകൂട്ടം ചിത്രങ്ങൾ ഇരുവരും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു. ഇരുവരും പേപ്പറുകളിൽ ഒപ്പുവയ്ക്കുന്നതും, ചില സന്തോഷ നിമിഷങ്ങളും പങ്കുവച്ച ഫോട്ടോകളിലുണ്ട്. മണിരത്‌നം, സുഹാസിനി, കമൽ ഹാസൻ തുടങ്ങിയവരുടെ നിറഞ്ഞ സാന്നിധ്യവും ഫോട്ടോകളുടെ ആകർഷണമാണ്.

1 / 5മാസങ്ങൾക്ക് മുൻപാണ് അദിതി റാവു ഹൈദൈരിയും സിദ്ധാർത്ഥും തമ്മിൽ വിവാഹിതരായത്. വളരെ ലളിതമായ വിവാഹത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വിവാഹ ചടങ്ങുകളിലെ ഏറ്റവും മനോഹരമായ ഏതാനും നിമിഷങ്ങളെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് താര ദമ്പതികൾ. (Image Credits: Instagram)

മാസങ്ങൾക്ക് മുൻപാണ് അദിതി റാവു ഹൈദൈരിയും സിദ്ധാർത്ഥും തമ്മിൽ വിവാഹിതരായത്. വളരെ ലളിതമായ വിവാഹത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വിവാഹ ചടങ്ങുകളിലെ ഏറ്റവും മനോഹരമായ ഏതാനും നിമിഷങ്ങളെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് താര ദമ്പതികൾ. (Image Credits: Instagram)

2 / 5

വിവാഹച്ചടങ്ങുകൾക്കിടയിലെ ചിത്രം എന്ന് പറഞ്ഞ് ഒരുകൂട്ടം ചിത്രങ്ങൾ ഇരുവരും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു. ഇരുവരും പേപ്പറുകളിൽ ഒപ്പുവയ്ക്കുന്നതും, ചില സന്തോഷ നിമിഷങ്ങളും പങ്കുവച്ച ഫോട്ടോകളിലുണ്ട്. മണിരത്‌നം, സുഹാസിനി, കമൽ ഹാസൻ തുടങ്ങിയവരുടെ നിറഞ്ഞ സാന്നിധ്യവും ഫോട്ടോകളുടെ ആകർഷണമാണ്. (Image Credits: Instagram)

3 / 5

'ഇത് അനുഗ്രഹവും മാന്ത്രികതയും നിറഞ്ഞ വർഷമാണ്. ഞങ്ങളുടെ വിവാഹ ചടങ്ങുകളിലെ വിശേഷപ്പെട്ട സമയത്ത്, അച്ഛനമ്മമാരെ പോലെ കാണുന്ന ഞങ്ങളുടെ ഗുരുക്കന്മാരുടെയും ഗുരുനാഥന്മാരുടെയും അനുഗ്രഹവും സ്‌നേഹവും ലഭിച്ചു. ഞങ്ങളുടെ വളർച്ച കാണുക എന്നതിനിപ്പുറം, വളർച്ചയ്ക്ക് കാരണമായ ഈ പ്രത്യേക വ്യക്തികളുടെ സാന്നിധ്യം ഞങ്ങളുടെ ജീവിതം ഒന്നുകൂടെ ശക്തിപ്പെടുത്തി എന്നതാണ്. (Image Credits: Instagram)

4 / 5

നന്ദി, ഞങ്ങളുടെ പ്രിയപ്പെട്ടവരോട്, മണി സാറിനും സുഹാസിനി മാമിനും, ലീല അക്കയ്ക്കും, കമൽ സാറിനും രഞ്ജിനി അമ്മായിയ്ക്കും മണിയൻ അമ്മാവനും സുധയ്ക്കും ജയേന്ദ്രനും നന്ദി. ഞങ്ങളുടെ കുടുംബം പൂർണമായിട്ടില്ല. ഈ അവിസ്മരണീയമായ വർഷം അവസാനിക്കുന്നതിന് മുൻപ് ഇനിയും ഒരുപാട് കാര്യങ്ങൾ പങ്കിടാനുണ്ട്. അതുവരെ, മിസ്റ്റർ ആന്റ് മിസിസ് അഡു-സിദ്ധുവിന്റെ ദീപാവലി ആശംസകൾ'- അദിതി റാവു കുറിച്ചു. (Image Credits: Instagram)

5 / 5

ഇക്കഴിഞ്ഞ മാർച്ച് മാസത്തിലായിരുന്നു അദിതിയുടെയും സിദ്ധാർത്ഥിന്റെയും വിവാഹ നിശ്ചയം. സോഷ്യൽ മീഡിയയിലൂടെ അദിതി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബർ 16 ന് വളരെ ലളിതമായ ചടങ്ങുകളിലൂടെയാണ് വിവാഹവും നടന്നത്. ഇപ്പോൾ വിവാഹ രജിസ്‌ട്രേഷൻ കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. (Image Credits: Instagram)

2024ലെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ
2024-ലെ ഇന്ത്യയുടെ കായിക നേട്ടങ്ങൾ
മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
പ്രമേഹരോഗികൾ കഴിക്കേണ്ട ഭക്ഷണങ്ങൾ