മോഹന്‍ലാല്‍ നായകനായ തന്മാത്രയിലൂടെയാണ് മലയാളി സിനിമാ പ്രേക്ഷകര്‍ക്ക് മീര വാസുദേവ് പരിചിതയാകുന്നത്. ഒരുവന്‍, കൃതി, ഇമ്പം തുടങ്ങിയ സിനിമകള്‍ക്ക് പുറമേ അപ്പുവിന്റെ സത്യാന്വേഷണം, സെലന്‍സര്‍, കിര്‍ക്കന്‍, അഞ്ജലി ഐ ലവ് യു, ജെറി, കാക്കി, 916, പെയിന്റിംഗ് ലൈഫ്, തോഡി ലൈഫ് തോഡാ മാജിക് എന്നീ ചിത്രങ്ങളിലും മീര വേഷമിട്ടിട്ടുണ്ട്.